4 സഹോദരിമാര്‍ക്ക് ഒരേ ടൊയോട്ട കാര്‍ സമ്മാനം! ഇങ്ങനെ ഒരു ആങ്ങളയെ കിട്ടാന്‍ ഭാഗ്യം ചെയ്യണം
ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളില്‍ ഒന്നാണ് സഹോദരീ-സഹോദര ബന്ധം. സഹോദരിമാര്‍ തങ്ങളേക്കാള്‍ മുതിര്‍ന്നവരോ അല്ലെങ്കില്‍ ഇളയവരോ ആണെങ്കില്‍ കൂടി ഒരു സഹോദരനുണ്ടാകുന്ന ബലം ഒന്ന് വേറെ തന്നെയാണ്. മുതിര്‍ന്ന ചേച്ചിമാര്‍ ആണെങ്കില്‍ അവര്‍ക്ക് അമ്മയുടെ സ്ഥാനമാണ് പല ആങ്ങളമാരും കല്‍പ്പിക്കാറുള്ളത്. വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ സഹോദരന്‍മാര്‍ തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ഒരു സഹോദരന്‍ തന്റെ സഹോദരിമാര്‍ക്ക് കാര്‍ സമ്മാനിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. അത് ആരാണെന്നും ഈ സമ്മാനത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്നും നമുക്ക് പരിശോധിക്കാം.
മുംബൈ സ്വദേശിയായ തുഷാര്‍ ഗെയ്ക്വാദ് ആണ് ഈ കഥയിലെ താരം. ഇദ്ദേഹം ഒരു ഫിറ്റ്നസ് ട്രെയിനറാണ്. ചെറുപ്പം മുതലേ മികച്ച ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും ലോക ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് പരിശോധിക്കുമ്പോള്‍ മനസ്സിലാകും.
ഇപ്പോള്‍ സ്വന്തമായി ജിംനേഷ്യങ്ങള്‍ നടത്തിവരുകയാണ് തുഷാര്‍. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ തന്റെ സഹോദരിമാര്‍ക്ക് പുത്തന്‍ പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാര്‍ സമ്മാനിച്ചാണ് തുഷാര്‍ താരമായി മാറിയത്. സംഗതി എന്തൊന്നാല്‍ ഇവിടെ ഫിറ്റ്‌നസ് ട്രെയിനറായ തുഷാര്‍ ഒന്നും രണ്ടുമല്ല നാല് ടൈസര്‍ കാറുകളാണ് തന്റെ കൂടെപ്പിറപ്പുകള്‍ക്ക് വാങ്ങി നല്‍കിയിരിക്കുന്നത്. ഒരേ ദിവസം തന്നെയായിരുന്നു നാല് ടൊയോട്ട ടൈസര്‍ കാറുകളുടെയും ഡെലിവറി.
എംജിയുടെ കാറില്‍ ടൊയോട്ട ഷോറൂമില്‍ സഹോദരിമാരുമായി എത്തിയ തുഷാര്‍ നാല് ടൈസര്‍ എസ്‌യുവികള്‍ ഒരേ സമയം ഡെലിവറി എടുക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവ നേരത്തെ തന്നെ അലങ്കരിച്ച് വെച്ചതിനാല്‍ സര്‍പ്രൈസ് സമ്മാനമാണെന്ന് തോന്നുന്നില്ല. ഈ നാല് ടൈസര്‍ കാറുകളില്‍ രണ്ട് കാറുകള്‍ വെള്ള നിറത്തിലും, ഒന്ന് കറുപ്പ് നിറത്തിലും, ഒന്ന് സില്‍വര്‍ നിറത്തിലുമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തുഷാര്‍ തന്റെ സഹോദരിമാര്‍ക്ക് സമ്മാനിച്ച ടൈസര്‍ ക്രോസ്ഓവര്‍ എസ്‌യുവി മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പാണ്. അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ എക്‌സ്‌ഷോറൂം വില ഇപ്പോള്‍ 7.77 ലക്ഷം രൂപ മുതല്‍ 12.91 ലക്ഷം രൂപ വരെയാണ്. ഡിസൈനിന്റെ കാര്യത്തിലേക്ക് അെടിസ്ഥാന രൂപം ഫ്രോങ്ക്‌സിന് സമാനമാണെങ്കിലും ഗ്രില്‍, അലോയ് വീല്‍ എന്നിവയടക്കം ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് കമ്പനി ടൈസര്‍ പുറത്തിറക്കുന്നത്. ഇന്റീരിയര്‍ ഫ്രോങ്ക്‌സിന് സമാനമാണ്.
ഡിആര്‍എല്ലുകളുള്ള ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍,6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പിന്‍ എസി വെന്റുകള്‍, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നീ ഫീച്ചറുകൾ ടൈസറിന്റെ ഭാഗമാണ്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ ടൈസര്‍ വിപണിയിലെത്തുന്നത്. 1.2 NA എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 99 bhp പവറില്‍ 148 Nm ടോര്‍ക്ക് വരെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 5-സ്പീഡ് മാനുവല്‍ 5-സ്പീഡ് എഎംടി, ടര്‍ബോ പെട്രോളിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടര്‍ബോ പെട്രോള്‍ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി പറയുന്നു. ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. ടൈസര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.51 കിലോമീറ്ററാണ്.
Source: Tushar Gaikwad's Instagram Post


Click it and Unblock the Notifications









