യു.എ.ഇയിലൂടെ ഇനി പറന്ന് നടക്കാം, പറക്കും കാറുകൾ എത്തുന്ന തീയതി അറിയിച്ച് കമ്പനി

യുഎഇ എന്നാൽ അത് വളരെ ഫ്യൂച്ചറിസ്റ്റിക്കായ ഒരു നഗരമാണ് എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. ഭാവിയെ കുറിച്ച് പറഞ്ഞാൽ റോഡിലൂടെ പോകുന്ന കാറുകൾ എല്ലാവർക്കും അറിയാം എന്നാൽ കമ്പ്യൂട്ടർ ഗെയിമിലൂടെ മാത്രം പരിചയമുളള പറക്കും കാറുകൾ എത്തിക്കാന പോകുകയാണ് യുഎഇയിൽ. അടുത്തവര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇലക്ട്രിക് ഫ്ലൈയിങ്ങ് കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചര്‍ അറിയിച്ചിരിക്കുന്നത്.പറക്കുംകാറുകള്‍ യു.എ.ഇ.യില്‍ നിര്‍മിക്കുന്നതിനും അബുദാബിയില്‍ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി ആര്‍ച്ചര്‍ ഈവര്‍ഷമാദ്യം നിക്ഷേപം നടത്തിയിരുന്നു.

അതോടൊപ്പം തന്നെ സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി ഇത്തിഹാദ് ട്രയിനിങ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. പറക്കും കാറുകൾ അല്ലെങ്കിൽ എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് യോഗ്യരായ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനും അവരെ പരിശീലിപ്പിക്കാനുമുള്ള ചുമതല ഇത്തിഹാദ് ഏവിയേഷനാണ് നൽകിയിരിക്കുന്നത്. എയര്‍പോര്‍ട്ട്, പൈലറ്റ്, കാബിന്‍ ക്രൂ എന്നിവര്‍ക്കായുള്ള പരിശീലന കോഴ്സുകളാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്.

അബുദാബിയിലും ദുബായിലും വെര്‍ട്ടിപോര്‍ട്ട് ശൃംഖല വികസിപ്പിക്കുന്നത് ഫാല്‍ക്കണ്‍ ഏവിയേഷന്റെ സഹകരണത്തോടെയാണ്. യാത്രാ സർവീസ് ആരംഭിക്കുന്നതിനുമുന്നോടിയായി സെപ്റ്റംബറോടെ പറക്കുംകാറുകള്‍ 400-ലേറെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പൈലറ്റുള്‍പ്പടെ അഞ്ചുപേര്‍ക്കാണ് ഇതിൽ സഞ്ചരിക്കാനാവുക.

ഈ ചെറുവിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദുബായ്-അബുദാബി യാത്രാസമയം 90 മിനിറ്റില്‍നിന്ന് 10 മുതല്‍ 20 മിനിറ്റുവരെയായി കുറയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 800 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് യാത്ര ചെലവ് കണക്കാക്കുന്നത്. സ്വകാര്യയാത്രകള്‍ക്ക് ആഡംബര എയര്‍ ടാക്‌സികളും ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്. 2026-ഓടെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഇലക്ട്രിക് എയർ ടാക്‌സികൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

ഏരിയൽ ടാക്സി സർവീസ് ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും നൂതനവും കാര്യക്ഷമവുമായ മൊബിലിറ്റി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതാണ്, പ്രധാന നഗര സ്ഥലങ്ങളിലേക്ക് വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ. ടാക്‌സികൾ, ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ തുടങ്ങിയ വിവിധ പൊതു, വ്യക്തിഗത മൊബിലിറ്റി മാർഗങ്ങളുമായുള്ള സംയോജനം വർദ്ധിപ്പിക്കാനും അതുവഴി തടസ്സമില്ലാത്ത മൾട്ടിമോഡൽ ഗതാഗതം സുഗമമാക്കാനും നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും ഈ സേവനത്തിലൂടെ സാധിക്കുന്നു.

ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ഒപ്പുവച്ച കരാർ പ്രകാരം ജോബിക്ക് ദുബായിൽ ആറ് വർഷത്തേക്ക് എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശം നൽകുന്നുണ്ട്. ദുബായിലെ സേവന പ്രവർത്തനങ്ങളുടെ പ്രവേശനത്തിനും വികസനം പ്രാപിക്കുന്നതിനുമായി സാമ്പത്തിക സംവിധാനങ്ങൾ ഉൾപ്പെടെ ആർടിഎയുടെ വിവിധ പിന്തുണ ഈ കരാർ വഴി ഉറപ്പാക്കുന്നു.

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ, ദുബായ് മറീന, ദുബായ് ഡൗൺടൗൺ എന്നിവ ദുബായുടെ എയർ ടാക്‌സി സർവീസിൻ്റെ ലോഞ്ച് ലൊക്കേഷനുകളായി ആർടിഎയും സ്‌കൈപോർട്ട്‌സും ജോബിയും കണ്ടെത്തി. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഗതാഗത സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ആർടിഎയുടെ ഭാവി മൊബിലിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 11, 2024, 12:01 [IST]
English summary
Flying cars will begin service in the uae by the end of next year details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X