ടോള്‍ ബൂത്ത് ജീവനക്കാര്‍ക്ക് നേരെ പണമെറിഞ്ഞ് കാറുടമ; അഹങ്കാരം അലമ്പുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോള്‍

ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്ന കാഴ്ചകള്‍ നിരവധിയുണ്ടായിട്ടുണ്ട്. ടോള്‍ ബൂത്തുകളില്‍ വാഹന ഡ്രൈവര്‍മാരും ജീവനക്കാരുമായിട്ടാണ് പലപ്പോഴും വഴക്കുണ്ടാകാറുള്ളത്. മിക്കയിടത്തും ഡ്രൈവര്‍മാര്‍ ടോള്‍ അടക്കാന്‍ തയാറാകാതെ വരികയും അത് കൈയ്യാങ്കളിയില്‍ എത്തുകയുമാണ് ചെയ്യുന്നത്. പലരും ഞങ്ങള്‍ റോഡ് നികുതി അടച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് പറഞ്ഞ് ടോള്‍ നല്‍കാന്‍ തയറാകില്ല.

പലപ്പോഴും വലിയ കമ്പനികളായിരിക്കും ടോള്‍ പ്ലാസകള്‍ ഏറ്റെടുത്ത് നടത്തുന്നത്. അതിനാല്‍ തന്നെ അവരുടെ ജീവനക്കാര്‍ എത്തുകയും അത് ഒരു അടിപിടിയില്‍ കലാശിക്കുകയുമാണ് ഉണ്ടാകാറ്. എന്നാല്‍ ഇവിടെ പണം കൊടുക്കാതിരുന്ന വാഹന ഉടമയെ കുറിച്ചല്ല നമ്മള്‍ പറയാന്‍ പോകുന്നത്. ടോള്‍ ബൂത്തില്‍ അഹങ്കാരം കാണിക്കുകയും ടോള്‍ തുക എറിഞ്ഞ് കൊടുക്കുകയും ചെയ്ത ഒരു ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ ഡ്രൈവറുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ടോള്‍ ബൂത്ത് ജീവനക്കാര്‍ക്ക് നേരെ പണമെറിഞ്ഞ് കാറുടമ; അഹങ്കാരം അലമ്പുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോള്‍

ടോള്‍ ബൂത്തില്‍ സ്ഥാപിച്ച തടസ്സം ഇയാള്‍ വണ്ടിയിടിച്ച് തകര്‍ക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആണ് കാര്‍ ഡ്രൈവര്‍ ജീവനക്കാര്‍ക്ക് നേരെ പണം എറിഞ്ഞു കൊടുത്തത്. ശുഭങ്കര്‍ മിശ്ര എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ടോള്‍ ബൂത്തിലെ ജീവനക്കാരിലൊരാളാണ് വൈറലായ വീഡിയോ പകര്‍ത്തിയതെന്ന് തോന്നുന്നു. കറുത്ത നിറത്തിലുള്ള ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവി ടോള്‍ ബൂത്തില്‍ എത്തിയതാണ് വീഡിയേയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക.

വീഡിയോ സൂക്ഷിച്ച് വീക്ഷിച്ചാല്‍ ഫോര്‍ഡ് എന്‍ഡവര്‍ ഡ്രൈവര്‍ റോഡിന്റെ തെറ്റായ ദിശയില്‍ കൂടിയാണ് വാഹനമോടിക്കുന്നത് എന്ന് തോന്നാം. വീഡിയോയുടെ അവസാന ഭാഗത്ത് മറുവശത്ത് മറ്റൊരു ഫോര്‍ഡ് എന്‍ഡവര്‍ കൂടി കാണാന്‍ സാധിക്കുന്നതിനാലാണ് ഇങ്ങനെ സംശയം ജനിക്കുന്നത്. ടോള്‍ ബൂത്ത് ബാരിയറിന്റെ സ്ഥാനവും തെറ്റായ ദിശയിലാണ് ഇയാള്‍ കാര്‍ ഓടിച്ച് എത്തിയത് എന്നതിന്റെ സൂചന നല്‍കുന്നു. ടോള്‍ ബൂത്തിലെ ജീവനക്കാര്‍ ഡ്രൈവറുമായി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.

ടോള്‍ ബൂത്ത് ജീവനക്കാര്‍ക്ക് നേരെ പണമെറിഞ്ഞ് കാറുടമ; അഹങ്കാരം അലമ്പുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോള്‍

ഇത് ആദ്യമായല്ല ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുന്നതെന്നും സംഭവ സമയത്ത് ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന ശക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ടോള്‍ ബൂത്തിലെ തടസ്സം തകര്‍ത്തത് എന്തിനാണെന്ന് ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ഇയാള്‍ നോട്ടുകള്‍ എടുത്ത് പുറത്തേക്കെറിഞ്ഞത്. പണം എടുത്ത് കൊണ്ട് വായ അടക്കാനാണ് ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. പണത്തിന്റെ ഹുങ്ക് കാണിക്കരുതെന്ന് പറഞ്ഞ് ജീവനക്കാരന്‍ ഇയാള്‍ക്ക് പിറകെ ചെല്ലുന്നു.

ഡ്രൈവര്‍ പിന്നാലെ വണ്ടി പിറകിലേക്കെടുത്തു. തുടര്‍ന്ന് തൊഴിലാളി വീണ്ടും തന്നെ പിന്തുടരുന്നതായി കാണുമ്പോള്‍ അയാള്‍ എസ്‌യുവി ബാരിയറിലേക്ക് ഇടിച്ച് കയറ്റി അത് തകര്‍ക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ അവസാനിക്കുമ്പോള്‍ ടോള്‍ ബൂത്തില്‍ ഇതേ ലെയ്‌നില്‍ മറുവശത്ത് മറ്റൊരു ഫോര്‍ഡ് എന്‍ഡോവര്‍ കാണാം. ഈ കാര്‍ മറ്റേ ഫോര്‍ഡ് എന്‍ഡവര്‍ ഉടമയുടെ കൂടെ വന്നതാണേ എന്ന കാര്യത്തില്‍ ഉറപ്പില്ല. ടോള്‍ ബൂത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

ഇന്ത്യയിലെ ദേശീയ പാതകളിലൂടെ പോകുമ്പോള്‍ നമുക്ക് ടോള്‍ ബൂത്തുകള്‍ കാണാന്‍ സാധിക്കും. ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ടോള്‍ പിരിവ്. ടോള്‍ഗേറ്റുകളില്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി ഉടമയുടെ പക്കല്‍ നിന്ന് നിരക്ക് ഈടാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് പ്രധാനമായും ടോള്‍ പിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികള്‍ക്കും പരിപാലിക്കുന്നതിനുമാണ് സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം പണം നല്‍കിയാല്‍ വാഹനങ്ങള്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകാന്‍ വേണ്ടി എല്ലാ വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയത്.

ഇപ്പോള്‍ ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ എത്തിയാല്‍ ഇരട്ടി തുക നല്‍കിയാല്‍ മാത്രമേ കടന്ന് പോകാന്‍ അനുവദിക്കൂ. ടോള്‍ഗേറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ ഫാസ്റ്റ് ടാഗ് കാര്‍ഡുകള്‍ അവതരിപ്പിച്ചെങ്കിലും വലിയ ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടോള്‍ഗേറ്റ് ഫീസ് പിരിവിന് പുതിയ നയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രാജ്യത്ത് ടോള്‍ ബൂത്തുകള്‍ തന്നെ ഒഴിവാക്കുന്ന രീതിയില്‍ പുതിയ ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരാന്‍ പോകുകയാണ് റിപ്പോര്‍ട്ടുകളുണ്ട്.

ഇത് ഫാസ്ടാഗിന്റെ വിപുലമായ പതിപ്പായിരിക്കും. ദേശീയ പാതകളിൽ ടോള്‍ പിരിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം നിലവില്‍ വരും. ടോള്‍ നികുതി പിരിവിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളെ ആശ്രയിക്കുന്നരീതിയിലാണ് പദ്ധതി. ഈ ക്യാമറകള്‍ക്ക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വായിച്ച് കാര്‍ ഡ്രൈവറുടെ ലിങ്ക് ചെയ്ത അംഗീകൃത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക സ്വയമേവ കിഴിക്കുന്ന രീതിയിലാകും സംവിധാനം.

Most Read Articles

Malayalam
English summary
Ford endeavour owner broke toll gate barrier and simply hurled money at staff
Story first published: Saturday, November 26, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X