150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
നമ്മളില്‍ പലയാളുകളും വിമാനയാത്ര നടത്തിയിട്ടുണ്ടെങ്കിലും അത് ഇന്നും സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ ഒത്തിരിയുണ്ട്. ഫൈ്‌ലറ്റ് ടിക്കറ്റിന് ആയിരങ്ങള്‍ പൊടിക്കണമെന്ന കാരണത്താലാണ് അത് നടക്കാതെ പോകുന്നത്. എന്നാല്‍ ഒരു സിനിമ ടിക്കറ്റിന്റെ നിരക്കില്‍ ഇന്ത്യയില്‍ വിമാന യാത്ര നടത്താന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും?. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. അത് ഏതൊക്കെയാണെന്നും ഇത് എങ്ങനെ സാധിക്കുമെന്നും നമുക്ക് നോക്കാം.
നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ പതിനായിരങ്ങള്‍ ചെലവഴിച്ചാണ് വിമാനയാത്ര നടത്തുന്നത്. എന്നാല്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകളുടെ അത്രയും നിരക്ക് വരില്ല. ചിലര്‍ എയര്‍ലൈനുകള്‍ ഓഫര്‍ നല്‍കുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് ഡൊമസ്റ്റിക് ഫൈ്‌ലറ്റില്‍ പറന്ന് പൂതി തീര്‍ക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചില വിമാന റൂട്ടുകളില്‍ വെറും 150 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

ഇത് കേട്ട് ഓഫറാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്ത്യയില്‍ 22 റൂട്ടുകളിലാണ് 1000 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്നത്. ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ വാര്‍ത്ത ഏജന്‍സിയായ പിടിഐയുമായി പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇന്ത്യയിലെ തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഉയര്‍ത്തുന്നതിനായും വിമാനയാത്ര കൂടുതല്‍ താങ്ങാനാകുന്നതും എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാനാവുന്നതുമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'ഉഡാന്‍' പദ്ധതിയാണ് ഇത് സാധ്യമാക്കുന്നത്.
ഉഡേ ദേശ് കാ ആം നാഗരിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഉഡാന്‍ (UDAN). പ്രാദേശിക എയര്‍ കണക്റ്റിവിറ്റി ഉത്തേജിപ്പിക്കാനും വിമാന യാത്ര കൂടുതല്‍ താങ്ങാനാകുന്നതാക്കാനും ലക്ഷ്യമിട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം 2016 ഒക്ടോബര്‍ 21-ന് ഉഡാന്‍ ആരംഭിച്ചു. റീജ്യണല്‍ കണക്റ്റിവിറ്റി സ്‌കീം എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ പദ്ധതി വഴി സര്‍ക്കാര്‍ എയര്‍ലൈനുകള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഈ ഓഫറുകള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വില്‍ക്കാന്‍ പ്രാപ്ത്മാക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നു. 50 മിനിറ്റില്‍ താഴെ യാത്രാസമയമുള്ള റൂട്ടുകളിലാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വില്‍ക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുള്ള ചെലവാണ് എയര്‍ലൈനുകളുടെ ഏറ്റവും വലിയ ചെലവുകളില്‍ വരുന്ന ചിലത്. ഈ ഫീസുകളെല്ലാം ടിക്കറ്റില്‍ തന്നെ ചേര്‍ക്കുകയാണ് ചെയ്യാറ്.
എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും നിരക്ക് ഈടാക്കില്ല. ഈ ഇളവുകളെല്ലാമാണ് ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുന്നത്. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ പോലെ 150 രൂപ ടിക്കറ്റ് നിരക്കില്‍ പറക്കാന്‍ കഴിയുന്ന ഒരു റൂട്ട് ഏതാണെന്നായിരിക്കും എല്ലാവര്‍ക്കും അറിയേണ്ടത്. അസമിലെ ലൈലാബാരിയ-തേസ്പൂര്‍ റൂട്ടിലാണിത്. അലയന്‍സ് എയര്‍ ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

എന്നാല്‍ ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് 150 രൂപയാണെങ്കിലും ഇതിന്റെ കൂടെ വിമാനക്കമ്പനി ഒരു അധിക തുക കണ്‍വീനിയന്‍സ് ഫീസ് ഇനത്തില്‍ ഈടാക്കും. ഇത് കൂട്ടിയാലും 50 മിനിറ്റ് യാത്രയ്ക്കുള്ള മുടക്ക് 500 രൂപയില്‍ താഴെ നില്‍ക്കും. ഒരാള്‍ക്ക് 150 രൂപ മുതല്‍ 199 രൂപ വരെ അടിസ്ഥാന വിമാന നിരക്ക് ഈടാക്കുന്ന ഭൂരിഭാഗം റൂട്ടുകളും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.
ഇതുകൂടാതെ ചില എയര്‍ലൈന്‍ റൂട്ടുകളില്‍ 500 രൂപയില്‍ താഴെ അടിസ്ഥാന നിരക്കില്‍ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ വില്‍ക്കുന്നു. ഇതനുസരിച്ച് ഇംഫാലില്‍ നിന്ന് ഇസാവല്‍, ദിമ്മാപൂര്‍-ഷില്ലോങ്, ഷില്ലോങ്-ലൈലാബാരി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് 500 രൂപയില്‍ താഴെയാണ്. കേലഹട്ടി-ബാഷിഗട്ട് റൂട്ടില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്ക് വെറും 999 രൂപയാണ്. ലൈലാബാരി-ഗുവാഹത്തി റൂട്ടിലാണെങ്കില്‍ നിരക്ക് 954 രൂപ മാത്രമാണ്.
ദക്ഷിണേന്ത്യയിലും ഇതുപോലെ കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകളുണ്ട്. ബാംഗ്ലൂര്‍-സേലം, കൊച്ചി-സേലം റൂട്ടുകളിലേയ്ക്ക് 150 മുതല്‍ 199 രൂപ വരെ അടിസ്ഥാന നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വില്‍ക്കുന്നു. ബാംഗ്ലൂര്‍-സേലം വിമാന ടിക്കറ്റ് നിരക്ക് 525 രൂപയാണ്. ഏകദേശം ഇതേ ടിക്കറ്റ് നിരക്കാണ് കൊച്ചി-സേലം ഫൈ്‌ലറ്റിനും വരിക. കുറഞ്ഞ ഡിമാന്‍ഡുള്ള ഈ റൂട്ടികളില്‍ വിമാന യാത്രാസമയം 1 മണിക്കൂറില്‍ താഴെയാണ്.
എന്നാല്‍ മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇത് അഞ്ച് മണിക്കൂറില്‍ കൂടുതല്‍ വരും. അതിനാല്‍ കൂടുതല്‍ യാത്രക്കാരെ വിമാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ ഒരു പദ്ധതി. ഈ ഒരു പരിപാടി വഴി കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഫൈ്‌ലറ്റ് യാത്രയന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനെ കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല. വിമാനത്തില്‍ കയറണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്ന ഏതെങ്കിലുമൊരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








