റോഡ് ബ്ലോക്ക് ഇനി ഒരു പ്രശ്നമാവില്ല, ജോലി സ്ഥലങ്ങളിൽ പറന്നിറങ്ങാം! 2026 മുതൽ ഇന്ത്യയിൽ എയർ ടാക്സികൾ എത്തുന്നു
ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോയെ പിന്തുണയ്ക്കുന്ന ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്ന് 2026 -ൽ ഇന്ത്യയിൽ എയർ ടാക്സികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓൺ-റോഡ് സേവനങ്ങളുമായി വലിയ വ്യത്യാസമില്ലാത്ത "ചെലവ് കുറഞ്ഞ" ഒരു ഓൾ-ഇലക്‌ട്രിക് എയർ ടാക്സി സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനികൾ അടുത്തിടെ അറിയിച്ചു.
രാജ്യത്ത് ഇവർക്ക് റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ട്രാൻസ്പോർട്ട് സൊല്യൂഷനുകളുടെ വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് ഒരു പോംവഴി നൽകാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. പ്രധാന നഗരങ്ങളിലെ കടുത്ത യാത്രാ തിരക്കും മലിനീകരണവും ഒരു വലിയ പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് ഇരു കമ്പനികളുടേയും പ്രതീക്ഷ.

ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ, അർബൻ എയർ ട്രാവലിന്റെ ഭാവി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നു.
ഈ 'മിഡ്‌നൈറ്റ്' ഇ-വിമാനങ്ങൾക്ക് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കാനാകും. 200 വിമാനങ്ങളുമായി രാജ്യതലസ്ഥാനമായ ഡൽഹിയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലും സർവീസ് ആരംഭിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.
ഉദാഹരണത്തിന്, ഡൽഹിയിൽ കാറിൽ 60 മുതൽ 90 മിനിറ്റ് വരെ സമയം എടുക്കുന്ന ഒരു യാത്രയ്ക്ക് എയർ ടാക്സിയിൽ 7 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കമ്പനികൾ വ്യക്തമാക്കുന്നു. ഇത് സിറ്റി ട്രാഫിക്കിൽ അനാവശ്യമായി വെയിസ്റ്റായി പോവുന്ന സമയം ലാഭിക്കാനും അത് മറ്റ് പ്രയോജനമുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കാനും നമ്മെ സഹായിക്കും.
ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോയെ പിന്തുണയ്ക്കുന്ന ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്ന് 2026 -ൽ ഇന്ത്യയിൽ എയർ ടാക്സികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓൺ-റോഡ് സേവനങ്ങളുമായി വലിയ വ്യത്യാസമില്ലാത്ത "ചെലവ് കുറഞ്ഞ" ഒരു ഓൾ-ഇലക്‌ട്രിക് എയർ ടാക്സി സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനികൾ അടുത്തിടെ അറിയിച്ചു.

രാജ്യത്ത് ഇവർക്ക് റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ട്രാൻസ്പോർട്ട് സൊല്യൂഷനുകളുടെ വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് ഒരു പോംവഴി നൽകാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. പ്രധാന നഗരങ്ങളിലെ കടുത്ത യാത്രാ തിരക്കും മലിനീകരണവും ഒരു വലിയ പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് ഇരു കമ്പനികളുടേയും പ്രതീക്ഷ.
ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ, അർബൻ എയർ ട്രാവലിന്റെ ഭാവി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നു. ഈ 'മിഡ്‌നൈറ്റ്' ഇ-വിമാനങ്ങൾക്ക് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കാനാകും.
200 വിമാനങ്ങളുമായി രാജ്യതലസ്ഥാനമായ ഡൽഹിയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലും സർവീസ് ആരംഭിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ഡൽഹിയിൽ കാറിൽ 60 മുതൽ 90 മിനിറ്റ് വരെ സമയം എടുക്കുന്ന ഒരു യാത്രയ്ക്ക് എയർ ടാക്സിയിൽ 7 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
ഇത് സിറ്റി ട്രാഫിക്കിൽ അനാവശ്യമായി വെയിസ്റ്റായി പോവുന്ന സമയം ലാഭിക്കാനും അത് മറ്റ് പ്രയോജനമുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കാനും നമ്മെ സഹായിക്കും. ഇന്റിഗോയുടെ പേരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരിയുടെ ഉടമകളായ ഹോസ്പിറ്റാലിറ്റി & ലോജിസ്റ്റിക്സ് ഭീമനായ ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന് ഈ ഇ-എയർക്രാഫിറ്റിനെ കാർഗോ, ലോജിസ്റ്റിക്സ്, മെഡിക്കൽ, എമർജൻസി & ചാർട്ടർ സർവ്വീസുകൾക്കും ഉപയോഗപ്പെടുത്താൻ പ്ലാനുണ്ട്.

ആർച്ചറിന് ജൂലൈയിൽ യുഎസ് എയർഫോർസിൽ നിന്ന് ആറ് മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾക്കായി 142 മില്യൺ ഡോളറിന്റെ ഓർഡറാണ് ലഭിച്ചത്. അതോടൊപ്പം വരുന്ന ഒക്ടോബർ മുതൽ യുഎഇ -ൽ എയർ ടാക്സി സർവ്വീസുകൾ ആരംഭിക്കും എന്നും കമ്പനി അറിയിച്ചു. ഫ്യൂച്ചർ മൊബിലിറ്റിയുടെ പുത്തൻ രൂപ രേഖയാണ് ഈ എയർ ടാക്സികൾ നമ്മുക്ക് മുമ്പ് വെച്ചു നീട്ടുന്നത്.
ഇന്ന് വരെ നമ്മുടെ സ്വപ്നങ്ങളിലും ചില കാർട്ടൂണുകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും മാത്രമുണ്ടായിരുന്ന പറക്കും ടാക്സികൾ അങ്ങനെ നമ്മുടെ രാജ്യത്തും താമസിയാതെ എത്തും. റോഡിലെ തിക്കിനും തിരക്കിനും മെട്രോ സിറ്റികളിലും വൻ നഗരങ്ങളിലും ഇവ ഒരു ഇൻസ്റ്റന്റ് ഹിറ്റാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
eVTOL അഥവാ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് മോഡലുകളുടെ ചരിത്രം ഇങ്ങനെയാണ്. 2009 നവംബർ 11 -ന് നാസ പഫിൻ eVTOL കൺസെപ്റ്റിന്റെ ഒരു വീഡിയോ വെബ്ബിൽ വൈറലായതോടെയാണ് eVTOL എയർക്രാഫ്റ്റ് എന്ന ആശയം ഇത്രയധികം പ്രചാരം നേടുന്നത്. ഈ ടേക്ക് ഓഫ് സാങ്കേതികവിദ്യയുടെയും ഒരു സിംഗിൾ പേഴ്സൺ ഫ്ലൈറ്റ് ആശയവുമാണ് ഇത് പ്രദർശിപ്പിച്ചത്.
ഈ കോളിളക്കത്തെ തുടർന്ന്, 2010 ജനുവരി 9 -ന് VFS (Vertical Flight Society) സ്പെഷ്യലിസ്റ്റ് കോൺഫറൻസ് ഓൺ എയറോമെക്കാനിക്സിലെ ആദ്യത്തെ പഫിൻ പേപ്പർ സമർപ്പിച്ചു. ഈ കൺസെപ്റ്റ് നാസയിൽ വികസിപ്പിച്ച ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ (DEP) എന്ന പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.

നാസ പഫിൻ ഇലക്ട്രിക് ടെയിൽസിറ്റർ VTOL കൺസെപ്റ്റ്, പഫിൻ റിഡൻഡന്റ് ഇലക്ട്രിക് പവർട്രെയിൻ സിസ്റ്റം എന്നിവ പത്താം AIAA ATIO (American Institute of Aeronautics and Astronautics) കോൺഫറൻസിൽ സെപ്റ്റംബർ 13 -ന് എക്സ്ട്ര പഫിൻ പേപ്പറുകൾ പ്രസിദ്ധീകരിച്ചു. 2011 -ൽ, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് പ്രൊജക്റ്റ് സീറോ (ഇറ്റലി), വോളോകോപ്റ്റർ VC1 (ജർമ്മനി), ഓപ്പണർ ബ്ലാക്ക്‌ഫ്ലൈ (യുഎസ്) എന്നിങ്ങനെ നിരവധി ശ്രമങ്ങൾ ഇതിനെ പിന്തുടർന്നു.
വെർട്ടിക്കൽ ഫ്ലൈറ്റ് സൊസൈറ്റിയും (VFS) അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സും (AIAA) 2014 -ൽ വിർജീനിയയിൽ നടന്ന ട്രാൻസ്ഫോർമേറ്റീവ് വെർട്ടിക്കൽ ഫ്ലൈറ്റ് കൺസെപ്റ്റ്സ് ജോയിന്റ് വർക്ക്ഷോപ്പിൽ നോവൽ പ്രൊപ്പൽഷൻ ആന്റ് എനർജി ആർക്കിടെക്ചേർസ് വഴി പുതിയ ഫ്ലൈറ്റ് കൺസെപ്റ്റുകൾ പ്രാപ്തമാക്കുന്ന ചടങ്ങിൽ eVTOL ഔദ്യോഗികമായി അവതരിപ്പിച്ചു.
അതിനുശേഷം, വിമാന നിർമ്മാതാക്കൾക്കിടയിൽ eVTOL -കൾക്കുള്ള താൽപ്പര്യം ഗണ്യമായി വർOfച്ചു, കൂടാതെ ബോയിംഗ്, എയർബസ്, ബെൽ തുടങ്ങിയ കമ്പനികളും ഈ സാങ്കേതികവിദ്യയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് ഈ സാങ്കേതികവിദ്യ അതിന്റെ പരിപൂർണ്ണതയിലേക്ക് എത്തിയിരിക്കുകയാണ്. വരും നാളുകളിൽ നാം ഒരു പക്ഷേ പറന്നാവും ജോലിയ്ക്കായി പോവുന്നത്.


Click it and Unblock the Notifications








