ഇന്ത്യയിലെ ഏറ്റവും പുതിയ അഞ്ച് സൂപ്പർ എക്സോട്ടിക് കാറുകളും എസ്‌യുവികളും
ലോകമെമ്പാടുമുള്ള ആഢംബര വാഹനങ്ങൾക്ക് ഒരു ഹോട്ട്സ്പോട്ടായി മാറുകയാണ് ഇപ്പോൾ ഇന്ത്യൻ റോഡുകൾ. ഉയർന്ന ഇറക്കുമതി നികുതി അനേകം ആളുകളെ വിദേശ നിർമ്മിത കാറുകളെ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു.

എങ്കിലും ഏതാനും ആഴ്ചകൾത്തേക്ക് അവയെ ഇന്ത്യയിൽ എത്തിക്കുന്നവരും, ഉയർന്ന നികുതി അടച്ച ശേഷം ഇന്ത്യയിൽ വാഹനം വാങ്ങുന്ന നിരവധി വാഹനപ്രേമികളുണ്ട്.

രാജ്യത്ത് ഇപ്പോൾ വളരെയധികം വിദേശ നിർമ്മിത കാറുകളും എസ്‌യുവികളുമുണ്ട്, അവയിൽ പൊതു നിരത്തുകളിൽ കണ്ടെത്തിയ അഞ്ച് പ്രമുഖരെ നമുക്ക് പരിചയപ്പെടാം.

1. ലിങ്കൺ കോണ്ടിനെന്റൽ
മികച്ച ലുക്കും സ്റ്റൈലിങ്ങുമുള്ള സെഡാനുകൾക്കും എസ്‌യുവികൾക്കും പേരുകേട്ടതാണ് അമേരിക്കൻ കാർ നിർമാതാക്കളായ ലിങ്കൺ. രാജ്യത്ത് കൂടുതൽ ബ്രാൻഡ് അവബോധം ഇല്ലാത്തതിനാൽ ലിങ്കൺ ബ്രാൻഡ് ഇന്ത്യൻ റോഡുകളിൽ വളരെ അപൂർവമാണ്. എന്നിരുന്നാലും, ലിങ്കൺസിന്റെവാഹനങ്ങളെ ശരിക്കും വിലമതിക്കുന്ന കുറച്ചുപേർ രാജ്യത്തുണ്ട്.

കാർനെറ്റ് വഴി ഇന്ത്യയിലെത്തിയ ലിങ്കൺ കോണ്ടിനെന്റൽ ഇപ്പോൾ മുംബൈയിലാണുള്ളത്. വാഹനം ഇന്ത്യക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാലും കാർനെറ്റ് ചട്ടങ്ങൾ അനുസരിച്ചും വാഹനത്തിന് പരിമിതമായ സമയത്തേക്ക് മാത്രമേ രാജ്യത്ത് തുടരാനാകൂ. ജനക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു അത്യപൂർവ്വ വാഹനമാണിത്.

2. കാഡിലാക് എസ്കലേഡ്
അടുത്ത കാലത്തായി വിപണി വലിയ എസ്‌യുവികൾക്ക് വരികയാണ്. അമേരിക്കൻ നിർമ്മാതാക്കൾ അല്ലാതെ മറ്റാരും അവയെ ഇത്ര മികച്ച രീതിയിൽ നിർമ്മിക്കുന്നില്ല.

ലോകത്തിലെ ഏറ്റവും പരുക്കൻ ഭാവമുള്ള എസ്‌യുവികളിലൊന്നായ കാഡിലാക് എസ്‌കലേഡ് യുഎസ്‌എയിൽ വളരെ ജനപ്രിയമാണ്, മാത്രമല്ല പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് ഉപയോഗിക്കുന്നു.

കാഡിലാക് എസ്‌കലേഡ് എസ്‌യുവികൾ ഇന്ത്യയിൽ വളരെ കുറച്ച് മാത്രമേയുള്ളൂ, ഇവിടെ മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒന്നാണ് നിങ്ങളുടെ മുമ്പനി എത്തിക്കുന്നത്.

കാഡിലാക് എസ്‌കലേഡ് എസ്‌യുവികൾ ഇന്ത്യയിൽ വളരെ കുറച്ച് മാത്രമേയുള്ളൂ, ഇവിടെ മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒന്നാണ് നിങ്ങളുടെ മുമ്പനി എത്തിക്കുന്നത്.

3. ടൊയോട്ട FJ ക്രൂയിസർ
ടൊയോട്ട എഫ്ജെ മോണിക്കറിന് ഒരു ചരിത്രമുണ്ട്, മാത്രമല്ല ഇത് ലോകമെമ്പാടും വളരെ ജനപ്രിയ വാഹനവുമാണിത്. പല രാജ്യങ്ങലുടേയും നിരത്തുകളിലെ കാണപ്പെടുന്നു, കൂടാതെ ഓഫ്-റോഡ് കഴിവുള്ളതാണ് വാഹനത്തിന്.

ഒരു വ്യക്തി സ്വകാര്യമായി ഇറക്കുമതി ചെയ്തതും നിലവിൽ മുംബൈയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു പുതിയ തലമുറ FJ ക്രൂയിസറാണ് ഇവിടെ വെളിപ്പെടുത്തുന്നത്. ഉടമ പലപ്പോഴും ഉപയോഗിക്കുന്ന ഈ വാഹനത്തിന് തെരുവുകളിൽ ആളുകളുടെ നോട്ടം പിടിച്ചെടുക്കാനുള്ള എല്ലാ കഴിവുകളും ഉള്ളതാണ്.

4. GMC സിയറ
ജിഎംസി സിയറ ഒരു സാധാരണ പിക്ക് അപ്പ് അല്ല. മൃഗ തുല്യമായ ഒരു വാഹനമാണിത്, മാത്രമല്ല ഏത് നിരത്തിലും അതിന്റെ സാന്നിധ്യം കൊണ്ട് ആധിപത്യം സ്ഥാപിക്കാൻ വാഹനത്തിന് കഴിയും. കാർനെറ്റ് വഴി ഇന്ത്യയിലെത്തിയ ഒരു കറുത്ത ജിഎംസി സിയറയാണിത്.

ഏറ്റവും പുതിയ തലമുറ സിയറയാണ്, യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം നിലവിൽ മുംബൈയിലാണുള്ളത്. ചിത്രത്തിൽ പോലും, സിയറയ്ക്ക് ഒരു മോൺസ്റ്റർ ഭാവമാണ്.


Click it and Unblock the Notifications








