തളരരുത് ബോച്ചെ തളരരുത്; ട്രാഫിക് ജാം സൃഷ്ടിച്ച് ഫോർഡ് F650, യാത്രക്കാർ മുട്ടൻ കലിപ്പ്

ആഡംബര വാഹനങ്ങൾ വിദേശത്ത് നിന്ന് എത്തിച്ച് വ്യവസായത്തിൽ മാർക്കറ്റിങ്ങ് തന്ത്രം പയറ്റാമെന്ന് മലയാളികൾക്ക് മനസിലാക്കി കൊടുത്ത് വ്യക്തിയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. അടുത്തിടെ ദുബായിൽ നിന്ന് കാർനെറ്റ് വഴി ഫോർഡ് എഫ് 650 സൂപ്പർ ട്രക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് വലിയ വാർത്തയായിരുന്നു. ട്രക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ ഫോർഡ് എഫ് 650 റോഡ് ബ്ലോക്ക് സൃഷ്ടിച്ചതിന് ശേഷം രോഷാകുലരായ പൊതുജനങ്ങൾ വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. കേരളത്തിലെ വയനാട്ടിൽ 1000 ഏക്കർ തേയിലത്തോട്ടം വാങ്ങിയിരുന്നു. പുതുതായി വാങ്ങിയ ഈ വസ്തുവിൽ ഒരു ന്യൂ ഇയർ പാർട്ടിയും സംഘടിപ്പിച്ചതിൻ്റെ ഭാഗമായി വാഹനത്തിൻ്റെ മുകളിൽ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ എല്ലാ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ട്രാഫിക് ജാം സൃഷ്ടിച്ച് ബോച്ചെയുടെ ഫോർഡ് F650

പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പാർട്ടിക്കായി തോട്ടം സന്ദർശിക്കാൻ എത്തിയതോടെ ഇത് പ്രദേശത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ഹിൽ സ്റ്റേഷനുകളിൽ ഇടുങ്ങിയ റോഡുകളായത് കൊണ്ട് തന്നെ ഫോർഡ് എഫ്650 പോലുള്ള വലിയ ട്രക്ക് അതുവഴി പോയാൽ ഗതാഗതം മൊത്തത്തിൽ വഷളാകുകയെ ഉളളു. പിക്ക് അപ്പ് ട്രക്കിന്റെ ഫെൻഡറുകളിലും വാതിലുകളിലും രണ്ട് പേർ കൈകൊണ്ട് ഇടിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.

അവരിൽ ഒരാൾ പടികളിലൂടെ കയറി ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിക്കുന്നുണ്ട്. F650 ഒരു വലിയ പിക്ക് അപ്പ് ട്രക്കാണെന്നും അത് നമ്മുടെ റോഡുകളിൽ ഓടിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും ഇതിനോടകം തന്നെ മനസിലായി കാണുമല്ലോ. എന്തൊക്കെ പ്രശ്നമുണ്ടായാലും വാഹനമോടിക്കുന്ന ഡ്രൈവറെ മർദിക്കുന്ന പ്രവണത ഒരിക്കലും നല്ലതല്ല എന്ന് പ്രത്യേകം ഓർക്കുക.

ട്രാഫിക് ജാം സൃഷ്ടിച്ച് ബോച്ചെയുടെ ഫോർഡ് F650

അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളിൽ ഒന്നാണ് ഫോർഡ് എഫ്650. ഫോർഡ് എഫ്-സീരീസ് ട്രക്കുകൾ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് യുഎസിൽ, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തിൽ കാര്യത്തിൽ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോൾ പതിപ്പിന് 350 PS പവറും 635 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റർ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസൽ പതിപ്പിൽ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ട്രാഫിക് ജാം സൃഷ്ടിച്ച് ബോച്ചെയുടെ ഫോർഡ് F650

ട്രക്കിന് വളരെ ഉയരമുയളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകൾ ഉണ്ട്. തൻ്റെ ബിസിനസിലേക്ക് വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം കൂടുതലും മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റുന്നത്. ഡിസി രൂപകൽപന ചെയ്ത ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സഞ്ചരിക്കുന്ന ജ്വല്ലറി ഷോപ്പാണ് അത്. ഗോൾഡൻ നിറത്തിലുള്ള റോൾസ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്.

ലേലത്തിലൂടെ സ്വന്തമാക്കിയ റോൾസ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോർട്ടിൽ ഒരു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ലാഭമല്ല തൻ്റെ ലക്ഷ്യമെന്നും കസ്റ്റമേഴ്സിന് പ്രീമിയം സേവനം നൽകുക എന്നതാണ് താൻ ബിസിനസിലൂടെ ഉദ്ദേശിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ.

ട്രാഫിക് ജാം സൃഷ്ടിച്ച് ബോച്ചെയുടെ ഫോർഡ് F650

തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ് റോയ്‌സ് ഫാന്റം. ബോച്ചെയ്ക്ക് കേരളത്തിൽ നിരവധി ആരാധകരുണ്ട്. ബോച്ചെയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ലക്ഷകണക്കിന് കമൻ്റുകളും വ്യൂസുമാണ് ലഭിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും ബോബിക്ക് ബിസിനസുകളുണ്ട്. ജീവിതം യഥാർത്ഥത്തിൽ അദ്ദേഹം ആസ്വദിക്കുകയാണ്, ഇങ്ങനെ വേണം ജീവിക്കാൻ എന്നുളള കമൻ്റുകളാണ് അദ്ദേഹത്തിന് കൂടുതലും ലഭിക്കുന്നത്.

More from DriveSpark

Article Published On: Saturday, January 6, 2024, 10:59 [IST]
English summary
Ford f650 owned by boby chemmanur creates heavy traffic jam in wayanad making public angry
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X