പരസ്യമെന്നാല്‍ ഇതാണ്!

By Santheep

മനുഷ്യന്റെ സര്‍ഗപരതയെ ലോകത്ത് എവിടെപ്പരതിയാലും ലഭിക്കും. ഇന്ന് ഈ സാധനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ബിസിനസ്സ് പരസ്യങ്ങളുടെ ലോകത്താണ്. തങ്ങളുടെ ഉല്‍പന്നങ്ങക്ക് തങ്ങള്‍ പോലും കണ്ടിട്ടില്ലാത്ത സൗന്ദര്യം പകര്‍ന്നു നല്‍കാന്‍ സര്‍ഗധനരായ കലാകാരന്മാര്‍ക്ക് സാധിക്കുന്നു. ഇക്കാരണത്താല്‍ തന്നെ കലാകാരന്മാരെ വിലയ്‌ക്കെടുക്കാനുള്ള വന്‍ചെലവ് താങ്ങുവാന്‍ മുതലാളിമാര്‍ ഒരുകാലത്തും മടികാട്ടിയിട്ടില്ല.

മെക്‌സിക്കോയില്‍ ഫോഡ് നടത്തിയ ഒരു പരസ്യപ്രചാരണത്തിലുപയോഗിച്ച ചിത്രമാണ് താഴെ കാണുന്നത്. ഫോഡിന്റെ ലോബോ ട്രക്ക് മോഡലിലും എക്‌സ്‌പ്ലോറര്‍ എസ്‌യുവിയിലും റിയര്‍വ്യൂ കാമറകള്‍ ഘടിപ്പിച്ചതാണ് പരസ്യത്തിന്റെ വിഷയം. ഇതിലും നന്നായി ഇക്കാര്യം പറയാന്‍ ആര്‍ക്കു സാധിക്കും?

പരസ്യമെന്നാല്‍ ഇതാണ്!

ജെഡബ്ല്യുടി എന്ന പരസ്യ ഏജന്‍സിയാണ് ഈ പരസ്യം ചെയ്തത്. റിവേഴ്‌സെടുക്കുന്ന ഘട്ടത്തില്‍ വാഹനത്തിനു പിന്നിലെ തടസ്സം കാമറ തിരിച്ചറിയുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ബ്രില്യന്റ് ഒന്നൊരു വാക്കുമാത്രമേ ഇവിടെ ചേരൂ.

പരസ്യമെന്നാല്‍ ഇതാണ്!

പരസ്യത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍, മാന്വല്‍ ടെക്കേരയാണ്. ലോബോ ട്രക്ക്, എക്‌സ്‌പ്ലോറര്‍ എസ്‌യുവി, എഡ്ജ് ക്രോസ്സോവര്‍ എന്നീ വാഹനങ്ങളില്‍ പുതുതായി ഘടിപ്പിച്ച റിയര്‍വ്യൂ കാമറയുടെ പരസ്യമാണ് മാന്വല്‍ ഏറ്റെടുത്തത്. പരസ്യത്തെ ഒരു ക്ലാസിക് സംഭവമാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

ഈ പരസ്യത്തിന് ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. താഴെ അവയുടെ പട്ടിക കാണാം.

  • കാന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി അവാര്‍ഡ്
  • എല്‍ഐഎ അവാര്‍ഡ്
  • സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവല്‍ ജേതാവ്
  • ഓജോ ഡി ഇബെറോഅമേരിക്ക വിജയി
  • ംെക്‌സിക്കന്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍ സമ്മാനം
  • പരസ്യമെന്നാല്‍ ഇതാണ്!

    ജെഡബ്ല്യുടിയുടെ ചീഫ് ക്രിയേറ്റിവ് ഓഫീസറായ മാന്വല്‍ ടെക്കേരയ്‌ക്കൊപ്പം സ്ഥാപനത്തിലെ മറ്റു ചിലരും കൂടി ഈ പരസ്യം വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളായി. എക്‌സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ എന്റിക്ക് കോഡെസിഡോ, കോപ്പിറൈറ്ററും ആര്‍ട്ട് ഡയറക്ടറുമായ ലിയനാര്‍ഡോ വരെല, കോപ്പിറൈറ്റര്‍ ജോര്‍ജ് ഒര്‍ടേഗ തുടങ്ങിയവര്‍ ഈ പരസ്യത്തെ പൂര്‍ണതയിലെത്തിക്കാന്‍ സഹകരിച്ചവരാണ്.

More from DriveSpark

Article Published On: Monday, May 19, 2014, 13:36 [IST]
English summary
Fords inclusion of a rear view camera on the Lobo, Explorer and Edge is featured in this award-winning advertising campaign from Mexico.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X