കുടുംബശ്രീ ട്രാവല്‍സ് ഓട്ടം തുടങ്ങി

കുടുംബശ്രീ ട്രാവല്‍സ് ഓട്ടം തുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ട്രാവല്‍സ് തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു.

തിരുവനന്ദപുരം നഗരത്തിലാണ് കുടുംബശ്രീ ട്രാവല്‍സിന്റെ പ്രവര്‍ത്തനം. സത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബസമേതം വരുന്നവര്‍ക്കുമെല്ലാം കുടുംബശ്രീ ട്രാവല്‍സിന്റെ സേവനം ഉപയോഗപ്പെടുത്താം. ഡ്രൈവര്‍ സീറ്റിന്റെ ഇരുവശവും ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ചിട്ടുള്ളതായി മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ കാണുന്നു. വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിക്കുന്നു.

2772200

2772200

വാഹനത്തില്‍ ജിപിഎസ് സന്നാഹം ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രത്യേക യൂണിഫോമിലാണ് വനിതാ ഡ്രൈവര്‍മാര്‍ വാഹനത്തിലുണ്ടാവുക. 2.5 ലക്ഷം രൂപ വിലയുള്ള നാനോ ടാക്‌സികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ കാനറാ ബാങ്ക് വായ്പ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. 50,000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. 2772200 എന്ന നമ്പരില്‍ വിളിച്ചാല്‍ കുടുംബശ്രീ ട്രാവല്‍സിന്റെ സേവനം ലഭ്യമാകും.

Flag Off For Kudumbasree Travels

രാജ്യത്തെ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കേരളത്തില്‍ ആറുമണിക്കുശേഷം സ്ത്രീകള്‍ നിരത്തിലിറങ്ങുന്നത് മലയാളിപുരുഷന്മാര്‍ അപമാനകരമായിട്ടാണ് നോക്കിക്കാണുന്നത്. രാത്രി പുറത്തിറങ്ങുന്നവരെ കണ്ടാല്‍ ഉടന്‍ ബലാല്‍സംഗം ചെയ്യാന്‍ തയ്യാറായി നടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രമാണിച്ച് രണ്ടുദിവസം മുമ്പ് 'ഷീ ടാക്‌സി' എന്ന പേരില്‍ ഒരു സംവിധാനം നിലവില്‍ വന്നിരുന്നു.

Flag Off For Kudumbasree Travels

ഷീ ടാക്‌സി പോലെ രാത്രികാലങ്ങളില്‍ കുടുംബശ്രീ ട്രാവല്‍സ് പ്രവര്‍ത്തിക്കില്ല എന്നാണറിയുന്നത്. ഷീ ടാക്‌സി ഫ്‌ലാഗ് ഓഫ് ചെയ്തത് മഞ്ജു വാര്യരാണ്. പിങ്ക് നിറത്തിലുള്ള യൂണിഫോമാണ് ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

Flag Off For Kudumbasree Travels

നാനോ കാറുകള്‍ രാജ്യത്ത് ടാക്‌സിയായി അധികം സ്വീകരിക്കപ്പെട്ടിട്ടില്ല. ശ്രീലങ്കയില്‍ ചില ടാക്‌സി കമ്പനികള്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി നാനോ ടാക്‌സികള്‍ നിരത്തിലിറക്കിയതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മെയിന്റനന്‍സ്, വില തുടങ്ങിയ നിരവധി ഘടകങ്ങള്‍ നാനോയെ ടാക്‌സിയായി സ്വീകരിക്കുന്നതില്‍ നിന്ന് ഡ്രൈവര്‍മാരെ വിലക്കുന്നതായാണ് മനസ്സിലാക്കേണ്ടത്. നാനോയെ ഒരു സ്മാര്‍ട് സിറ്റി കാര്‍ ആയി വളര്‍ത്തുമെന്ന സൈറസ് മിസ്ത്രിയുടെ പ്രഖ്യാപനം ഇക്കാര്യത്തില്‍ കൃത്യതയുള്ള ഒരു നയം കമ്പനി ഇനിയും രൂപപ്പെടുത്തിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്.

More from DriveSpark

Article Published On: Tuesday, November 26, 2013, 15:36 [IST]
English summary
Kudumbasree Travels has started its services today in Thirivananthapuram City.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X