ഹമ്പോ കണ്ണടിച്ച് പോകുന്ന കളർ! ഇമ്മാതിരി ഇൻ്റീരിയറുളള ഥാർ റോക്സ് വേറെയില്ല, വീഡിയോ വൈറൽ

ഥാർ റോക്സ് മഹീന്ദ്ര അവതരിപ്പിച്ചപ്പോൾ മുതൽ കസ്റ്റമൈസേഷനും മോഡിഫിക്കേഷനും ഒട്ടും കുറവല്ല, ഓരോ ദിവസവും പല തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് വൈറലാകുന്നത്. ചിലർ എക്സ്റ്റീരിയറിലാണ് മോഡിഫിക്കേഷൻ നടത്തുന്നതെങ്കിൽ മറ്റ് ചിലർക്ക് ഇൻ്റീരിയറിനോടാണ് താൽപ്പര്യം. അത്തരത്തിലൊരു മോഡിഫിക്കേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ റോക്സ് ഉടമയ്ക്ക് വളരെ വ്യത്യസ്തമായ ഇൻ്റീരിയറാണ് വേണ്ടിയിരുന്നതെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ രാജ്യത്തെ ആദ്യത്തെ റോക്സ് ആണ് ഈ കളർ തീമിലുളളത്. സിയാൻ ഇന്റീരിയറുള്ള മഹീന്ദ്ര ഥാർ റോക്‌സിൻ്റെ വീഡിയോ മുസാഫിർ അകാ ജോഷി ആണ് യുട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം തന്നെ വാഹനത്തിൻ്റെ അകത്തേക്ക് നോക്കാം.സിയാൻ തീം വാഹനത്തിൻ്റെ ഇൻ്റീരിയറിന് ഒരു പ്രത്യേക പ്രീമിയം ലുക്ക് കൊടുക്കുന്നുണ്ട്. ബേസ് വേരിയൻ്റായത് കൊണ്ട് തന്നെ പല ആഫ്റ്റർ മാർക്ക്റ്റ് ഫീച്ചറുകൾ റോക്സിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 13 ഇഞ്ച് ആൻഡ്രോയിഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ടർബൈൻ ആകൃതിയിലുള്ള ഏസി വെന്റുകൾ, റൂഫിൽ സ്റ്റാർ ലൈറ്റുകൾ, ഡോർ പാനലുകളിൽ ഗ്ലോസ് ബ്ലാക്ക് മെറ്റീരിയലുകൾ, സിയാൻ നിറത്തിലുള്ള സൈഡ് പില്ലറുകൾ എന്നിവയും ചേർത്തിട്ടുണ്ട്.

first roxx cyan interior

ഇനി എക്സ്റ്റീരിയറിലേക്ക് വന്നാൽ നിറയെ ഗ്ലോസി ബ്ലാക്ക് ഘടകങ്ങൾ ചേർത്തിട്ടുണ്ട്, അതോടൊപ്പം തന്നെ ഒരു പുതിയ ഗ്ലോസ് ബ്ലാക്ക് ബമ്പർ, ഫോഗ് ലാമ്പുകൾ, റൂഫിൽ ഓക്സിലറി എൽഇഡി ലൈറ്റുകൾ, 22 ഇഞ്ച് അലോയ് വീലുകൾ, വീൽ ആർച്ചുകൾ, റൂഫിൽ റിയർ സ്‌പോയിലർ, മൊത്തത്തിൽ വാഹനത്തിൻ്റെ എക്സ്റ്റീരിയറും ഒരുപാട് മാറ്റിയിട്ടുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാകും.

ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയിച്ചിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്.

ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. 5-ഡോർ ഥാറിനൊപ്പം മഹീന്ദ്ര XUV400, XUV 3XO സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ട്. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ സംരക്ഷണത്തിനായി ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്‌കോറും യഥാക്രമം 24 പോയിന്റ്, 12 പോയിന്റ് എന്നിങ്ങനെയായിരുന്നു. അതേസമയം വെഹിക്കിൾ അസസ്‌മെൻ്റ് സ്‌കോർ 9 ആയിരുന്നു. 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ്ബെൽറ്റ് റിമൈൻഡർ (CBR) എന്നീ സേഫ്റ്റി ഫീച്ചറുകൾ ഥാർ റോക്‌സിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി മഹീന്ദ്ര കൊടുത്തിട്ടുണ്ട്.

first roxx cyan interior

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അധിക ലെവൽ 2 ADAS സവിശേഷതകളും കൂടിയാവുമ്പോൾ ഉയർന്ന വേരിയന്റുകൾ വേറെ ലെവലാകുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും (BLD) സുരക്ഷ ഇരട്ടിയാക്കുന്നുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

first roxx cyan interior

More from DriveSpark

Article Published On: Tuesday, December 24, 2024, 13:34 [IST]
English summary
First mahindra thar roxx in the country with cyan interior theme video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X