ഫൂട്‌ബോള്‍ താരങ്ങളുടെ 'കടി'യേറിയ കാറുകള്‍

By Santheep

ഫൂട്‌ബോള്‍ കഴിഞ്ഞാല്‍ ഈ താരങ്ങളൊക്കെ എന്താണ് ചെയ്യുക? കളിക്കളത്തിലും 'കടി' മാറാത്ത സാധനങ്ങളാണ് ഓരോന്നും. സ്വാഭാവികമായും ഊര്‍ജം ചെലവഴിക്കുന്നതിനായി പലപല വിനോദങ്ങളില്‍ അവരേര്‍പെടും. അവയിലൊന്നാണ് (ഒന്നുമാത്രമാണ്) കാറോട്ടം. കൊടുംകരുത്തുള്ള കാറുകളുമായി പൊതുനിരത്തുകളിലേക്ക് അവരിറങ്ങും.

വന്‍തുക പ്രതിഫലമായി കൈപ്പറ്റുന്ന അന്താരാഷ്ട്ര ഫൂട്‌ബോള്‍ താരങ്ങളില്‍ വലിയവിഭാഗത്തിന്റെയും പക്കല്‍ കരുത്തേറിയ സ്‌പോര്‍ട്‌സ് കാറുകളടക്കമുള്ള വാഹനങ്ങളുണ്ട്. അവയെ താഴെ പരിചയപ്പെടാം.

ഫൂട്‌ബോള്‍ താരങ്ങളുടെ 'കടി'യേറിയ കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

മൈല്‍ ജെഡിനാക്

മൈല്‍ ജെഡിനാക്

ആസ്‌ട്രോലിയന്‍ ഫൂട്‌ബോള്‍ ടീമിന്റെ കാപ്റ്റനായ മൈല്‍ ജെഡിനാക്കിന്റെ പക്കലുള്ളത് ഒരു മെഴ്‌സിഡിസ് ബെന്‍സ് സി63 എഎംജിയാണ്. ചുവപ്പുനിറം പൂശിയ ഈ വാഹനത്തില്‍ ഒരു 6.2 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്.

ടിം കാഹില്‍

ടിം കാഹില്‍

ആസ്‌ട്രേലിയന്‍ സ്‌ട്രൈക്കറായ ടിം കാഹിലിന്റെ പക്കലുള്ളത് ഒരു ലംബോര്‍ഗിനി ഗല്ലാര്‍ഡോയാണ്.

ലയണല്‍ മെസ്സി

ലയണല്‍ മെസ്സി

അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ പക്കല്‍ മസെരാട്ടി ഗ്രാന്‍ ടൂറിസ്‌മോയുണ്ട്. 4.7 ലിറ്ററ്# ശേഷിയുള്ള ഒരു വി8 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. മെസ്സിയുടെ പക്കല്‍ ഒരു മസെരാട്ടി ക്വാട്രാപോര്‍ടെയുമുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കയ്യിലുള്ളത് ലംബോര്‍ഗിനി അവന്റഡോറാണ്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുള്ളതാണ് ഈ വാഹനം. റൊണാള്‍ഡോയുടെ പക്കല്‍ വേറെയും കരുത്തേറിയ നിരവധി കാറുകളുണ്ട്.

നെയ്മര്‍

നെയ്മര്‍

ബ്രസീലിന്റെ നെയ്മറിന്റെ പക്കലുള്ളത് ഒരു പോഷെ പനാമീറയാണ്. മണിക്കൂറില്‍ പരമാവധി 310 കിലോമീറ്റര്‍ പായാന്‍ ശേഷിയുള്ളതാണ് ഈ വാഹനം.

ഡേവിഡ് വില്ല

ഡേവിഡ് വില്ല

സ്‌പെയിനിന്റെ ഡേവിഡ് വില്ലയുടെ പക്കലുള്ളത് പോഷെ 911 സൂപ്പര്‍കാറാണ്.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ബ്രിട്ടിഷ് കളിക്കാരനായ വെയ്ന്‍ റൂണി എസ്‌യുവികളുടെ ആരാധകനാണ്. ഒരു റെയ്ഞ്ച് റോവര്‍ എസ്‌യുവിയാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

റോബിന്‍ വാന്‍ പേഴ്‌സി

റോബിന്‍ വാന്‍ പേഴ്‌സി

നെതര്‍ലാന്‍ഡിന്റെ താരമായ റോബിന്‍ വാന്‍ പേഴ്‌സിയുടെ പക്കല്‍ ഒരു പോഷെ കായേന്‍ ടര്‍ബോയാണുള്ളത്.

മരിയോ ബലോടെല്ലി

മരിയോ ബലോടെല്ലി

ഇറ്റലിയുടെ മരിയോ ബലോടെല്ലിയുടെ പക്കല്‍ ഒരു ഫെരാരി എഫ്12 ഉണ്ട്.

മെസൂത് ഓസില്‍

മെസൂത് ഓസില്‍

ജര്‍മന്‍ താരമായ മെസൂതിന്റെ ഉടമസ്ഥതയിലുള്ളത് ഒരു ഫെരാരി 458 ആണ്.

More from DriveSpark

Article Published On: Friday, June 27, 2014, 16:44 [IST]
English summary
Here are 10 of the best cars driven by players set to star in this year's FIFA World Cup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X