മല്ലു ട്രാവലർ 6 മാസത്തേക്ക് ഇറക്കിയ മുതൽ അല്ല; ഇന്ത്യയിലെ ആദ്യ റാപ്പ്റ്റർ ദേ ഇതാണ്

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യ വിട്ട് പോയെങ്കിലും ബ്രാൻഡിന്റെ പടുകൂറ്റൻ പിക്കപ്പ് ട്രക്കുകൾ എന്നും വാഹന പ്രേമികൾക്കിടയിൽ ഒരു വലിയ ഫാൻ ബേസ് തന്നെയുണ്ട്. നമ്മുടെ ബോ-ചെ, മല്ലു ട്രാവലർ എന്നിവരെ പോലെ ഇന്ത്യയിലേക്ക് ഈ ട്രക്കുകൾ പലരും എത്തിക്കാറുണ്ട്. എന്നാൽ പലരും കാർനെറ്റ് വഴിയാണ് ഫോർഡ് ട്രക്കുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

എന്നാൽ കാര്യങ്ങൾ നെക്സ്റ്റ് ലെവലിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ, ഒരു പുതിയ ഫോർഡ് റാപ്റ്റർ ഇറക്കുമതി ചെയ്ത്, അത് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് വെബ്ബിൽ ഇപ്പോൾ ട്രെൻഡിംഗ്. ഈ പുതിയ ഫോർഡ് റാപ്റ്ററിൻ്റെ വീഡിയോകളും ചിത്രങ്ങളും നിലവിൽ ഓൺലൈനിൽ ലഭ്യമാണ്.

F -150

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ റാപ്റ്ററിൻ്റെ ചിത്രങ്ങളും മറ്റും ഞങ്ങൾ കണ്ടിരുന്നു, എന്നാൽ അന്ന് അത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇപ്പോൾ, ഈ വീഡിയോയിലും സമീപകാല ചിത്രങ്ങളിലും, ട്രക്ക് കർണാടകയിൽ രജിസ്റ്റർ ചെയ്തതാണ് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും. കർണാടകയിൽ വിലകൂടിയതും വിദേശീയവുമായ കാറുകളുടെ ഒരു നല്ല കളക്ഷൻ തന്നെയുണ്ട്, അടുത്തിടെ ഇറക്കുമതി ചെയ്ത ഫോർഡ് F 150 റാപ്റ്റർ സംസ്ഥാനത്തെ എക്സോട്ടിക് കാർ സമ്പത്തിന്റെ ആകർഷണീയത വർധിപ്പിക്കും.

നിലവിൽ, ഈ ട്രക്കിൻ്റെ ഉടമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ പക്കലില്ല. എന്നാൽ ഫോർഡിന്റെ വളരെ പ്രശസ്തമായ ബ്ലൂ ഷേഡിലാണ് റാപ്റ്റർ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ തെരുവുകളിൽ കാർ നീങ്ങുമ്പോൾ, വീഡിയോ പകർത്താൻ പലരും എസ്‌യുവിയെ പിന്തുടരുന്നത് നമുക്ക് കാണാം.

ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ നിന്നും പിക്കപ്പ് ട്രക്കുകളിൽ നിന്നും വ്യത്യസ്തമായി, ഫോർഡ് F 150 റാപ്റ്റർ ഒരു വമ്പൻ ട്രക്കാണ്. SCEII841 പങ്കിട്ട ചിത്രങ്ങളിൽ, റാപ്റ്ററിന് പിന്നിൽ ഒരു ഫോർഡ് എൻഡവർ എസ്‌യുവി കാണാം, താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറുതായി തോന്നുന്നു.

ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ട്രക്കിൻ്റെ ചിത്രങ്ങളും വീഡിയോകളും മാത്രമേ ഞങ്ങളുടെ പക്കലുമുള്ളൂ. ഇതിൽ വന്നിരിക്കുന്ന എഞ്ചിൻ ഓപ്ഷൻ ഏതാണ് എന്ന് വ്യക്തമല്ല. അന്താരാഷ്ട്ര തലത്തിൽ, 3.3 ലിറ്റർ V6, 2.7 ലിറ്റർ V6, 5.0 ലിറ്റർ V8, 3.5 ലിറ്റർ V6 ഹൈബ്രിഡ്, 3.5 ലിറ്റർ V6 എഞ്ചിൻ എന്നിവയുൾപ്പെടെ ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകളിൽ ഫോർഡ് റാപ്‌റ്റർ F150 ലഭ്യമാണ് എന്നത് ശ്രദ്ധേയാണ്.

F -150

ഈ എഞ്ചിൻ ഓപ്ഷനുകളെല്ലാം 10 -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം വാഗ്ദാനം ചെയ്യുന്നു. വളരെ കഴിവുള്ള ഒരു ഓഫ്-റോഡ് ട്രക്ക് കൂടിയാണിത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, നല്ല അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവയെല്ലാം ഓഫ് റോഡിംഗിൽ വളരെയധികം ഉപയോഗപ്രദമാണ്.

യൂട്യൂബർമാർ ഈ ട്രക്ക് കാർനെറ്റ് വഴി ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിൻ്റെ നിരവധി വീഡിയോകളും മറ്റും നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത് ആദ്യമായിട്ടാണ് ഒരാൾ ഈ വാഹനം യഥാർത്ഥത്തിൽ സ്വകാര്യമായി ഇറക്കുമതി ചെയ്യുകയും പ്രാദേശികമായി രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത്. ഒരു നിർദ്ദിഷ്‌ട കസ്റ്റമറിനായി ഇംപോർട്ട് ചെയ്‌തതിനാൽ, ഈ കാറിന് ഉപഭോക്താവ് നൽകേണ്ട കൃത്യമായ വില വിവരങ്ങളും ഞങ്ങൾക്ക് അറിയില്ല.

ഉപഭോക്താവ് തീർച്ചയായും ട്രക്കിൻ്റെ യഥാർത്ഥ വിലയുടെ ഇരട്ടിയിലധികം നൽകേണ്ടി വരും എന്ന് നിസംശയം പറയാം. ഫോർഡ് F -സീരീസ് ട്രക്കുകൾ ലോകത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ്. ഫോർഡ് F -സീരീസ് ട്രക്കുകളുടെ വലിയ സഹോദരന്മാരിൽ ഒരാളായ F 650 -യാണ് ബോ-ചെ എന്ന് അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ പക്കൽ ഉള്ളത്.

വ്യവസായിയായ അദ്ദേഹം കാർനെറ്റ് വഴിയാണ് ഇത് ഇന്ത്യയിൽ എത്തിച്ചത്. അടുത്തിടെ ഈ ട്രക്ക് പലതവണ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യയിലെ കാർ കമ്മ്യൂണിറ്റി അനുദിനം വളരുകയാണ്, ഭാവിയിൽ ഇത്തരത്തിലുള്ള കൂടുതൽ ആളുകൾ വളരെ എക്സോട്ടിക്കായ ഇത്തരം കൂടുതൽ കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയോ ഇറക്കുമതി ചെയ്യുകയോ ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, March 3, 2024, 9:00 [IST]
English summary
First privately imported ford f 150 raptor registered in india caught on camera
കൂടുതല്‍... #ഫോർഡ്‌ #ford
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X