ഹമ്മറും എൻഡവറും ചേർന്ന എൻഡഹമ്മറോ ഇത്, ഈ കസ്റ്റമൈസേഷന് ഒരു കുതിരപ്പവൻ കൊടുത്തേ പറ്റു

രാജ്യത്ത് കസ്റ്റമൈസേഷന് വേണ്ടി എത്ര പണം മുടക്കാനും മടിയില്ലാത്ത ഒരുപാട് വണ്ടിപ്രാന്തൻമാരുണ്ട്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് മാറ്റുന്നിടത്ത് തുടങ്ങി വാഹനത്തിൻ്റെ ഷെയ്പ്പ് തന്നെ മാറ്റുന്നവരുണ്ട്. ചിലർ വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കി മാറ്റുന്നവരും കുറവല്ല. ഹോണ്ട സിവിക് ലംബോർഗിനി അവൻ്റഡോർ, ഹുറാക്കാൻ എന്നീ മോഡലിലേക്ക് മാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ആദ്യ തലമുറയിലെ ഫോർഡ് എൻഡവർ ഒരു ഹമ്മർ H2 എസ്‌യുവിയാക്കി മാറ്റിയാൽ എങ്ങനെയുണ്ടാവും. മിഹിർ ഗലാത് എന്ന വ്യക്തി തൻ്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാലോ.

കാർ അകത്തും പുറത്തും പൂർണ്ണമായും മാറ്റിയിട്ടുണ്ട്. ഫോർഡ് എൻഡവറിൻ്റെ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പർ, ബോണറ്റ്, വിൻഡ്‌സ്‌ക്രീൻ, ഫെൻഡറുകൾ, വീൽ ആർച്ചുകൾ, ടയറുകൾ എന്നിവയെല്ലാം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഈ പ്രത്യേക പ്രോജക്റ്റിൽ ഉപയോഗിച്ചിരിക്കുന്ന മിക്ക പാനലുകളും കസ്റ്റമൈസ് ചെയ്തിരിക്കുന്നതാണ്. ഹമ്മർ H2 ൻ്റെ ഐക്കണിക് ഫ്രണ്ട് ഗ്രിൽ ഫൈബർഗ്ലാസ് മെറ്റീരിയലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ബാക്കി പാർട്സുകൾ അതേ വെള്ള നിറത്തിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.

ബോണറ്റും ഗ്രില്ലും ലോഹം കൊണ്ടാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ബോണറ്റ് തുറക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. മഹീന്ദ്ര ഥാറിലും മറ്റ് എസ്‌യുവികളിലും ആളുകൾ ഉപയോഗിക്കുന്ന ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളായ റൗണ്ട് ഹെഡ്‌ലാമ്പുകളുമായാണ് കാർ വരുന്നത്. നമ്മൾ സാധാരണയായി ഹമ്മറിൽ കാണുന്ന ക്രോം ഫിനിഷ് ഇവിടെ എങ്ങും കാണാനില്ല. ഈ എസ്‌യുവിയിലെ ബമ്പർ മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, സാധാരണ ഹമ്മർ എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് നിർമിച്ചിരിക്കുന്നത്.

എല്ലാ വിൻഡ്‌സ്‌ക്രീനും വിൻഡോകളും ഇറക്കുമതി ചെയ്തതാണെന്നും ഹമ്മറിൻ്റേത് തന്നെയാണെന്നും ഈ പ്രോജക്റ്റിൽ പ്രവർത്തിച്ച വ്യക്തി വീഡിയോയിൽ പറയുന്നുണ്ട്. സ്റ്റോക്ക് എൻഡവറിന് ഹമ്മറിനോളം വീതിയില്ല. ഹമ്മറിൻ്റെ അതേ അളവുകൾ കിട്ടുന്നതിന് വേണ്ടി, വർക്ക്ഷോപ്പ് ബോഡി നീട്ടുകയും വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. സൈഡ് പ്രൊഫൈലിലേക്ക് വരികയാണെങ്കിൽ, നല്ല ഒരു കൂട്ടം അലോയ് വീലുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതൊരു ശരിയായ 4×4 എസ്‌യുവിയായത് കൊണ്ട് തന്നെ, ഇതിന് 18 ഇഞ്ച് അലോയ്കളും എംടി ടയറുകളും ഉണ്ട്.

വീൽ ആർച്ച് ക്ലാഡിംഗ് ഒഴികെയുള്ള കാറിൻ്റെ ബോഡി മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. റൂഫ് മാർക്കർ ലൈറ്റുകൾ, മെറ്റൽ റൂഫ് റെയിലുകൾ, ആഫ്റ്റർ മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും വീഡിയോയിൽ കാണാം. ഈ പ്രോജക്റ്റിനായി ഒറിജിനൽ ഹമ്മർ ടെയിൽ ലാമ്പുകൾ അവർക്ക് വാങ്ങാൻ സാധിച്ചില്ല എന്നാണ് അവതാരകൻ വീഡിയോയിൽ പരമാർശിക്കുന്നത്. ഈ എസ്‌യുവിയുടെ ക്യാബിനും പൂർണ്ണമായും കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

ബ്രൗൺ ഷേഡിലാണ് ഇൻ്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. സീറ്റ് കവറുകൾ, ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഈ ഷേഡിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഹമ്മർ എച്ച് 2 അല്ലെങ്കിൽ ആദ്യ തലമുറ എൻഡവർ എന്നിവയ്‌ക്കൊപ്പം നൽകിയിട്ടില്ലാത്ത പനോരമിക് സൺറൂഫും ഈ കാറിലുണ്ട്. ഈ എസ്‌യുവിയിലെ എസി വെൻ്റുകൾ ജി-വാഗൺ പ്രചോദിത യൂണിറ്റുകളാണ് എന്ന് കാണുമ്പോൾ തന്നെ മനസിലാകും. അതോടൊപ്പം തന്നെ ആംബിയൻ്റ് ലൈറ്റുകൾ, എസി, ഡ്രൈവർ ആംറെസ്റ്റ്, വിശാലമായ ക്യാബിൻ എന്നിവയും ലഭിക്കുന്നു.

ഈ വാഹനത്തിൻ്റെ കസ്റ്റമൈസേഷന് മൊത്തം ചിലവായിരിക്കുന്നത് 18 മുതൽ 20 ലക്ഷം രൂപ വരെയാണ് എന്നാണ് ഉടമ പറയുന്നത്. ഈ കാശ് ഉണ്ടെങ്കിൽ ഒരു പുത്തൻ വാഹനം വാങ്ങാമായിരുന്നു എന്ന് തോന്നിയേക്കാം. പക്ഷേ ഇതൊക്കെ ഓരോ വ്യക്തികളുടെ താൽപ്പര്യങ്ങളാണല്ലോ. ഫോർഡ് എന്ന കമ്പനിയെ കുറിച്ച് നോക്കിയാൽ ഇന്ത്യയിൽ നിന്ന് പോയതിന് ശേഷം തിരിച്ചു വരവിൻ്റെ പാതയിലാണ് ഇപ്പോൾ കമ്പനി.

തമിഴ്‌നാട്ടിലെ നിർമാണ യൂണിറ്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള പദ്ധതി ഫോർഡ് റദ്ദാക്കിയതിനു പിന്നിൽ എൻഡവർ പുറത്തിറക്കാനുള്ള ഐഡിയയായിരുന്നുവെന്ന് വേണം വിലയിരുത്താൻ. എവറസ്റ്റ് എന്ന പേരിൽ നിലവിൽ തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണിൻ്റെയും എംജി ഗ്ലോസ്റ്ററിൻ്റെയും ശക്തമായ എതിരാളിയായി വീണ്ടും അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.

More from DriveSpark

Article Published On: Thursday, June 6, 2024, 14:58 [IST]
English summary
Ford endeavour first generation converted into a hummer h2 suv video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X