വടംവലിയിൽ ഫോർച്ച്യൂണറിനെ അടിച്ചൊതുക്കിയോ ഗൂർഖ, വീഡിയോ കണ്ടാൽ മനസിലാകും
സാധാരണ ഓണക്കാലത്തൊക്കെയാണ് വടംവലികൾ കൂടുതലായും കാണുന്നത്, എന്നാൽ വാഹനങ്ങൾ തമ്മിലുളള വടംവലികൾ ചില യുട്യൂബർമാർ സ്ഥിരം ചെയ്യുന്ന ഒന്നാണ്. ഏത് വാഹനത്തിനാണ് കൂടുതൽ ശക്തി, പവർ എന്നൊക്കെ അറിയുന്നതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ഫോഴ്സ് ഗൂർഖയും ടൊയോട്ട ഫോർച്ച്യൂണർ ലെജൻഡറുമാണ് വടം വലിക്കുന്നത്. രണ്ട് വാഹനങ്ങളുടെ ശക്തി അറിയാൻ ഉപയോഗിക്കുന്ന ഒരു സംഗതിയാണ് വടംവലി. ഗൂർഖയെ സംബന്ധിച്ചിടത്തോളം ഒരു പരുക്കൻ ഓഫ്-റോഡറാണ് എന്നതിനൊപ്പം തന്നെ അത് ബെയർബോൺ ഇൻ്റീരിയർ വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത്, ഫോർച്യൂണർ ലെജൻഡർ 7 സീറ്റുകളുള്ള പ്രീമിയം ഓഫ്-റോഡിംഗ് എസ്‌യുവിയാണ്.
വടംവലിയിൽ തുടക്കത്തിൽ ഫോഴ്സ് ഗൂർഖയ്ക്ക് ഫോർച്ച്യൂണറിനെ വലിച്ച് തോൽപ്പിക്കാൻ സാധിച്ചു. ഈ രണ്ട് വാഹനങ്ങളുടെയും പവർട്രെയിനുകൾ തമ്മിലുള്ള വ്യത്യാസം കേട്ടാൽ ആരും ഒന്ന് കണ്ണുമിഴിക്കും. ഫോഴ്‌സ് ഗൂർഖയ്ക്ക് 91 bhp പവറും 250 nm പരമാവധി കരുത്തും ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മെഴ്‌സിഡസിൽ നിന്നുള്ള 2.6-ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ . 4×4 കോൺഫിഗറേഷനോടുകൂടിയ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുകയാണ്.

ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് 2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഉണ്ട്, അത് 201 bhp പവറും 420 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ലെജൻഡറിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉള്ളത്. മുന്‍വശത്ത്, ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് ഒരു സ്പോര്‍ടി രൂപം ലഭിക്കുന്നു. ഗ്രില്‍ വ്യത്യസ്ത രീതിയില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു, ഒപ്പം ലോഗോ ഒഴികെ മുന്‍വശത്തെ സാധാരണ ക്രോം ഘടകങ്ങള്‍ കാണുന്നില്ല.
സൈഡ് പ്രൊഫൈലിലേക്ക് നോക്കുമ്പോള്‍, 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് ലഭിക്കുന്നത്. അത് ചെറിയ ഡീപ്-ഡിഷ് പാറ്റേണ്‍ ഉള്‍ക്കൊള്ളുന്നു, ഇത് എസ്‌യുവിക്ക് സ്പോര്‍ടി നിലപാട് നല്‍കുന്നു. വാഹനത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നത് എളുപ്പമാക്കുന്നതിനായി ഒരു ഫ്‌ലോര്‍ബോര്‍ഡും ലഭിക്കുന്നു. വശങ്ങളില്‍, വാതില്‍ ഹാന്‍ഡിലുകളില്‍ ക്രോം ഘടകങ്ങള്‍ ലഭിക്കുന്നു.

ഗൂർഖയുടെ ഫൈവ് ഡോർ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഗൂര്‍ഖ 3-ഡോര്‍ പതിപ്പില്‍ കാണുന്ന അതേ ബോക്സി സിലൗറ്റാണ് ഇതും വരുന്നത്. 'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളാണ് ഇരുേമാഡലുകളിലുമുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4X4' ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.
ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്സും മാനുവലി ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 4X4 ഡ്രൈവ്ട്രെയിന്‍ ഗൂര്‍ഖ 5-ഡോര്‍, 3-ഡോര്‍ പതിപ്പുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. രണ്ട് എസ്‌യുവികളും 233 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു. ഫാക്ടറി ഫിറ്റഡ് സ്‌നോര്‍ക്കലിന്റെ ഫലമായി 700 mm വാട്ടര്‍ വേഡിംഗ് ശേഷിയും ഇതിനുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








