ഇക്കോസ്പോര്‍ട് മീഡിയ ടെസ്റ്റിനിടെ ആക്സിഡന്‍റ്
ഗോവയില്‍ ഫോഡ് സംഘടിപ്പിച്ച ഇക്കോസ്പോര്‍ട് മീഡിയാ ഡ്രൈവിനിടെ വാഹനം അപകടത്തില്‍ പെട്ടു. ആര്‍ക്കും സാരമായ പരുക്കുകളില്ല. ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ പ്രധാന സവിശേഷതകളിലൊന്നായ എമര്‍ജന്‍സി അസിസ്റ്റിന്‍റെ ഒരു ടെസ്റ്റ് കൂടിയായി ഈ അപകടം മാറിയെന്നതാണ് രസകരമായ വസ്തുത.
രാവിലെ 10.30 മണിക്കാണ് അപകടമുണ്ടായത്. ഒരു വിളക്കുകാലില്‍ ഇടിച്ച് മറിയുകയായിരുന്നു വാഹനം. അഞ്ച് മിനിട്ടിനകം സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് പറന്നെത്തി. എമര്‍ജന്‍സി അസിസ്റ്റ് സംവിധാനം വഴി ലഭിച്ച വിവരം അനുസരിച്ചാണ് ആംബുലന്‍സെത്തിയത്.

ഇക്കോസ്പോര്‍ട് ആക്സിഡന്‍റ്

ഇക്കോസ്പോര്‍ട് ആക്സിഡന്‍റ്

ഇക്കോസ്പോര്‍ട് ആക്സിഡന്‍റ്

ഇക്കോസ്പോര്‍ട് ആക്സിഡന്‍റ്

ഇക്കോസ്പോര്‍ട് ആക്സിഡന്‍റ്
കാറിന്‍റെ എയര്‍ബാഗ് പുറത്തുവരുന്നതില്‍ നിന്നും മറ്റ് സൂചനകളില്‍ നിന്നും അപകടം നടന്നതായി ഡിറ്റക്ട് ചെയ്യുന്ന എമര്‍ജന്‍സി അസിസ്റ്റ് സംവിധാനം ഉടന്‍തന്നെ അടുത്ത് ലഭ്യമായ ആംബുലന്‍സ് സംവിധാനത്തെ വിവരമറിയിക്കുന്നു. ഇതിനായി ഒരു വേയ്സ് മെസേജാണ് പോകുക. സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ ഈ മെസ്സേജില്‍ അടങ്ങിയിരിക്കും.
ഫോഡിന്‍റെ തന്നെ സിങ്ക് (SYNC) സാങ്കേതികതയുമായി ചേര്‍ന്നാണ് എമര്‍ജന്‍സി അസിസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വോയ്സ് കമാന്‍ഡ് അടക്കമുള്ളവ ലഭ്യമാക്കുന്നത് സ്മാര്‍ട്ഫോണുമായി കണക്ട് ചെയ്യാവുന്ന ഈ സംവിധാനം വഴിയാണ്. പാട്ട് കേള്‍ക്കുന്നതിനും കോളുകള്‍ ചെയ്യുന്നതിനും അറ്റന്‍ഡ് ചെയ്യുന്നതിനുമെല്ലാം ഈ സംവിധാനം വഴിയാണ് സാധ്യമാക്കുന്നത്. അപകടത്തിന്‍റെ ചിത്രങ്ങള്‍ താഴെ.


Click it and Unblock the Notifications








