തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

വിമാനപകടങ്ങൾക്ക് കാരണമായിട്ടുള്ള ചില വസ്തുതകൾ നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നു.

By Praseetha

വിമാനപകടങ്ങൾ എന്നും ഭീതിജനിപ്പിക്കുന്നവയാണ്. അടുത്തിടെയായി ഇത്തരം അപകടങ്ങൾ ഒരു തുടർക്കഥയായി കൊണ്ടിരിക്കുകയാണ്. പല വിമാനപകടങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിമാനയാത്ര തന്നെ പേടിസ്വപ്നമായി മാറുന്നു. വാസ്തവത്തിൽ മറ്റു യാത്രാമാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്രയാണ് ഏറ്റവും സുരക്ഷിതം എന്നാണ് പറയപ്പെടുന്നത്.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

എന്നാൽ വിമാനപകടകങ്ങൾ സൃഷ്ടിക്കുന്ന വാർത്താപ്രാധാന്യമാണ് അതിനെ കൂടുതൽ ഭയാജനകമാക്കുന്നത്. പൊതുവെ മറ്റ് വാഹന അപകടങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വിമാനപകടനിരക്കും വളരെ കുറവാണ്.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

ഇന്ത്യയിൽ ഒരു വർഷം വിമാനപകടത്തിൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ നൂറിൽ താഴെയായിരിക്കും. എന്നാൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ റോഡപകടത്തിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രെയിൻ അപകടകങ്ങൾ ഇരുപതിനായിരത്തിലും മീതെയാണ്.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

ഇതുകണക്കിൽ എടുക്കുമ്പോൾ വിമാനയാത്ര സുരക്ഷിതമാണ്. യാത്ര എത്ര സുരക്ഷിതമാക്കിയാലും എത്ര പരിചയ സമ്പന്നരായ വൈമാനികർ വിമാനം പറത്തിയാലും സംഭവിക്കാനുള്ളത് ആരെകൊണ്ടും തടയാനൊക്കില്ല. ചില ഉപകരണങ്ങളുടെ സഹായത്തോടെയല്ലെ വിമാനം പ്രവർത്തിക്കുന്നത് അതിനും തകരാറു സംഭവിക്കാമല്ലോ.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

സാധാരണ മെക്കാനിക്കല്‍ പിഴവുകളും പൈലറ്റിന്റെ പിഴവുകളും കൊണ്ടാണ് വിമാനപകടങ്ങൾ സംഭവിക്കാറ്. ഒരപകടം സംഭവിക്കുമ്പോൾ കണ്ടെത്തുന്ന പോരായ്മകൾ നികത്തിയായിരിക്കും എല്ലാ വിമാനങ്ങളും അടുത്ത പറക്കലിന് തയ്യാറാവുക. ഇത്തരത്തിലുള്ള പ്രക്രിയകാരണമാണ് വിമാനപകടങ്ങൾ ഒരുപതിവ് സംഭവമല്ലാതായി മാറുന്നത്.

വിമാനപകടങ്ങൾക്ക് കാരണമായിട്ടുള്ള ചില വസ്തുതകൾ നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നു.

1. പൈലറ്റിന്റെ പിഴവ്

1. പൈലറ്റിന്റെ പിഴവ്

വിമാനങ്ങളുടെ പോരായ്മകളെക്കാൾ പൈലറ്റുമാരുടെ പിഴവു കൊണ്ടാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. എന്നിരുന്നാലും അടച്ചാക്ഷേപിക്കാൻ സാധിക്കില്ല. മോശപ്പെട്ട കാലാവസ്ഥയിലും എൻജിൻ തകരാറുസംഭിവിച്ചാലും റാഞ്ചൽ ഭീഷണിയിലും വൈമാനികന്റെ സമയോചിതമായ പ്രവർത്തനമാണ് വലിയൊരു ദുരന്തമൊഴിവാക്കുന്നത്.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

എന്നാൽ ഭ്രാന്തന്മാരായ വൈമാനികരാണ് വിമാനം പറത്തുന്നതെങ്കിലോ? അത്തരത്തിലുള്ള ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തുപോയ സമയം നോക്കി കോ-പൈലറ്റ് ഡോര്‍ ലോക്ക് ചെയ്ത് വിമാനം താഴ്തി ഇടിച്ചിറക്കിയ സംഭവമുണ്ടായിട്ടുണ്ട്. കോക്പിറ്റ് വോയിസ് റെക്കോറ്ഡാണ് കോക്പിറ്റില്‍ നടക്കുന്ന എല്ലാ സംഗതികളും റെക്കൊര്‍ഡ് ചെയ്തു സൂക്ഷിക്കുന്നത്. പുറത്തുപോയ പൈലറ്റ് വാതിലിൽ ശക്തിമായി ഇടിക്കുന്ന ശബ്ദം വോയിസ് റെക്കോർഡിൽ പതിഞ്ഞുവത്രെ.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

സിൽക്ക് എയർ185ന്റെ പൈലറ്റ് തന്റെ കടബാധ്യതകളില്‍ നിന്ന് രക്ഷപെടാൻ ഇത്തരത്തിലുള്ള ഒരപകടം സൃഷ്ടിച്ചത്രെ. ആ അപകടത്തില്‍ 104 പേർ കൊല്ലപ്പെട്ടു. ഹോട്ടലില്‍ ഒരു സ്ത്രീയെ അപമാനിച്ചതിന്റെ പേരില്‍ നടപടി ഉണ്ടാകുമെന്ന് ഭയന്നൊരു പൈലറ്റ് തന്റെ അവസാനയാത്ര ദുരന്തത്തിൽ എത്തിച്ചതും മറ്റൊരു ചരിത്രം.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

ഷെയര്‍മാര്‍ക്ക്റ്റ് കാരണം കടക്കാരനായൊരു പൈലറ്റ് ഇതേരീതിയിൽ കോ-പൈലറ്റിനെ പുറത്തെത്തിച്ച ശേഷം വോയിസ് റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്സ് മുതലായവ ഓഫ് ചെയ്ത് വിമാനത്തെ ഇടിച്ചിറക്കിയിരുന്നു.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

ഒരാളുടെ വ്യക്തിപരമായ പ്രശ്നങ്ങളും കടബാധ്യതകളും കാരണം ആയിരങ്ങളുടെ ജീവനാണ് ബലിയാടാകുന്നത്. പല നിയമങ്ങളും ഇതിനെതിരെ നിലവില്‍ ഉണ്ടെങ്കിലും ഫലപ്രാപ്തിയുണ്ടാകാറില്ല.

02. മെക്കാനിക്കൽ പിഴവ്:

02. മെക്കാനിക്കൽ പിഴവ്:

മെക്കാനിൽ പിഴവും വിമാനപകടത്തിനുള്ള ഒരു പ്രധാന കാരണമാണ്. ഇരുപത്തിരണ്ട് ശതമാനം വിമാനപകടങ്ങളും സംഭവിക്കുന്നത് ഇതുമൂലമാണ്. വിമാനത്തിന്റെ ഡിസൈനിൽ വരുന്ന പാകപ്പിഴവിനേയും ഇക്കുട്ടത്തിൽ പെടുത്താവുന്നതാണ്.

തുടർക്കഥയാകുന്ന വിമാനപകടങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ ആര്, എങ്ങനെ?

വിമാനത്തിൽ പക്ഷിയിടിക്കുന്നത് സാധാരണ സംഭവിക്കാവുന്ന ഒരപകടമാണ്. ഒരു ചെറിയ പക്ഷിയിടിച്ചാൽ ഇത്ര വലിയ വിമാനത്തിനു എന്ത് സംഭവിക്കാനാണ് എന്നാണ് പലരും ചിന്തിക്കുക. വാസ്തവത്തിൽ പക്ഷിയെ വിമാനത്തിന്റെ എഞ്ചിൻ വലിചെടുക്കുകയാണ് ചെയ്യുന്നത്. അതോടെ എഞ്ചിൻ തകരാറിലാകും ചിലപ്പോൾ പുർണ്ണമായും നിലച്ചുപോവുകയും ചെയ്യും.

3. കാലാവസ്ഥ

3. കാലാവസ്ഥ

മോശപ്പെട്ട കാലാവസ്ഥയും വിമാനപകടങ്ങൾക്ക് ഒരുപരിധി വരെ കാരണമായിതീരുന്നു. കൊടുങ്കാറ്റ്, മഞ്ഞ്, ഇടിമിന്നൽ എന്നിവയൊക്കെയാണ് ചിലപ്പോൾ വില്ലന്മാരായി എത്തുക. കൊടുംങ്കാറ്റിൽ പെട്ട് വിമാനത്തിന്റെ ഗതി മാറിപ്പോയേക്കാം അതും അപകടങ്ങളിലേക്ക് നയിക്കും. മൂടൽമഞ്ഞ്ക്കാരണം സേഫ് ലാന്റിംഗ് സാധിക്കാതെ എത്ര വിമാനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. ഇടിമിന്നലേറ്റ് വിമാനത്തിലെ പ്രവർത്തനങ്ങൾ നിലച്ച് തകർന്നു വീണ സംഭവങ്ങളുമുണ്ട്.

4. അട്ടിമറി

4. അട്ടിമറി

അട്ടിമറിയിലൂടെ വിമാനങ്ങൾ കാണാതാവുകയും അപകടങ്ങൾ സംഭവിച്ചതുമായിട്ടുള്ള വാർത്തകൾ നാം നിരന്തരം വായിക്കാറുണ്ട്. എത്രയെത്ര വിമാനങ്ങൾ റഡാറിൽ നിന്നും അപ്രത്യക്ഷമായി കടലിലും മറ്റും പതിച്ചതായിട്ടുള്ള സംഭവങ്ങളുണ്ട്. ചില വിമാനങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടുള്ള തെളിവുകളും ലഭിച്ചിട്ടില്ല.

5. മാനുഷിക പിഴവ്

5. മാനുഷിക പിഴവ്

വിമാനപകടത്തിന്റെ ഏഴുശതമാനം മാനുഷിക പിഴവിനാൽ സംഭവിക്കുന്നു എന്നും പറയപ്പെടുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്നും ലഭിച്ചിട്ടുള്ള തെറ്റായ സിഗ്നൽ കാരണം നിരവധി അപകടങ്ങൾ സംഭവിച്ചതായിട്ടുള്ള ചരിത്രമുണ്ട്. വിമാനം പരിപാലിക്കുന്നതിലുള്ള പിഴവ്, ഇന്ധനം വേണ്ടരീതിയിൽ നിറയ്ക്കാതെയുള്ള പറക്കൽ ഇതെല്ലാം നാം വരുത്തിവയ്ക്കുന്ന പിഴവുതന്നെയാണ്.

More from DriveSpark

Article Published On: Friday, December 23, 2016, 14:38 [IST]
English summary
5 Most Common Causes of Plane Crashes
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X