PAL-V പറക്കും കാർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും
ലോകത്തിലെ ആദ്യത്തെ പറക്കുന്ന സ്വകാര്യ കാർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലേക്ക് പറന്നെത്താൻ ഒരുങ്ങുകയാണ്. പേർസണൽ എയർ ലാൻഡിംഗ് വെഹിക്കിൾ, അതായത് PAL-V എന്നാണ് കാറിന്റെ പേര്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതായും സാങ്കേതിക വിവരങ്ങൾ നൽകിയതായും കമ്പനിയുടെ സഹ ചെയർമാൻ ജാൻ പീറ്റർ കോന്നിംഗ് ഒരു പരിപാടിയിൽ പറഞ്ഞു.

എന്നിരുന്നാലും, വാഹനം ഇന്ത്യയിൽ എത്തുന്നതിന് കമ്പനി ഒരു കാലയളവ് ഇതുവരെ നൽകിയിട്ടില്ല. ഈ പറക്കും കാറിൽ രണ്ട് പേർക്ക് ഇരിക്കാനും കരയിലും വായുവിലും സഞ്ചരിക്കാനും കഴിയും.

വായുവിൽ, ഈ കാറിന് മണിക്കൂറിൽ 200 മൈൽ വേഗതയിൽ പറക്കാൻ കഴിയും, റോഡിൽ മണിക്കൂറിൽ 100 മൈൽ വേഗതയും വാഹനത്തിന് കൈവരിക്കാൻ സാധിക്കും. കാറിന്റെ ഉത്പാദനം അതിവേഗം നെതർലാൻഡിൽ നടക്കുകയാണ്. ഈ കാറിന്റെ വില ഏകദേശം 2.68 കോടി രൂപയാണ്.

2012 -ലാണ് കമ്പനി വാഹനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്, അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വകാര്യ ഉപഭോക്തക്കൾക്കായി വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

ടേക്ക് ഓഫ് ചെയ്യാനും ലാൻഡിംഗിനും ഈ കാറിന് റൺവേ ആവശ്യമാണെന്ന് കോന്നിംഗ് വിശദീകരിച്ചു. PAL-V -ക്ക് സുരക്ഷിതമായ ഒരു അടിയന്തര ലാൻഡിംഗ് നടത്താൻ കഴിയും.

മാത്രമല്ല വാഹനത്തിന്റെ മെയിന്റെനൻസ് ചെലവ് ഹെലികോപ്റ്ററിനേക്കാൾ 10 മടങ്ങ് കുറവാണ് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

EASA (യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി), US FAA (ഫെഡറൽ ഏവിയേഷൻ അതോറിറ്റി) എന്നിവയുൾപ്പെടെ നിലവിലുള്ള അന്തർദ്ദേശീയ വായു, കര നിയന്ത്രണങ്ങൾ ഈ കാർ പാലിക്കുന്നു.

ഈ കാർ പ്രവർത്തിപ്പിക്കാൻ പരിശീലനം ആവശ്യമാണ്. ഇതിനായി കമ്പനി തന്നെ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. പരിശീലന പ്രക്രിയയ്ക്ക് ഏകദേശം 35-40 മണിക്കൂർ സമയമെടുക്കും.

ലോകമെമ്പാടുമുള്ള കോസ്റ്റ് ഗാർഡ്, പൊലീസ് സേനകൾ PAL-V -യെ തങ്ങളുടെ വാഹന നിരയിൽ ഉൾപ്പെടുത്താൻ കമ്പനിയെ സമീപിച്ചതായി കോന്നിംഗ് പറഞ്ഞു.

വൈദ്യസഹായം, VIP ടാക്സി സേവനങ്ങൾ എന്നിവ നൽകാനും വാഹനം ഉപയോഗിക്കാം. എന്നിരുന്നാലും, പൊതുഗതാഗതത്തിനായി വാഹനത്തിന്റെ ഉപയോഗം ഇപ്പോൾ വെല്ലുവിളിയാകും.

ആഗോളതലത്തിൽ, പൊതുഗതാഗതത്തിനായി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് 2030 ന് മുമ്പ് ഉണ്ടാവും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications