തീ തുപ്പുന്ന ലംബോര്‍ഗിനി അവന്റഡോറുകള്‍
'തീ തുപ്പുന്ന' സൂപ്പര്‍കാര്‍ എന്നാണ് ലംബോര്‍ഗിനി അവന്റഡോര്‍ അറിയപ്പെടുന്നത്. എക്‌സോസ്റ്റ് ബൈപ്പിലൂടെ വലിയ പ്രയാസമൊന്നും കൂടാതെ തന്നെ തീ തുപ്പിക്കാന്‍ കഴിയും ഡ്രൈവര്‍ക്ക് എന്നതാണ് ഈ പേരു വരാന്‍ കാരണം. ഇവിടെ തീ തുപ്പുന്ന മൂന്ന് അവന്റഡോറുകളെ ജീവനോടെ കിട്ടിയിരിക്കുകയാണ്. ഇവരില്‍ ആരാണ് ഏറ്റവുമധിക തീ പുറത്തുവിടുന്നതെന്ന് നിങ്ങള്‍ക്ക് നേരില്‍കണ്ട് തീരുമാനിക്കാം.
കൂടുതല്‍ തീ തുപ്പിയതു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. സംഗതി ഒരു രസത്തിന് ചെയ്യുന്നതായിരിക്കണം.
6498സിസി വി12 പെട്രോല്‍ എന്‍ജിനാണ് അവന്റഡോറിലുള്ളത്. 700 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. പരമാവധി ടോര്‍ക്ക് 690 എന്‍എം. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു ഈ എന്‍ജിനോടൊപ്പം.


Click it and Unblock the Notifications








