നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

By Santheep

ബോക്‌സിങ് രംഗത്തെ അതികായനാണ് ഫ്‌ലോയ്ദ് മേവെതര്‍ ജൂനിയര്‍. ഈ അമേരിക്കന്‍ ബോക്‌സര്‍ ഏഴുതവണ ലോകചാമ്പ്യനായിട്ടുണ്ട്. ബോക്‌സര്‍മാരുടെ തിരക്കുള്ള ഒരു കുടുംബത്തിലേക്കാണ് ഇദ്ദേഹം പിറന്നു വീണത്.

അച്ഛനും അമ്മാവന്മാരുമെല്ലാം എണ്ണം പറഞ്ഞ ബോക്‌സര്‍മാരായിരുന്നു. ഇതുകൊണ്ടൊക്കെ എന്താണ് സംഭവിച്ചതെന്നു വെച്ചാല്‍, കണ്ടമാനം പണം മേവെതറിന്റെ കയ്യില്‍ വരുന്നുണ്ട്. ഇതൊക്കെ അമ്പലത്തില്‍ വഴിപാട് കഴിക്കണോ ആടിന് തിന്നാന്‍ കൊടുക്കണോ എന്നൊന്നും മൂപ്പര്‍ക്കറിഞ്ഞൂടാ. ഇവിടെ ചര്‍ച്ച ചെയ്യുന്നത് മേവെതറിന്റെ പക്കലുള്ള ദശകോടിക്കണക്കിന് പൗണ്ട് വിലവരുന്ന വാഹനങ്ങളെക്കുറിച്ചാണ്.

നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

പണക്കൂമ്പാരത്തിനിടയില്‍ കിടന്ന് ഫോട്ടോയും വീഡിയോയും പിടിച്ച് ഇന്‍സ്റ്റഗ്രാമിലിടുന്നത് മേവെതര്‍ ഒരു ശീലമാക്കിയിരിക്കുകയാണ്.

നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

മേവെതറിന്റെ പക്കലുള്ള വാഹനങ്ങളുടെ വിലയെല്ലാം കൂടി കണക്കാക്കിയാല്‍ 35 ദശലക്ഷം പൗണ്ട് വരുമെന്നാണ് അറിയുന്നത്. കണക്കില്‍ വലിയ വൈദഗ്ധ്യമില്ലാത്ത ഈയുള്ളവന്‍ ഗുഗിളിന്റെ സഹായത്താല്‍ ഇതിനെ മലയാളപ്പെടുത്തുകയുണ്ടായി....

നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

35 ദശലക്ഷം പൗണ്ട് എന്നാല്‍ ഏതാണ്ട് 346 കോടി വരും ഇപ്പോഴത്തെ ഇന്ത്യന്‍ രൂപയുടെ നിലവാരത്തില്‍ എന്നാണ മനസ്സിലാക്കാന്‍ കഴിഞ്ഞത്.

നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

എട്ട് സൂപ്പര്‍കാറുകളും ഒരു പ്രൈവറ്റ് ജെറ്റുമാണ് മേവെതറിന്റെ ഉടമസ്ഥതയിലുള്ളത്. ഇവയുടെയെല്ലാം മുമ്പില്‍ നിന്ന് ഫോട്ടോ പിടിച്ച് ഇന്‍സ്റ്റഗ്രാമിലിട്ടിട്ടുണ്ട് പുള്ളി.

മേവെതറിന്റെ സൂപ്പര്‍കാറുകള്‍

മേവെതറിന്റെ സൂപ്പര്‍കാറുകള്‍

  • ഫെരാരി 599 ജിടിബി ഫിയോറാനോ
  • പോഷെ 911 ടര്‍ബോ എസ്
  • ലാമ്പോര്‍ഗിനി അവന്റഡോര്‍
  • മേവെതറിന്റെ സൂപ്പര്‍കാറുകള്‍

    മേവെതറിന്റെ സൂപ്പര്‍കാറുകള്‍

    • ബുഗാട്ടി ഗ്രാന്‍ഡ് സ്‌പോര്‍ട്
    • ബുഗാട്ടി വെയ്‌റോണ്‍ (രണ്ടെണ്ണം)
    • ഫെരാരി 459 സ്‌പൈഡര്‍ (രണ്ടെണ്ണം)
    • നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

      ഗള്‍ഫ്‌സ്ട്രീം വി എന്ന പൈവറ്റ് ജെറ്റാണ് മേവെതറിന്റെ പക്കലുള്ളത്. ഈ വിമാനത്തിന് 30 ദശലക്ഷം പൗണ്ട് ചെലവാക്കിയിട്ടുണ്ട് താരം.

      നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

      സൂപ്പര്‍കാറുകള്‍ മാത്രമല്ല മേവെതര്‍ സ്വന്തമാക്കിയിട്ടുള്ളത് എന്നറിയുക. ഇദ്ദേഹത്തിന്റെ പക്കല്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബെന്‍ലെ മുള്‍സേന്‍ തുടങ്ങിയ അത്യാഡംബര കാറുകളുമുണ്ട്. പണം ചെലവാക്കുന്നതില്‍ യാതൊരു മടിയും കാണിക്കുന്നില്ല ഈ 37കാരന്‍.

      നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

      ഈയടുത്തകാലത്ത് തന്റെ ഗേള്‍ഫ്രണ്ടിന് ഒരു ഫെരാരി കാര്‍ സമ്മാനിച്ച് ശ്രദ്ധ നേടിയിരുന്നു മേവെതര്‍. താന്‍ വാങ്ങിക്കൂട്ടിയ ഷൂസ്, സണ്‍ഗ്ലാസ്സുകള്‍ എന്നിവയുടെ ചിത്രം പിടിച്ചും ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട് പുള്ളി.

      നൂറ്റാണ്ടിന്റെ ബോക്‌സര്‍ മേവെതറും 350 കോടിയുടെ കാറുകളും

      ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2014ല്‍ 66.1 ദശലക്ഷം പൗണ്ട് ബോക്‌സിങ്ങില്‍ നിന്നു മാത്രമായി സമ്പാദിച്ചിട്ടുണ്ട് മേവെതര്‍. ഇങ്ങെ സമ്പാദിക്കുന്ന ഒരാള്‍ ഇക്കാണുന്നതെല്ലാം വാങ്ങിയില്ലെങ്കില്ലേ അത്ഭുതപ്പെടേണ്ടൂ?

More from DriveSpark

Article Published On: Thursday, June 11, 2015, 11:40 [IST]
English summary
Floyd Mayweather's Super Car Fleet.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X