പറന്ന് പറന്ന് പറന്ന്; പറക്കും കാറുമായി ജെറ്റ്സൺ
ഒരു പറക്കും കാർ കിട്ടിയിരുന്നുവെങ്കിൽ എന്ന് നമ്മൾ എപ്പോഴും ആഗ്രഹിക്കാറുണ്ട്. കാരണം ഒന്നാമത് ട്രാഫിക്കും തിരക്കും കാരണം സമയത്ത് എത്താൻ കഴിയാതെ വരുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ആരും കാണില്ല.പക്ഷേ അത് ഒക്കെ നടക്കുമോ എന്ന് നമ്മൾ ആലോചിച്ചിട്ടുണ്ട്. എന്നാൽ അത് നടക്കും. സ്വീഡിഷ് കമ്പനിയായ ജെറ്റ്‌സൺ തങ്ങളുടെ പുതിയ ഇലക്ട്രിക് ഫ്ലയിംഗ് കാർ ജെറ്റ്‌സൺ വൺ എന്ന പേരിൽ പുറത്തിറക്കിയിരിക്കുകയാണ്.
ജെറ്റ്സൺ ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ഡ്രോൺ പോലെ വായുവിൽ പറക്കുന്ന ഈ വാഹനത്തിൻ്റെ വില എന്ന് പറയുന്നത് 6.5 ലക്ഷം രൂപയാണ്. ഡൗൺ പേയ്‌മെന്റ് നൽകി വാഹനം വീട്ടിലെത്തിക്കാനും സാധിക്കും. വായുവിൽ പറക്കാൻ സാധിക്കുന്ന തരത്തിലുളള രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിൽ കയറിയിരുന്നാൽ ആർക്കും ഇത് പറപ്പിക്കാൻ പഠിക്കാൻ സാധിക്കും.

കാർ പോലെ അല്ലെങ്കിലും ഹെലികോപ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡ്രോൺ മോഡൽ വാഹനം നിർമിച്ചിതെന്നാണ് കമ്പനി പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അതിന്റെ പറക്കൽ സമയം ഏകദേശം 20 മിനിറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.
ഈ പറക്കും കാർ കണ്ടുകഴിഞ്ഞാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന ചോദ്യം എന്ന് പറഞ്ഞാൽ, ഇത് വായുവിൽ പറത്താൻ പൈലറ്റ് ലൈസൻസ് വേണോ എന്നാണ്. പക്ഷേ ജെറ്റ്‌സൺ വണ്ണിന്റെ കാര്യത്തിൽ അത് പേടിക്കേണ്ട. സത്യത്തിൽ ഇത് 190 പൗണ്ട് അല്ലെങ്കിൽ 86 കിലോഗ്രാം ഭാരമാണ് വാഹനത്തിന്. അതായത്, eVTOL അൾട്രാലൈറ്റ് വാഹനങ്ങൾക്കായുള്ള യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ചട്ടങ്ങൾക്ക് അനുസൃതമായിട്ടാണ് നിർമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് പറപ്പിക്കാൻ ലൈസൻസ് വേണ്ട എന്നതാണ് ഗുണം. പക്ഷേ ഇത് അമേരിക്കയിൽ മാത്രമേ അനുവാദമുളളു.

വാഹനത്തിൻ്റെ കോക്ക്പിറ്റിൽ രണ്ട് ജോയ്സ്റ്റിക്കുകളാണ് നിയന്ത്രിക്കാൻ നൽകിയിരിക്കുന്നത്, അത് അടിസ്ഥാനപരമായി അതിന്റെ ഹാൻഡിലുകളായി പ്രവർത്തിക്കുന്നു. ഇതിൽ, വാഹനത്തിന്റെ ഉയരം നിയന്ത്രിക്കാൻ ഒരു ജോയിസ്റ്റിക് ഉപയോഗിക്കുന്നു, മറ്റൊന്ന് അതിന്റെ ദിശ നിയന്ത്രിക്കുന്നു. ഏതാനും മിനിറ്റ് കൊണ്ട് പരിശീലിക്കാൻ സാധിക്കും കാരണം കംപ്യൂട്ടറിന്റെ സഹായവും ഉണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ പറക്കാൻ പഠിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.
88 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അതിന്റെ സഹായത്തോടെ ഈ വാഹനത്തിന് നിലത്ത് നിന്ന് ഏകദേശം 1,500 അടി വരെ ഉയരാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജെറ്റ്‌സൺ വണ്ണിന് നാല് പ്രൊപ്പല്ലറുകളാണ് നൽകിയിരിക്കുന്നത്, അത് മണിക്കൂറിൽ 63 മൈൽ അല്ലെങ്കിൽ 101 കിലോമീറ്റർ വേഗത നൽകുന്നുണ്ട്.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്ലാൻ അനുസരിച്ച്, അതിന്റെ ഡെലിവറി ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുകയും നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലാണെങ്കിലും, എന്നാൽ ഇതുവരെ നൂറുകണക്കിന് യൂണിറ്റുകളാണ് ബുക്ക് ചെയ്തിട്ടുണ്ട്. അമേരിക്കയിൽ മാത്രമേ ഇപ്പോൾ ഇത് വിൽപ്പന നടക്കുന്നുളളു.


Click it and Unblock the Notifications








