ഫോഡ് സെക്സി പരസ്യം: ഒരാളെ പുറത്താക്കി
ഇറ്റലിയുടെ മുന്‍ പ്രസിഡന്‍ഡിന്‍റെ ലൈംഗിക ജീവിതത്തിലേക്ക് അനധികൃതമായി എത്തിച്ചുനോക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്ന ഒരു പരസ്യം ഫോഡ് പ്രസിദ്ധീകരിച്ചിരുന്നത് അറിഞ്ഞിരിക്കുമല്ലോ. ഈ പരസ്യം ലോകത്തെമ്പാടും ഫോഡിന് നാണക്കേടുണ്ടാക്കിക്കൊടുത്തു. ഇന്ത്യയിലാണെങ്കില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വിമര്‍ശനമാണ് ഫോഡിന് കേള്‍ക്കേണ്ടിവന്നത്. എന്തായാലും വിഷയത്തില്‍ ഫോഡ് മാപ്പ് പറഞ്ഞ് മെല്ലെ പിന്‍വലിഞ്ഞു.
എന്നാല്‍ ഫോഡ് ഇതുകൊണ്ടുമാത്രം സംഗതി അവസാനിപ്പിച്ചു എന്ന് കരുതരുത്. ജാഗ്രതയില്ലാത്ത പരസ്യപ്രവര്‍ത്തനത്തിന് ഫോഡിന്‍റെ ക്രിയേറ്റീവ് പാര്‍ട്ണറായ ജെഡബ്ല്യുടി ഇന്ത്യയുടെ (ഇവരാണ് ഈ പരസ്യം നിര്‍മിച്ചത്) ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ബോബി പവാറിനെ പുറത്താക്കിയതായി വാര്‍ത്ത വന്നിരിക്കുന്നു.

വിജയ് സിംഹ വെല്ലങ്കി എന്നൊരു പ്രധാന ഒഫീഷ്യല്‍ ശിക്ഷാനടപടിയുടെ വക്കിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇറ്റലിയുടെ മുന്‍ പ്രസിഡന്‍ഡ് സില്‍വിയോ ബെര്‍ലുസ്കോണി വിഷയത്തില്‍ ഫോഡ് തന്നോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് സ്ത്രീകളെ ഫോഡ് ഫിഗോയുടെ ബൂട്ടില്‍ കെട്ടിയിട്ട നിലയില്‍ ചിത്രീകരിച്ച പരസ്യത്തില്‍ കാറിന്‍റെ മുന്‍ സീറ്റില്‍ ബര്‍ലൂസ്കോണി ഇരിക്കുന്നതായും കാണിച്ചിരുന്നു. ബെര്‍ലൂസ്കോണിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച സ്ത്രീകളാണിതെന്ന് സൂചനകളുണ്ട്. "നിങ്ങളുടെ കുണ്ഠിതങ്ങളെ പിന്നിലുപേക്ഷിക്കൂ" എന്നായിരുന്നു പരസ്യത്തിന്‍റെ തലക്കെട്ട്.


Click it and Unblock the Notifications








