മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

കേരളത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്യുന്നുണ്ട്. ഇന്ന് മണ്‍സൂണ്‍ കാലം തന്നെ വേണമെന്നില്ല നിനച്ചിരിക്കാത്ത സമയത്തും മഴ പെയ്യാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കാന്‍ പോകുന്നത്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

മഴക്കാലത്ത് എവിടെ കുഴിയുണ്ടെന്ന കാര്യം നമുക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല. മഴക്കാലത്ത് ബൈക്കുകള്‍ക്ക് കൃത്യമായ റോഡില്‍ കൃത്യമായ ഗ്രിപ്പ് ലഭിക്കണമെന്നുമില്ല. അതിനാല്‍ തന്നെ മഴക്കാലത്ത് ബൈക്ക് ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ആശങ്കകളില്ലാതെ മഴക്കാലത്ത് സുരക്ഷിത ബൈക്ക് യാത്രക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചുവടെ.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

പുതുമഴ സൂക്ഷിക്കണം

പുതുമഴ ഇരുചക്ര വാഹന യാത്രക്കാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ അപകടകരമാണ്. വേനല്‍ക്കാലത്ത് റോഡില്‍ അടിഞ്ഞുകൂടുന്ന അഴുക്കും മാലിന്യവും എണ്ണയും മറ്റും പുതുമഴ പെയ്യുമ്പോള്‍ നനുത്ത് ഇളകും. അതുകൊണ്ടാണ് പുതുമഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയുന്നത്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഈ സാഹചര്യത്തില്‍ മഴ തുടങ്ങുന്ന ദിവസങ്ങളില്‍ വളരെ വേഗത കുറച്ച് ശ്രദ്ധയോടെയും പോകുന്നതാണ് നല്ലത്. സുരക്ഷിതമായ യാത്ര നടത്താന്‍ ഇത് നിങ്ങളെ സഹായിക്കും.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

വെള്ളക്കെട്ട് ശ്രദ്ധിക്കുക

വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഹൈഡ്രോപ്ലാനിംഗ് പ്രശ്നങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വെള്ളം നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ടയറും റോഡും തമ്മിലുള്ള സമ്പര്‍ക്കം തടയുന്ന ഒരു പ്രക്രിയയാണ് ഹൈഡ്രോപ്ലാനിംഗ്. ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമായാല്‍ വാഹനം തെന്നി മറിയുന്നു. അതുകൊണ്ടാണ് വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അമിതവേഗതയില്‍ സഞ്ചരിക്കരുതെന്ന് പറയാന്‍ കാരണം.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ബ്രേക്കുകള്‍ പരിശോധിക്കുക

മഴക്കാലത്ത് യാത്ര തുടങ്ങാന്‍ പോകുകയാണെങ്കില്‍ ആദ്യം ബ്രേക്ക് പരിശോധിക്കണം. ബ്രേക്കുകള്‍ പരിശോധിക്കാന്‍ തിരക്ക് കുറവുള്ള റോഡോ വഴിയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ മഴക്കാലത്ത് ഡ്രം ബ്രേക്കുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല. ബ്രേക്ക് മെല്ലെ വേണം അമര്‍ത്താന്‍. പെട്ടെന്ന് ബ്രേക്ക് അമര്‍ത്തിയാല്‍ വണ്ടി തെന്നി വീഴാന്‍ സാധ്യതയുണ്ട്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ചില വഴികള്‍ ഒഴിവാക്കുക

മഴവെള്ളം ചിലയിടങ്ങളില്‍ ചെളി അടിഞ്ഞുകൂടുന്നു. ഇത്തരം പ്രദേശങ്ങളില്‍ ഒരിക്കലും വാഹനം ഓടിക്കരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വാഹനം വഴുതി വീഴും. റോഡ് സൈഡ് ഡിവൈഡറുകള്‍ക്ക് സമീപമുള്ള യാത്ര കഴിയുന്നതും ഒഴിവാക്കുക. മഴ പെയ്താല്‍ ഡിവൈഡറിലെ ചെളി ഇളകി റോഡിലേക്ക് വരാന്‍ സാധ്യതയുണ്ട്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

നിങ്ങള്‍ ഫാസ്റ്റ് ലെയ്‌നില്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ വണ്ടി ചെളിയില്‍ കുടുങ്ങി തെന്നി വീണേക്കാം. അത് വലിയ ദുരന്തത്തിലാകും കലാശിക്കുക. അതോടൊപ്പം റോഡില്‍ വരച്ചിരുക്കുന്ന ലൈനുകളിലൂടെയും വണ്ടി ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വഴുവഴുപ്പുള്ളതാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവയിലൂടെയുള്ള യാത്രയും അപകടകരമാണ്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

വ്യക്തമായ കാഴ്ച

മഴക്കാലത്ത് റോഡ് വ്യക്തമായി കാണന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ മണ്‍സൂണ്‍ യാത്രയില്‍ നിങ്ങളുടെ വാഹനത്തിന്റെ ലൈറ്റുകളും മഡ്ഗാര്‍ഡുകളും നല്ല നിലയിലാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ്, ബ്ലിങ്കറുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഒരു തുണി കൂടെ കരുതുക. പ്രത്യേകിച്ച് ഹെല്‍മെറ്റ് വിസറുകള്‍ വൃത്തിയാക്കാന്‍ വൃത്തിയുള്ള നാപ്കിനുകള്‍ ഉപയോഗിക്കുക.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

കൂടാതെ, മഴക്കാലത്ത് പകല്‍ യാത്രയാണെങ്കിലും ലൈറ്റുകള്‍ ഓണാക്കി യാത്ര ചെയ്യുന്നതാണ് ഉത്തമം. എതിര്‍ ദിശയില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. എന്നാല്‍ ഹൈ ബീം ലൈറ്റ് ഇടരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

മഴപെയ്യുമ്പോള്‍ കാഴ്ച ഒരു പ്രശ്‌നമാകുന്നതിനാല്‍ ഹൈവേകളില്‍ വണ്ടിയോടിക്കുമ്പോള്‍ മുന്നിലുള്ള വാഹനവുമായി ഇരട്ടി അകലമെങ്കിലും പാലിക്കുക. ഇത് ബ്രേക്ക് പ്രയോഗിക്കാന്‍ കൂടുതല്‍ സമയം നല്‍കും. വഴിയില്‍ മാന്‍ഹോളുകളും കുഴികളും എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. അതിനാല്‍ നിങ്ങളുടെ മുന്നിലുള്ള വാഹനത്തിന്റെ ടയര്‍ ട്രാക്കുകള്‍ പിന്തുടരുന്നതാണ് നല്ലത്.

മഴ പെയ്താലും ആശങ്ക വേണ്ട; സുരക്ഷിത ബൈക്ക് യാത്രക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

നിങ്ങള്‍ മഴക്കാലത്താണ് യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ഗോള്‍ഡന്‍ റൂള്‍ വണ്ടി വേഗത കുറച്ച് ഓടിക്കുക എന്നതാണ്. മെല്ല തിന്നാല്‍ മുള്ളും തിന്നാം എന്നൊരു പഴമൊഴിയുണ്ടെല്ലോ. അതുപോലെ മഴക്കാലത്ത് മെല്ലെ വാഹനം ഓടിച്ചാല്‍ സുരക്ഷിതമായി വീട്ടിലെത്താം.

More from DriveSpark

Article Published On: Friday, November 11, 2022, 16:30 [IST]
English summary
Follow these tips for safe and enjoyable bike ride during rainy season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X