യാത്രക്കാരുടെ ജീവൻ വച്ച് കളിക്കരുതേ; കെഎസ്ആർടിസിയുടെ ശിക്ഷാ നടപടി
മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമാണെന്ന് അറിഞ്ഞിട്ടും അത് ചെയ്യുന്നവർക്കെതിരെ കനത്ത നടപടി തന്നെ എടുക്കണം. മാതൃകാപരമായ ശിക്ഷാ നടപടികൾ എടുത്തിരിക്കുകയാണ് കെഎസ്ആർടിസി. മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേരെയും അത് പോലെ തന്നെ അമിതവേഗത്തിൽ വാഹനമോടിച്ച മറ്റൊരാൾക്കെതിരേയും നടപടി എടുത്തിരിക്കുകയാണ്.
അത് പോലെ തന്നെ ടിക്കറ്റ് തുക മറ്റൊരു കാര്യത്തിന് വിനിയോഗിക്കുകയും തിരിമറി നടത്തുകയും ചെയ്ത കണ്ടക്ടറിനേയും മേലുദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിന്ന തരത്തിലുളള വീഡിയോ പ്രചരിപ്പിച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. അല്ലെങ്കിൽ തന്നെ കെഎസ്ആർടിസി നഷ്ടത്തിലാണ് എന്നാണ് എപ്പോഴും പറയുന്ന്ത്, അതിൻ്റെ ഇടയ്ക്കാണ് ഇത്തരം പ്രവൃത്തികൾ.

മാനന്തവാടി ഡിപ്പായിലെ ജയരാജൻ എന്ന ഡ്രൈവറിനെയാണ് മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്തതിന് സസ്പെൻഡ് ചെയ്തിരുന്നു. അത് പോലെ തന്നെ സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസിൻ്റെ ഡ്രൈവറായ അജി ഉണ്ണികൃഷ്ണനേയും മദ്യപിച്ച് ബസോടിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു.
കെഎസ്‌ആര്‍ടിസിയെ ലാഭത്തിലേക്ക് കരകയറ്റാൻ സിഎംഡി ബിജു പ്രഭാകറിൻ്റെ പുതിയ പദ്ധതി വന്‍ ഹിറ്റായി മാറിയിരുന്നു. കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ അവിടെ നിന്നും ഡീസല്‍ അടിച്ചാല്‍ മതിയെന്ന തീരുമാനമാണ് കെഎസ്‌ആര്‍ടിസിക്ക് ഗുണകരമായി മാറിയിരിക്കുന്നത്. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍.
അതുകൊണ്ടാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കര്‍ണാടകയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചാല്‍ മതിയെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കിയത്. കര്‍ണാടകയിലെ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ ഒരു ദിവസം ലാഭിക്കാന്‍ കഴിയുന്നത് അര ലക്ഷം രൂപയാണ്. ഇങ്ങനെ നോക്കിയാൽ കർണാടകയിൽ നിന്ന് ഡീസൽ അടിച്ചാൽ ഏകദേശം 14 മുതല്‍ 15 ലക്ഷത്തോളം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ലാഭമുണ്ടാകുക.
കാസര്‍കോട് നഗരത്തേക്കാള്‍ 8.47 രൂപ കുറവാണ് ഡീസലിന്. മംഗളൂരുവിലെ ഏറ്റവും പുതിയ നിരക്കാണ് അത്. കാസര്‍കോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍ മൂന്ന് മംഗളൂരു ബസുകള്‍ എന്നിങ്ങനെ കര്‍ണാടകയിലൂടെ കയറുന്നുണ്ട്. എല്ലാ ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലാണ് ആവശ്യമായി വരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സേവന നികുതി കൂടിയതാണ് കര്‍ണാടകയും കേരളവും തമ്മിലുള്ള വില വ്യത്യാസത്തിന്റെ പ്രധാന കാരണമായിരിക്കുന്നത്. കോഴിക്കോട് നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ചരക്കുനീക്കത്തിന്റെ തുകയും മലബാറിലെ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമായി. കെ എസ് ആര്‍ ടി സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
കെഎസ്ആർടിസി പുതിയ ഓരോ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി ടിക്കറ്റുകൾക്ക് പകരം സ്മാർട് കാർഡ് ഉപയോഗിക്കുന്ന സംവിധാനം നിലവിൽ കൊണ്ടുവന്നു. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം. 50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സര്‍വീസുകളിലും ട്രാവല്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം.
പ്രീപെയ്ഡ് ട്രാവൽ കാർഡുകൾ എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാനും യാത്രക്കാർക്ക് ഏത് ലക്ഷ്യസ്ഥാനത്തേക്കും കെഎസ്ആർടിസി ബസുകളിൽ കയറാനും കഴിയും. റീചാർജ് തുകകൾ 50 രൂപയിൽ നിന്ന് ആരംഭിക്കുന്നു, ഒരു സമയം പരമാവധി റീചാർജ് 2,000 രൂപയാണ്. 250 രൂപ മുതല്‍ 2000 രൂപ വരെ റീചാര്‍ജ് ചെയ്യുമ്പോൾ 10 ശതമാനം അധിക തുകയുടെ മൂല്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. ആര്‍ എഫ് ഐ ഡി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ട്രാവല്‍ കാര്‍ഡുകള്‍.
ഇത്രയും കഷ്ടപ്പെട്ട് കെഎസ്ആർടിസിയെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമല്ലേ ജീവനക്കാർ കാണിക്കുന്നത്. ചിലപ്പോൾ അവർ ഇങ്ങന ഒക്കെ ചെയ്യുന്നതിന് അവരുടേതായ കാരണങ്ങൾ കാണുമായിരിക്കും. പക്ഷേ മദ്യപിച്ച് വാഹനമോടിക്കുന്നതിന് എന്ത് ന്യായീകരമാണ് ഇവർക്കുളളത്. യാത്രക്കാർ ജീവൻ പണയം വച്ച് വേണോ ബസിൽ യാത്ര ചെയ്യാൻ. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന് കമൻ്റ് ചെയ്യാൻ മറക്കരുതേ.


Click it and Unblock the Notifications








