കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

By Staff

കൊച്ചി നഗരമധ്യത്തില്‍ അഞ്ചു വയസ്സുകാരിയെ കൊണ്ടു സ്‌കൂട്ടറോടിച്ചിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പിതാവിനെതിരെ നടപടിയെടുത്തു. തിരക്കേറിയ ദേശീയ പാതയില്‍ അഞ്ചു വയസ്സുകാരി മകള്‍ക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടുനല്‍കിയ പള്ളുരത്തി സ്വദേശി ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി.

കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

ഒരുവര്‍ഷത്തേക്കാണ് ഷിബുവിന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദു ചെയ്തത്. ജൂലായ് 29 -ന് രാവിലെ ഇടപ്പള്ളി ദേശീയപാതയിലൂടെ രണ്ടു മക്കളെയും ഭാര്യയെയും കയറ്റി സ്‌കൂട്ടറില്‍ പോകവെയാണ് മുന്നിലിരുന്ന മകള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ ഷിബു അനുവാദം നല്‍കിയത്.

കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

നാലംഗ കുടുംബത്തെയിരുത്തി അഞ്ചു വയസ്സുകാരി അതിസാഹസികമായി സ്‌കൂട്ടറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയതോടെ ഇവരെ കണ്ടെത്താന്‍ ഗതാഗത കമ്മീഷണര്‍ കെ പത്മകുമാര്‍ ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

പത്തടിപ്പാലത്തെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലേക്കു കുടുംബം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ ഹാന്‍ഡിലും ആക്‌സിലറേറ്ററും സധൈര്യം മകള്‍ക്ക് വിട്ടുനല്‍കിയ ഷിബുവിനെ പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രികരാണ് ക്യാമറയില്‍ പകര്‍ത്തിയത്.

കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

ദൃശ്യങ്ങളില്‍ ഷിബു മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നത്. ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയതായി ജോയിന്റ് ആര്‍ടിഒ ഷാജി മാധവന്‍ പറഞ്ഞു. സ്‌കൂട്ടറിന്റെ ഹാന്‍ഡിലിന്റെയും ആക്‌സിലറേറ്ററിന്റെയും നിയന്ത്രണം അഞ്ചു വയസ്സുള്ള കുട്ടിക്ക് കൈമാറിയത് ഗുരുതര ഗതാഗത നിയമലംഘനമാണെന്നു ആര്‍ടിഒ വ്യക്തമാക്കി. സംഭവത്തില്‍ ഇടപ്പള്ളി പൊലീസും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല. ഇത്തരത്തില്‍ കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പിഴയും ജയില്‍ശിക്ഷയും വരെ അനുഭവിക്കേണ്ടതായി വരും.

കൊച്ചിയില്‍ അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവം, പിതാവിന്റെ ലൈസന്‍സ് റദ്ദു ചെയ്തു

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുമ്പോള്‍ റോഡില്‍ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെ ജീവന് കൂടിയാണ് ഭീഷണി ഉയരുന്നത്. അതേസമയം ഗോ-കാര്‍ട്ടിങ്ങ് ട്രാക്കുകള്‍ പോലെ സുരക്ഷിതമായി അടച്ചിട്ട പരിസ്ഥിതിയില്‍ കുട്ടികള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനുള്ള സൗകര്യം ഇന്നു ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, July 31, 2018, 17:00 [IST]
English summary
Man Allows 5-Year Old Daughter To Ride Scooter. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X