കൂട്ടത്തിലെ കൊമ്പനാര് എന്നറിഞ്ഞാലോ, ഫോഴ്സ് ഗൂർഖയും മഹീന്ദ്ര ഥാറുമായി ഒരു ചെറിയ താരതമ്യം
ഇന്ത്യയിലെ ഓഫ്റോഡർ സെഗ്മെൻ്റിലെ കൊമ്പനാരാണ് എന്ന് ചോദിച്ചാൽ എല്ലാവരും ഥാർ എന്നായിരിക്കും പറയുക. ഒരു ഥാർ ഉടമ എന്ന നിലയിൽ എൻ്റെ വ്യക്തപരമായ ഉത്തരവും ഥാർ എന്ന് തന്നെയാണ്, എന്നാൽ സെഗ്മെൻ്റിലെ മറ്റ് എതിരാളികളെ നമ്മൾ പാടേ അവഗണിക്കുന്നത് ശരിയല്ല. ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ ഗൂർഖയുടെ ത്രീ ഡോർ, അഞ്ച് ഡോർ വേരിയൻ്റുകൾ അവതരിപ്പിച്ചിരുന്നു.
ഓഗസ്റ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഥാറിൻ്റെ ഫൈവ് ഡോർ വേരിയൻ്റുമായി നേരിടാനാണ് ഗൂർഖയുടെ ഫൈവ് ഡോർ കമ്പനി അവതരിപ്പിച്ചത്. പെട്ടെന്ന് നോക്കിയാൽ ഏത് മോഡലാണ് മികച്ച് നിൽക്കുന്നത് എന്ന് കണ്ടുപിടിക്കാൻ വളരെ പ്രയാസമായിരിക്കും. ഗൂർഥയും ഥാറും ഒരു താരതമ്യം ചെയ്ത് നോക്കിയാൽ കുറച്ച് കാര്യങ്ങൾ മനസിലാകും.

പുതുതായി അപ്‌ഡേറ്റ് ചെയ്‌ത ത്രീ-ഡോർ ഗൂർഖ, ത്രീ-ഡോർ ഥാറിനെ അപേക്ഷിച്ച് കൂടുതൽ പ്രാക്റ്റിക്കാലിറ്റിയുമായ രൂപകൽപ്പനയോടെയാണ് വരുന്നത്. ഒരു കൂറ്റൻ സ്‌നോർക്കലും ഒരു റൂഫ് റാക്കും പിന്നിലെ മെറ്റൽ സ്റ്റെയർകേസും അതിൻ്റെ മൊത്തത്തിലുള്ള അളവുകളും ഥാറിനെക്കാൾ വളരെ വലുതാണ്. ത്രീ ഡോർ ഗൂർഖയിൽ ഇപ്പോൾ 18 ഇഞ്ച് അലോയ് വീലുകളുടെ ഒരു വലിയ സെറ്റ് സജ്ജീകരിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാർ ത്രീ-ഡോർ സ്ലാറ്റ് ഗ്രില്ലും വൃത്താകൃതിയിലുള്ള ഹാലജൻ ഹെഡ്‌ലാമ്പുകളുമുള്ള ഐക്കണിക് സ്റ്റൈലിംഗിലാണ് എത്തുന്നത്.
പുതിയ ഗൂർഖ ഫൈവ് ഡോറിലേക്ക് നോക്കിയാൽ കൂടുതലായി രണ്ട് ഡോറുകൾ വന്നതല്ലാതെ ത്രീ ഡോറിലെ മറ്റ് ഫീച്ചറുകളിൽ വലിയ വ്യത്യാസമില്ല. പുതിയ 18 ഇഞ്ച് അലോയ് വീലുകളും റൂഫ് റാക്ക്, സ്‌നോർക്കൽ, പിൻ മെറ്റൽ സ്റ്റെയർകേസ് എന്നിവയും ഇതിലുണ്ടാകും. പച്ച, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഗൂർഖ ഫൈവ് ഡോർ ലഭിക്കുന്നത്.

സ്റ്റാൻഡേർഡ് ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈവ് ഡോർ പതിപ്പിന് ടോൺ ഡൗൺ രൂപമുണ്ടാകാം. ഫൈവ് ഡോർ ഥാറിനൊപ്പം 4×2, 4×4 ഓപ്ഷനുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. നീളം കൂടിയ ബോഡിയും വീൽബേസും വാഹനത്തിന്റെ ചില ഓഫ് റോഡിംഗ് കഴിവുകളെ ബാധിക്കുമോ എന്നത് കണ്ടറിയണം.
എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡ് ഥാറിൽ നിന്ന് തന്നെ കടമെടുക്കും. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 150 PS പവറും 300 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റർ ഡീസൽ യൂണിറ്റ് 130 PS മാക്സ് പവറും 300 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉണ്ട്.
3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയ്ക്ക് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ലഭിക്കും. ഭാവിയില്‍ പുതിയ സീറ്റിംഗ് ലേഔട്ടുകള്‍ എസ്‌യുവിയില്‍ ഫോഴ്‌സ് കൊണ്ടുവന്നേക്കാം.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, റൂഫ് മൗണ്ടഡ് റിയര്‍ വെന്റുകളുള്ള മാനുവല്‍ എസി, നാല് പവര്‍ വിന്‍ഡോകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ ഓഫ്‌റോഡര്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








