ഗൂർഖയെ മെരുക്കി സുന്ദരി ചേച്ചി! ആണുങ്ങൾ കണ്ട് പഠിക്കണം ഈ പെൺകരുത്ത്, വൈറൽ വീഡിയോ കാണാം

ഓഫ്റോഡറുകളുടെ കാര്യത്തിൽ ഥാറിനോടും ജിംനിയോടും തോളോട് തോൾ നിൽക്കുന്ന ആളാണ് ഫോഴ്സ് ഗൂർഖ. ആദ്യം ത്രീ ഡോർ ആണ് അവതരിപ്പിച്ചതെങ്കിലും കളം മാറ്റി ചവിട്ടുന്നതിൻ്റെ ഭാഗമായി ഫൈവ് ഡോറും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. 18 ലക്ഷം രൂപയിലാണ് ഗൂർഖയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഫോഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ രാജ്യത്തെ ഫൈവ് ഡോർ സ്വന്തമാക്കുന്ന ആദ്യ വനിത ഉടമയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് വൈറലായിരിക്കുകയാണ്. ചുവപ്പ് നിറമാണ് ഉപഭോക്താവ് തെരഞ്ഞെടുത്തിരിക്കുന്നത്. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നാല് നിറങ്ങളിലാണ് ഗൂർഖ ലഭ്യമാകുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഫോഴ്‌സ് ഗൂര്‍ഖ 5 ഡോറിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ ഗൂര്‍ഖ 3-ഡോര്‍ പതിപ്പില്‍ കാണുന്ന അതേ ബോക്സി സിലൗറ്റാണ് ഇതും വരുന്നത്. 'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

force Gurkha first woman customer

10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളാണ് ഇരുേമാഡലുകളിലുമുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4X4' ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.

മൂന്നാം വരിയിലെ ക്യാപ്റ്റന്‍ സീറ്റിലേക്ക് റിയര്‍ ഡോര്‍ വഴിയും കയറാന്‍ സാധിക്കും. 3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്‌സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്‌ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് റിയര്‍ റൂഫ് മൗണ്ടഡ് എസി വെന്റുകളും ലഭിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം അപ്ഡേറ്റ് ചെയ്ത 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

ഗൂര്‍ഖയുടെ രണ്ട് പതിപ്പുകള്‍ക്കും മെര്‍സിഡീസ്-സോഴ്‌സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് തുടിപ്പേകുന്നതെങ്കിലും ഇത് ഇപ്പോള്‍ കൂടുതല്‍ കരുത്തനായിട്ടുണ്ട്. 140 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിച്ചിട്ടുണ്ട്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുകയാണ്.

force Gurkha first woman customer

ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്സും മാനുവലി ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 4X4 ഡ്രൈവ്ട്രെയിന്‍ ഗൂര്‍ഖ 5-ഡോര്‍, 3-ഡോര്‍ പതിപ്പുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. രണ്ട് എസ്‌യുവികളും 233 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു. ഫാക്ടറി ഫിറ്റഡ് സ്‌നോര്‍ക്കലിന്റെ ഫലമായി 700 mm വാട്ടര്‍ വേഡിംഗ് ശേഷിയും ഇതിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

force Gurkha first woman customer

More from DriveSpark

Article Published On: Tuesday, December 24, 2024, 16:13 [IST]
English summary
Force gurkha 4x4 first woman customer delivery video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X