Flight Food വായില്‍ വെക്കാന്‍ കൊള്ളില്ലേ? ഹെഡ്‍ഫോൺ വെച്ച് കഴിച്ചാല്‍ ടേസ്റ്റ് കൂടുമെന്ന്!

ദീര്‍ഘദൂര യാത്രകള്‍ക്കാണ് പലപ്പോഴും നാം വിമാന യാത്രകള്‍ തെരഞ്ഞെടുക്കുക. വിമാന യാത്രകള്‍ പല ആളുകള്‍ക്കും വിരസമായി അനുഭവപ്പെടാറുണ്ട്. മേഘങ്ങള്‍ക്കിടയിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോള്‍ പറ്റിയ കമ്പനി ഇല്ലെങ്കില്‍ ചിലര്‍ക്ക് വന്‍ ബോറടി ആയിരിക്കും. ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും വിമാന യാത്രക്കിടെ നമുക്ക് എയര്‍ലൈനുകള്‍ ഒരുക്കി തരുന്നു.

അതിനാല്‍ തന്നെ മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. ഒരുപക്ഷേ ഭക്ഷണം ഉള്‍പ്പെടെ ആയിരിക്കും നിങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടുണ്ടാകുക. അല്ലാത്തപക്ഷം എന്തെങ്കിലും ഭക്ഷണം കഴിക്കണം എന്ന് തോന്നിയാല്‍ പണം കൊടുക്കേണ്ടി വരും. സംഗതി നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണെങ്കിലും വിലകൊടുത്ത് വാങ്ങിക്കുന്നതാണെങ്കിലും വിമാനത്തില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം വായില്‍ വെക്കാന്‍ കൊള്ളില്ലെന്ന് പൊതുവേ അഭിപ്രായമുണ്ട്.

plane-food

പലരും അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിമാനത്തിലെ ഭക്ഷണത്തിന്റെ സ്വാദിനെ കുറിച്ച് പറയുന്നത്. മിക്ക പാസഞ്ചര്‍ വിമാനങ്ങളിലും ഭക്ഷണം നല്‍കുന്നു. അതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല. കാലം ഇങ്ങനെ കടന്ന്‌പോയിക്കൊണ്ടിരിക്കവെ അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച പാചകവിദഗ്ധന്‍ പാചകം ചെയ്ത ഭക്ഷണമായാല്‍ പോലും വിമാനത്തില്‍ അത് വിളമ്പിയാല്‍ ടേസ്റ്റ് ഉണ്ടാവില്ല എന്നതാണ് അതിന്റെ വാസ്തവം.

ഇതിന് ശാസ്ത്രീയമായ ചില കാരണങ്ങളും പറയുന്നുണ്ട്. ഒരു വിമാനത്തില്‍ ആയിരിക്കുമ്പോള്‍ ക്യാബിന്‍ പ്രഷര്‍ വളരെ കുറവായിരിക്കും. നിങ്ങള്‍ അത് തിരിച്ചറിഞ്ഞില്ലെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് അറിയാം. ചെവി, മൂക്ക്, വായ എന്നിവയില്‍ മര്‍ദ്ദം അനുഭവപ്പെടും. ക്യാബിന്‍ പ്രഷറിനൊപ്പം ഡ്രൈ ക്യാബിന്‍ എയര്‍, ഉയര്‍ന്ന എഞ്ചിന്‍ ശബ്ദം എന്നിവയും ഭക്ഷണത്തിന്റെ രുചി ഇല്ലായ്മക്ക് കാരണമാകുന്നുവെന്നാണ് ശാസ്ത്രീയമായ വെളിപ്പെടുത്തല്‍.

plane headphone

ഇക്കാരണങ്ങള്‍ കൊണ്ട് ഭക്ഷണം ശരിക്കും രുചികരമാണെങ്കിലും നിങ്ങള്‍ക്ക് അത് അനുഭവിക്കാന്‍ കഴിയില്ല. കൂടുതല്‍ ഉപ്പ് ചേര്‍ത്ത് ഭക്ഷണം പാകം ചെയ്താല്‍ ഭക്ഷണത്തിന്റെ രുചി അറിയാനാകുമെന്നും ഈ പ്രശ്‌നം മറികടക്കാമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഈ രീതി ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തില്‍ അധികം ഉപ്പ് ചേര്‍ക്കുന്നത് നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നതിനാല്‍ അവ ആരും പ്രോത്സാഹിപ്പിക്കാറില്ല.

വിമാനത്തില്‍ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ ഒരു രക്ഷയുമില്ലേ എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഉത്തരം 'യെസ്' എന്നാണ്. ഉയരം കൂടുംതോറൂം ചായയുടെ രുചിയും കൂടും എന്നാണ് സിനിമ നടന്‍ മോഹന്‍ലാല്‍ ഒരു പരസ്യചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ ഹെഡ്സെറ്റ് ഓണാക്കി വിമാനത്തില്‍ ഭക്ഷണം കഴിച്ചാല്‍ ഭക്ഷണത്തിന് ടേസ്റ്റ് കൂടുമെന്നാണ് പറയപ്പെടുന്നത്.

plane headphone

ഇതെന്ത് മറിമായമെന്ന് ചിന്തിക്കാന്‍ വരട്ടെ ഇതിനും ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. പ്രഷര്‍ കാരണമാണ് വിമാനത്തില്‍ ഭക്ഷണത്തിന് രുചിയില്ലാതിരിക്കാന്‍ കാരണം. ഇത് മിക്കവാറും ചെവിയിലൂടെയാണ് ഉള്ളിലേക്ക് കടക്കുന്നത്. നമ്മള്‍ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ ഉപയോഗിച്ചാല്‍ മര്‍ദ്ദം അനുഭവപ്പെടില്ല. അതിനാല്‍ വിമാനത്തിലെ ഭക്ഷണം മുമ്പത്തേക്കാള്‍ രുചികരമാക്കുന്നു.

അതുകൊണ്ടാണ് വിമാനത്തില്‍ പറക്കുമ്പോള്‍ ഹെഡ്ഫോണ്‍ ധരിച്ച് ഭക്ഷണം കഴിക്കുന്നത് രുചി കൂട്ടുമെന്ന് പറയുന്നത്. വിമാനത്തില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ഈ ഒരു ബുദ്ധിമുട്ട് തിരിച്ചറിഞ്ഞിട്ടുണ്ടാകും. മണിക്കൂറുകളോളം ഇരിക്കേണ്ട യാത്രയില്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഒട്ടും രുചി ഇല്ലാത്ത ഭക്ഷണം കഴിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല.

അത്തരം സാഹചര്യങ്ങളില്‍ നോയ്‌സ് ക്യാന്‍സലേഷനുള്ള ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി ഒന്ന് ഭക്ഷണം കഴിച്ച് നോക്കൂ. ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. ഇത് വിദേശ രാജ്യങ്ങളിലടക്കം പലരും സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. വിമാന യാത്രക്കിടയില്‍ നിങ്ങള്‍ക്കും ഭക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അതിനെ എങ്ങനെയാണ് മറികടന്നത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Thursday, April 20, 2023, 13:30 [IST]
English summary
Flight food taste better if you wear noise cancelling headphones details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X