സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഇതിലും വലിയ മോട്ടേിവേഷന്‍ വേണോ? മെയ്ബാക്ക് EQS വാങ്ങിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ

പണമുള്ളത് കൊണ്ട് മാത്രം ജീവിതത്തില്‍ സന്തോഷമുണ്ടാകില്ലെന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഇന്നത്തെ തലമുറ അത് തിരുത്തി പറയുന്നുണ്ട്. പണമുണ്ടെങ്കില്‍ പല സന്തോഷങ്ങളും നമ്മള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് യൂത്തിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ 10 മണിമുതല്‍ 5 മണിവരെ ഓഫീസിലിരുന്ന് പണിയെടുക്കാന്‍ അധികംപേരും താല്‍പര്യപ്പെടുന്നില്ല. ഇന്നത്തെ തലമുറയിലെ നാല് പേര്‍ ഒരുമിച്ച് കൂടിയാല്‍ അവിടെ ഒരു ബിസിനസ് ഐഡിയയെങ്കിലും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൂടെ സമ്പന്നരായി മാറിയ ഒത്തിരി യുവാക്കളുടെ ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ ചെറുപ്രായത്തില്‍ ഒരു മെര്‍സിഡീസ് മെയ്ബാക്ക് സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകന്‍.

ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ സബ് ബ്രാന്‍ഡ് ആണ് മെയ്ബാക്ക്. അള്‍ട്രാ ലക്ഷ്വറി കാര്‍ മോഡലുകളാണ് മെര്‍സിഡീസ് മെയ്ബാക്കിന് കീഴില്‍ വില്‍ക്കുന്നത്. മെര്‍സിഡീസ് ബെന്‍സിനെ പോലെ മെയ്ബാക്കും ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നുണ്ട്. അത്തരമൊരു മെര്‍സിഡീസ്-മെയ്ബാക്ക് മോഡലാണ് EQS. ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് മുതലാളി മെര്‍സിഡീസ് മെയ്ബാക്ക് സ്വന്തമാക്കിയിട്ടുണ്ട്.

anish mallappa youngest mercedes maybach eqs owner

ഇലക്ട്രിക് എസ്‌യുവിയുടെ EQS 680 വേരിയന്റ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഇദ്ദേഹത്തിന്റെ പേര് അനീഷ് മല്ലപ്പയെന്നാണ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 'ഫോക്കലി' എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് അനീഷ് മല്ലപ്പ. 2020-ല്‍ അനീഷ് മല്ലപ്പ സാഗര്‍ മഡ്‌ലിയവര്‍, മനീഷ് മല്ലപ്പ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സ്ഥാപിച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ഓഗ്‌മെന്റഡ് റിയാലിറ്റി വിയറബിള്‍സും സ്‌പേഷ്യല്‍ കമ്പ്യൂട്ടിംഗിലുമാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സ്വാപ്പബിള്‍ ഫ്രെയിം സ്മാര്‍ട്ട് ഗ്ലാസുകളുടെ സ്രഷ്ടാക്കളാണ് ഫോക്കലി. ബ്രാന്‍ഡിന്റെ ഡരക്ടറായ അനീഷ് മാര്‍ര്‍ക്കറ്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതായാലും അഞ്ച് വര്‍ഷം കൊണ്ട് ഒരു മെര്‍സിഡീസ്-മെയ്ബാക്ക് കാര്‍ വാങ്ങാന്‍ ആവശ്യമായ വരുമാനം അനീഷ് സ്വന്തമാക്കിയിട്ടുണ്ടെന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. കാരണം യുവാവ് വാങ്ങിയ EQS 680 ലക്ഷ്വറി ഇവിയുടെ എക്‌സ്-ഷോറൂം വില 2.28 കോടി രൂപയാണ്.

anish mallappa youngest mercedes maybach eqs owner

ആര്‍ടിഒ ഫീസ്, ഇന്‍ഷുറന്‍സ്, റോഡ് നികുതി മുതലായവ ചേര്‍ക്കുമ്പോള്‍ കാറിന്റെ ഓണ്‍-റോഡ് വില 2.65 കോടി രൂപയാണ്. EQS 680 വേരിയന്റിന് പുറമേ വില്‍പ്പനയിലുള്ള നൈറ്റ് സീരീസിന്റെ എക്‌സ്-ഷോറൂം വില 2.63 കോടി രൂപ. ഇത് നിരത്തിലെത്തിക്കാന്‍ ബാംഗ്ലൂരില്‍ 3.06 കോടി രൂപയാകും. അനീഷ് മല്ലപ്പ പുതിയ മെര്‍സിഡീസ്-മെയ്ബാക്ക് EQS 680 ലക്ഷ്വറി ഇലക്ട്രിക് കാര്‍ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ ഡീലര്‍ഷിപ്പായ സുന്ദരം മോട്ടോര്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

മെര്‍സിഡീസ്-ബെന്‍സ് സിഎല്‍എ, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയുള്‍പ്പെടെയുള്ള ആഡംബര കാറുകളില്‍ അനീഷ് മല്ലപ്പയും സുഹൃത്തുക്കളും മെര്‍സിഡീസ് ഷോറൂമില്‍ എത്തുന്നത്. ഷോറൂമില്‍ വെച്ച് ഹൈന്ദവാചാര പ്രകാരം പൂജ നടത്തിയ ശേഷം അനീഷ് മല്ലപ്പ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ഷോറൂമില്‍ നിന്ന് കാര്‍ ഓടിച്ച് കൊണ്ടുപോയി.

EQS-നെ കുറിച്ച് പറയുമ്പോള്‍ മെര്‍സിഡീസ് മെയ്ബാക്ക് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകൂടിയ ഇലക്ട്രിക് എസ്‌യുവിയാണ് ഇത്. വലിയ 22 ഇഞ്ച് അലോയ് വീലുകളിലാണ് മെര്‍സിഡീസ് മെയ്ബാക്ക് EQS ഓടുന്നത്. മെയ്ബാക്ക് കാറുകള്‍ക്ക് മാത്രമുള്ള ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം ഇവിക്ക് ലഭിക്കുന്നു.

ട്രിപ്പിള്‍-സ്‌ക്രീന്‍ ഡിസ്പ്ലേ, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് 11.6 ഇഞ്ച് ഡിസ്പ്ലേകള്‍, ചാരിയിരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജിംഗ് റിയര്‍ സീറ്റുകള്‍, 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 4D സറൗണ്ട് സൗണ്ട് സിസ്റ്റം, ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ്, നാപ്പ ലെതര്‍ സീറ്റുകള്‍, പവര്‍ഡ് കര്‍ട്ടനുകള്‍ എന്നിങ്ങനെ നിരവധി സുഖസൗകര്യങ്ങള്‍ കാറില്‍ ലഭ്യമാണ്.

മെര്‍സിഡീസ് മെയ്ബാക്ക് EQS 680 ഇലക്ട്രിക് എസ്‌യുവിയുടെ ഇരുആക്‌സിലുകളിലുമായി ഓരോ ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയിരിക്കുന്നു. ഈ സജ്ജീകരണം ഒരുമിച്ച് 658 bhp പവറും 950 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിലെ 122 കിലോവാട്ട്‌സ് ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 600 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും നാല് സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

More from DriveSpark

Article Published On: Tuesday, June 17, 2025, 18:36 [IST]
English summary
Focally co founder anish mallappa is indias youngest mercedes maybach eqs owner
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X