ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

തങ്ങളുടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇനി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട്. മാര്‍ച്ച് 2020 -നുള്ളില്‍ ഡെലിവറി വാഹനങ്ങളില്‍ 40 ശതമാനവും വൈദ്യുതിവല്‍കരിക്കാനാണ് ഇ -കൊമേര്‍സ് ഭീമന്റെ നീക്കം. ഇതാദ്യമായാണ് ഇ -കൊമേര്‍സ് രംഗത്തെ ഒരു വന്‍കിട കമ്പനി ഇത്തരമൊരു തീരുമാനം എടുക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

പരിസ്ഥിതി സംരക്ഷണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടുന്നത്. വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിലൂടെ നിലവില്‍ ഡെലിവറിക്കായി ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ വാനുകളും, ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങളും ഉപയോഗിക്കുന്ന ഇന്ധനവും, അവ സൃഷ്ടിക്കുന്ന മലിനീകരണവും കുറയ്ക്കാം എന്ന് കമ്പനി വിശ്വസിക്കുന്നു.

ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

ഈ നീക്കത്തിലൂടെ ഫ്‌ളിപ്പ്കാര്‍ട്ട് മലിനീകരണം കുറയ്ക്കുക മാത്രമല്ല മറ്റ് ബ്രാന്റുകള്‍ക്കും കമ്പനികള്‍ക്കും വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ ഒരു പ്രചോദനം കൂടെയാണ് നല്‍കുന്നത്. രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയും പ്രചാരവും ഉയര്‍ത്താനും ഇതിനാല്‍ സാധിക്കും.

ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

കഴിഞ്ഞ ആറ് മാസമായി വിവിധ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തി വന്ന ലാസ്റ്റ് മൈല്‍ ഡെലിവറി പരീക്ഷണങ്ങളുടെ ഫലങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ട് സന്തുഷ്ടരാണ്. ഡല്‍ഹിയില്‍ 10 ഇലക്ട്രിക്ക് വാനുകളും, ഹൈദരാബാദില്‍ 8 വൈദ്യുത വാഹനങ്ങളും, ബാംഗളൂരില്‍ 30 ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുമാണ് ഈ പരീക്ഷണ ഘട്ടത്തില്‍ ഉപയോഗിച്ചത്.

ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

ഈ പരീക്ഷണ കാലയളവില്‍ മുന്നിലുണ്ടായിരുന്ന പ്രധാന പ്രശ്‌നം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളായിരുന്നു. എന്നാല്‍ രാജ്യത്ത് ഉടനീളമുള്ള തങ്ങളുടെ ഡെലിവറി ഹബുകളില്‍ കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് ഫ്‌ളിപ്പകാര്‍ട്ട് ഈ പ്രശ്‌നം പരിഹരിച്ചു. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഡെലിവറി ഇന്ധന ചിലവില്‍ വലിയൊരു ശതമാനം കുറവുണ്ടാക്കിയെന്നും മലിനീകരണം 50 ശതമാനം കുറയ്ക്കാന്‍ സഹായിച്ചെന്നും കമ്പനി കണ്ടെത്തി. 2020 -ല്‍ 40 ശതമാനം ഡെലിവറി വാഹനങ്ങള്‍ വൈദ്യുതികരിക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലേക്ക് 160 ഇലക്ട്രിക്ക് വാനുകള്‍ വാങ്ങാനാണ് ഫ്‌ളിക്കാര്‍ട്ടിന്റെ തീരുമാനം.

More from DriveSpark

Article Published On: Saturday, June 29, 2019, 11:22 [IST]
English summary
Flipkart To Replace 40% Of Its Delivery Fleet With Electric Vehicles By March 2020. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X