ശരീരം നന്നാക്കി പണം വാരുന്നവന്‍! വിഐപി നമ്പറുള്ള കോടികളുടെ എസ്‌യുവി വാങ്ങിയയാളുടെ ജോലി എന്താണെന്നറിയാമോ?

ഇന്ന് സോഷ്യല്‍ മീഡിയ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കോവിഡിന് ശേഷം സോഷ്യല്‍ മീഡിയ വരുമാന മാര്‍ഗമാക്കിയ ആളുകളുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ളവര്‍ എല്ലാം യൂട്യൂബേഴ്‌സും ഇന്‍ഫ്‌ലുവന്‍സേഴ്‌സുമായി മാറിയ കാഴ്ച നാം കണ്ടു. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരായി മാറിയവരില്‍ വിജയികളായവരുടെ എണ്ണം തുലോം കുറവാണ്. ഫാഷന്‍, ഫിനാന്‍സ്, ഫുഡ് എന്നിവക്ക് പുറമേ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സേഴ്‌സും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ജിമ്മന്‍മാര്‍ക്കും ശരീരം നന്നാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ആവശ്യമായ ടിപ്പുകളും വര്‍ക്കൗട്ട് വീഡിയോകളുമായി ഇവരും സജീവമാണ്.

സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രമുഖ പേജാണ് ഇന്‍ഡോര്‍ ഫിസിക്കല്‍ അക്കാദമി. ഇതിന്റെ ഉടമയായ ജിതേന്ദ്ര സിംഗ് പെര്‍വാളിനെ കുറച്ച് പേര്‍ക്കെങ്കിലും അറിയാമായിരിക്കും. പ്രതിരോധന സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കടക്കം പരിശീലനം നല്‍കുന്ന ഇന്‍ഡോര്‍ ഫിസിക്കല്‍ അക്കാദമിയെ 6.2 ദശലക്ഷമാളുകളാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഫിറ്റ്‌നെസ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കിഡയില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് ആയി സ്വയം പ്രതിഷ്ഠിച്ച ജിതേന്ദ്ര സിംഗ് സാമ്പത്തികമായും ഏറെ മുന്നേറിയിട്ടുണ്ട്.

fitness influencer land rover defender vip number

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ലക്ഷങ്ങള്‍ വരുമാനം നേടുന്ന അദ്ദേഹം ഇപ്പോള്‍ ഒരു കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ നമുക്ക് നോക്കാം. ഒരു കാര്‍ ഒരു വ്യക്തിയുടെ ഐഡന്റിറ്റിയാണെന്നാണ് പറയാറ്. തന്റെ രൂപത്തിനും തൊഴിലിനും യോജിക്കുന്ന ഒരു പരുക്കന്‍ എസ്‌യുവിയാണ് ജിതേന്ദ്ര തെരഞ്ഞെടുത്തിരിക്കുന്നത്. അത് മറ്റൊന്നുമല്ല ലോക പ്രശസ്തമായ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറാണ്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ഐതിഹാസിക ഓഫ്‌റോഡര്‍ എസ്‌യുവിയാണ് ഡിഫെന്‍ഡര്‍. ഫ്യൂജി വൈറ്റ് ഷെയ്ഡിലുള്ള ഡിഫെന്‍ഡറാണ് ജിതേന്ദ്ര വാങ്ങിയിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു സംഗതി എന്തെന്നാല്‍ 'MP 09 DV 0001' എന്ന ഫാന്‍സി നമ്പറും കാറിനായി ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ നമ്പര്‍ ലഭിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ വീണ്ടും പൊടിച്ചിട്ടുണ്ടാകും.

fitness influencer land rover defender vip number

മുകളില്‍ പറഞ്ഞപോലെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഓഫ്‌റോഡ് ഫീച്ചറുകള്‍ക്ക് പേരുകേട്ട കാറാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഫ്‌റോഡിംഗ് ശേഷിക്കൊപ്പം തന്നെ ആധുനിക കാലത്ത് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന എല്ലാ പ്രീമിയം ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് ഈ എസ്‌യുവി വരുന്നത്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളും വണ്ടിപ്രാന്തന്‍മാരുമെല്ലാം ഈ കാര്‍ വാങ്ങാനായി ഷോറൂമുകളിലേക്ക് ഒഴുകിയെത്തുന്നു. അടുത്തിടെ ടാറ്റ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യാന്‍ തുടങ്ങിയതോടെ അവയുടെ വിലയിലും കുറവ് വന്നിരുന്നു.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ കുറിച്ച് പറയുമ്പോള്‍ ഇത് 90, 110, 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാങ്ങാം. 90, 110, 130 എന്നിവ യഥാക്രമം 3-ഡോര്‍, 5-ഡോര്‍, 5-ഡോര്‍ 7 സീറ്റര്‍ പതിപ്പുകളാണ്. ഇവിടെ ഫിറ്റനസ് ഇന്‍ഫ്‌ലുവന്‍സര്‍ വാങ്ങിയിരിക്കുന്നത് ഡിഫന്‍ഡര്‍ 110 വേരിയന്റാണ്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ എസ്‌യുവി പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

fitness influencer land rover defender vip number

2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങാം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യല്‍, ആക്റ്റീവ് റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവയുള്ള പെര്‍മെനന്റ് 4WD സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു ശ്രദ്ധേയമായ ഫീച്ചര്‍.

10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, മെറിഡിയന്‍ സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റബ്ബര്‍ ഫ്‌ലോറിംഗ് എന്നിവ കാറിന്റെ ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.

360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്‌പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സുരക്ഷയൊരുക്കാനെത്തുന്നു. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ വില 1.04 കോടി രൂപ മുതല്‍ ആരംഭിക്കുന്നു. എക്‌സ്‌ഷോറൂം വിലയാണിത്. മലയാള സിനിമ ലോകത്ത് മമ്മൂട്ടി, കുഞ്ചാക്കോ ബോന്‍, ആസിഫലി, ഉണ്ണി മുകുന്ദര്‍, ജോജു ജോര്‍ജ് എന്നിവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Image Courtesy: All about Automobiles/Facebook

More from DriveSpark

Article Published On: Monday, November 4, 2024, 20:00 [IST]
English summary
Fitness influencer jitendra singh of indore physical academy gifts himself land rover defender
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X