കള്ളടിച്ചാല്‍ നിങ്ങള്‍ വണ്ടിയോടിക്കുന്നത് ഇങ്ങനെയല്ലേ?
മദ്യപിച്ച് കാറോടിക്കുന്നതിന്റെ അനുഭവം ശരിയായി വിവരിക്കുന്ന ഒരു കുടിയനെപ്പോലും ഇത്രയും കാലത്തിനിടയില്‍ ഈയുള്ളവര്‍ കണ്ടിട്ടില്ല. മിക്കവര്‍ക്കും വെള്ളമടിച്ചു കഴിഞ്ഞാല്‍ ഭയങ്ങര 'കണ്ട്രോളാ'ണ്! ഫോര്‍മുല വണ്‍ ഡ്രൈവറെപ്പോലും തോല്‍പ്പിക്കാന്‍ കഴിയും വെള്ളടിച്ചോടിക്കുമ്പോള്‍ എന്നുവരെ പറഞ്ഞുകളയും ചില കുടിയന്മാര്‍. ഇതെല്ലാം വെറും തെറ്റുധാരണയാണ് ഭായി എന്ന് ആരാണിവര്‍ക്ക് പറഞ്ഞു കൊടുക്കുക....?
ഫോഡ്! ഫോഡ് പറഞ്ഞുതരും എങ്ങനെയാണ് കുടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ വണ്ടിയോടിക്കുന്നതെന്ന്. കുടിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന ശേഷിക്കുറവുകളെ ചില ഉപകരണങ്ങളുപയോഗിച്ച് അതേപടി കൊണ്ടവരികയാണ് ഫോഡ് ചെയ്യുന്നത്. പ്രത്യേകതരം കണ്ണടയുപയോഗിച്ച് കാഴ്ചയെ വലിയ തോതില്‍ മറയ്ക്കുന്നു. കൈയിലും കാലിലും ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് അവയുടെ ശേഷി കള്ളടിച്ചയാളുടേതിന് സമാനമാക്കുന്നു. എന്നിട്ട് വണ്ടിയോടിക്കാന്‍ പറയുന്നു. എന്തു സംഭവിക്കുന്നുവെന്നു ഈ വീഡിയോയിൽ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/6D4pj0ncDFE" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








