അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

By Dijo Jackson

അങ്ങനെ ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എത്തി. കേട്ടാല്‍ ഒരല്‍പം അത്ഭുതമായി തോന്നാം. എന്നാല്‍ സംഭവം യാഥാര്‍ത്ഥ്യമാണ്. ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിയും കൊടി കുത്തി വാഴുന്ന ഇന്ത്യന്‍ നിരത്തില്‍ ഇപ്പോഴാണ് ആദ്യ മക്‌ലാരന്‍ കടന്നുവരുന്നത്.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

കാര്‍പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മക്‌ലാരന്‍ 720 എസ് ഇന്ത്യയില്‍ ആദ്യമായി ചുവട് ഉറപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

ഇപ്പോള്‍ ഇതേ മക്‌ലാരന്‍ 720 എസാണ് കണ്ണഞ്ചും വേഗത്തില്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നതും.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

രഞ്ജിത് സുന്ദരമൂര്‍ത്തി എന്ന ബംഗളൂര്‍ വ്യവസായിയാണ് മെംഫിസ് റെഡ് മക്‌ലാരന്‍ 720 എസിനെ സ്വന്തമാക്കിയിരിക്കുന്നത്. തികഞ്ഞ ഒരു സ്‌പോര്‍ട്‌സ് കാര്‍ പ്രേമി കൂടിയാണ് രഞ്ജിത് സുന്ദരമൂര്‍ത്തി.

Recommended Video

2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

മക്‌ലാരന്റെ പെര്‍ഫോര്‍മന്‍സ് പാക്ക് 3 യില്‍ ഒരുങ്ങിയതാണ് 720 എസ്. ലൈറ്റ്‌വെയ്റ്റ് കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്ക് ഒപ്പമുള്ള അലക്കാന്തറ ഇന്റീരിയറാണ് പെര്‍ഫോര്‍മന്‍സ് പാക്ക് 3 യുടെ പ്രധാന ഹൈലൈറ്റ്.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മക്‌ലാരന്‍ 720 എസ് ഒരുങ്ങുന്നത്. 710 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് മക്‌ലാരന്‍ ലഭ്യമാക്കുന്നതും.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

2.9 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന മക്‌ലാരന്‍ 720 എസിന്റെ ടോപ്‌സ്പീഡ്, മണിക്കൂറില്‍ 341 കിലോമീറ്ററാണ്. 4.9 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത നേടാന്‍ പ്രാപ്തമാണ് മക്‌ലാരന്‍ 720 എസ്.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

ഇതാദ്യമായല്ല സുന്ദരമൂര്‍ത്തി സൂപ്പര്‍കാറിനെ സ്വന്തമാക്കുന്നത്. ഫെരാരി 458 ഇറ്റാലിയ, ഫെരാരി 488 GTB, ലംബോര്‍ഗിനി ഉറാക്കാന്‍ ഉള്‍പ്പെടുന്ന താരങ്ങളും സുന്ദരമൂര്‍ത്തിയുടെ ഗരാജിലുണ്ട്.

അത്ഭുതപ്പെടേണ്ട, ഇതാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍

ഇതൊക്കെയാണെങ്കിലും, ആദ്യ മക്‌ലാരന്‍ ഏറെക്കാലം ഇന്ത്യയിലുണ്ടാകില്ല എന്ന സൂചനയുമുണ്ട്. ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് കാറായതിനാല്‍ സുന്ദരമൂര്‍ത്തിക്ക് ഒപ്പം തിരികെ ദുബായിലേക്ക് മക്‌ലാരന്‍ 720 എസ് ഉടന്‍ പറക്കും.

More from DriveSpark

Article Published On: Thursday, August 31, 2017, 18:02 [IST]
English summary
This Is India's, First-Ever McLaren. Read in Malayalam.
കൂടുതല്‍... #ഓട്ടോ കൗതുകം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X