ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

ഫ്രീസ്റ്റൈല്‍, അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡില്‍ നിന്നും ഇന്ത്യയില്‍ എത്തിയ അവതാരം. കോമ്പാക്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഗണത്തിലാണ് ഫ്രീസ്റ്റൈല്‍ പെടുക. ക്രോസ്ഓവര്‍ ഹാച്ച്ബാക്കെന്നും ഫിഗൊയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫോര്‍ഡ് ഫ്രീസ്റ്റൈലിനെ വിശേഷിപ്പിക്കാം.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

കാഴ്ചയില്‍ പരുക്കനാണ് ഫ്രീസ്റ്റൈല്‍. ബോഡിയ്ക്ക് അടിവരയിടുന്ന പ്ലാസ്റ്റിക് ക്ലാഡിംഗും 15 ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലുകളും മാത്രം മതി ഒറ്റനോട്ടത്തില്‍ കാര്‍ പരുക്കനാണെന്നു അനുഭവപ്പെടാന്‍. ഇതൊക്കെയാണെങ്കിലും ഓഫ്‌റോഡിംഗിന് ഫോര്‍ഡ് ഫ്രീസ്റ്റൈലിനെ കൂടെക്കൂട്ടാമോ? കാര്‍ പ്രേമികള്‍ക്ക് ഈ സംശയമുണ്ട്.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

ബി സെഗ്മന്റ് ഹാച്ച്ബാക്കായതു കൊണ്ടു ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ ഫ്രീസ്റ്റൈല്‍ വഴിക്കാവുമെന്ന് പലരും കരുതുന്നു. എന്നാല്‍ ഓഫ്‌റോഡ് സാഹസത്തിന് ഇറങ്ങിയ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഈ മുന്‍വിധികളെല്ലാം തെറ്റിക്കും.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

എന്‍ഡവറിന്റെയും ഫ്രീസ്റ്റൈലിന്റെയും കരുത്തുകാട്ടാന്‍ ഫോര്‍ഡ് ഡീലര്‍ഷിപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ദൃശ്യങ്ങള്‍. അമിതവേഗത്തിലും നിയന്ത്രണം നഷ്ടപ്പെടാതെ കുതിക്കുന്ന ഫ്രീസ്റ്റൈലില്‍ നിന്നു തുടങ്ങും ദൃശ്യങ്ങള്‍.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

പ്രത്യേക ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ (ARP) ഫ്രീസ്റ്റൈലില്‍ കമ്പനി നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ എത്രവേഗത്തില്‍ വന്നു വളച്ചാലും കാര്‍ മറിയുകയില്ല. കാലുകള്‍ നിലത്തുറച്ച് നില്‍ക്കും. വീഡിയോയിലും ഇതു കാണാം.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

കുഴികള്‍ താണ്ടുമ്പോഴും കോണിപ്പടികള്‍ കയറിയിറങ്ങുമ്പോഴും ഫ്രീസ്റ്റൈല്‍ എവിടെയും കിതക്കുന്നില്ല. ഉയര്‍ന്ന 190 mm ഗ്രൗണ്ട് ക്ലിയറന്‍സ് പ്രായണങ്ങളിലെല്ലാം ഫ്രീസ്റ്റൈലിനെ തുണച്ചു. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഫ്രീസ്റ്റൈലിലുള്ളത്.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

പ്രതിബന്ധങ്ങള്‍ കീഴടക്കാനുള്ള കരുത്ത് ഫ്രീസ്റ്റൈല്‍ എഞ്ചിനുകള്‍ക്കുണ്ടെന്ന കാര്യം ദൃശ്യങ്ങളില്‍ വ്യക്തം. വെല്ലുവിളിയേകുന്ന പ്രതലങ്ങളില്‍ ആവശ്യമായ ഗ്രിപ്പ് നേടാന്‍ വീതിയേറിയ 15 ഇഞ്ച് വീലുകള്‍ക്ക് കഴിയുന്നുണ്ടെന്നതും ഇവിടെ എടുത്തുപറയണം.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

അഭ്യാസങ്ങള്‍ക്കെല്ലാം ഒടുവില്‍ വെള്ളക്കെട്ട് മുറിച്ചു കടക്കുന്ന ഫ്രീസ്റ്റൈല്‍, തനിക്ക് ഓഫ്‌റോഡിംഗ് പ്രാപ്യമാണെന്നു പറഞ്ഞുവെയ്ക്കുന്നു.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

95 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാന്‍ ഫ്രീസ്റ്റൈലിലുള്ള 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് കഴിയും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 250 Nm torque -മാണ് പരമാവധിയേകുക.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ മടങ്ങുന്ന മിററുകള്‍, മഴ തിരിച്ചറിയുന്ന വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ ഫ്രീസ്‌റ്റൈലിലെ ഫീച്ചറുകളാണ്.

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയാല്‍ — വീഡിയോ

സുരക്ഷയുടെ കാര്യത്തിലും ഫ്രീസ്റ്റൈല്‍ ഒട്ടും പിന്നിലല്ല. മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ നീളും ഫ്രീസ്‌റ്റൈലിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഏറ്റവും ഉയര്‍ന്ന ഫ്രീസ്‌റ്റൈല്‍ പതിപ്പുകള്‍ക്ക് സൈഡ് - കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ് ഫീച്ചറുകളുമുണ്ട്. 5.09 ലക്ഷം രൂപ മുതലാണ് ഫ്രീസ്റ്റൈലിന് വിപണിയില്‍ വില. മാരുതി സുസുക്കി ഇഗ്നിസ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ, ഹ്യുണ്ടായി ആക്ടിവ് i20 എന്നിവരാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ എതിരാളികള്‍.

Source: YouTube

More from DriveSpark

Article Published On: Tuesday, July 17, 2018, 19:21 [IST]
English summary
Ford Freestyle Goes Off-Roading. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X