സ്‌കോര്‍പിയോ ഓസ്‌ട്രേലിയയിലും വമ്പന്‍ ഹിറ്റ്; എസ്‌യുവി സ്വന്തമാക്കിയ സെലിബ്രിറ്റി ആരെന്ന് കണ്ടോ...

ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ രാജ്യത്തിന് പുറത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. ഓരോ രാജ്യത്തും വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയമിക്കാറുണ്ട്. ഇന്ത്യയെ പോലെ തന്നെ ക്രിക്കറ്റിന് ഏറെ പ്രചാരമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. അതുകൊണ്ട് തന്നെ ഒരു ക്രിക്കറ്റ് താരത്തെയാണ് അവര്‍ അവിടെ ബ്രാന്‍ഡ് അംബാസഡര്‍റാക്കിയത്.

'മൈറ്റി ഓസീസ്' എന്നറിയപ്പെട്ടിരുന്ന റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമിലെ ഓപണിംഗ് ബാറ്ററായിരുന്ന മാത്യൂ ഹെയ്ഡനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ദേശീയ ജഴ്‌സി അഴിച്ച ശേഷം പരിശീലനത്തിലും കമന്ററിയിലും തിളങ്ങുന്ന ഹെയ്ഡന്‍ 2015 മുതല്‍ ഇന്ത്യന്‍ കമ്പനിയുടെ ഓസ്‌ട്രേലിയയിലെ ബ്രാന്‍ഡ് അംബാസഡറാണ്. മഹീന്ദ്ര ഓസ്‌ട്രേലിയയുടെ മുഖമായ ഹെയ്ഡന്‍ ഇപ്പോള്‍ ബ്രാന്‍ഡിന്റെ ജനപ്രിയ എസ്‌യുവിയായ സ്‌കോര്‍പിയോ N സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മഹീന്ദ്ര ഓസ്‌ട്രേലിയയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

matthew hayden mahindra scorpio-n

ബ്രിസ്‌ബേനിലെ ഡീലര്‍ഷിപ്പിലെത്തിയാണ് ഹെയ്ഡന്‍ തന്റെ പുത്തന്‍ കാറിന്റെ ഡെലിവറി സ്വീകരിച്ചത്. വീഡിയോ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ കണ്ണില്‍പെടുന്ന കാര്യം എന്തെന്നാല്‍ ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കില്ലാത്ത ചില മോഡലുകളുടെ സാന്നിധ്യമാണ്. ഇന്ത്യയില്‍ കാര്യമായ വില്‍പ്പന നേടാതിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവേ അന്താരാഷ്ട്ര വിപണികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഈ വീഡിയോയില്‍ ചില മഹീന്ദ്ര പിക്കപ്പുകള്‍ ഡീലര്‍ഷിപ്പിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

വൈറ്റ് കളറിലുള്ള കാര്‍ ഡെലിവറിയെടുക്കാന്‍ എത്തിയ ഹെയ്ഡന്‍ വലിയ ആവേശത്തിലായിരുന്നു. എവറസ്റ്റ് വൈറ്റ് ഷേഡിലുള്ള കാറാണ് ഹെയ്ഡന്‍ ബുക്ക് ചെയ്തിരുന്നത്. ഓഫ്‌റോഡ് ശേഷിയുള്ള എസ്‌യുവിയുടെ ടോപ് എന്‍ഡ് വേരിയന്റാണ് ഹെയ്ഡന്‍ സ്വന്തമാക്കിയതെന്ന് തോന്നുന്നു. സ്‌കോര്‍പിയോയെ കുറിച്ച് വീഡിയോയില്‍ വാതോരാതെ സംസാരിക്കുന്ന ഹെയ്ഡന്‍ പറയുന്നു.

matthew hayden mahindra scorpio-n

മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ അടുത്തിടെ ഒരു റെക്കോര്‍ഡ് തകര്‍ത്തുവെന്നും സിംസണ്‍ മരുഭൂമിയില്‍ ഏറ്റവും വേഗത്തില്‍ കടന്നുപോകുന്ന എസ്‌യുവിയായി മാറിയെന്നും വാഹനം വാങ്ങിയ ശേഷം ഒരുപാട് സാഹസിക യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. അടുത്തിടെ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി ഹെയ്ഡനെ വെച്ച് മഹീന്ദ്ര പുതിയ ഓഫര്‍ അവതരിപ്പിച്ചിരുന്നു. ഒരു മഹീന്ദ്ര എസ്‌യുവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹെയ്ഡനെ കാണാന്‍ അവസരം ഒരുക്കുകയായിരുന്നു കമ്പനി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ മഹീന്ദ്ര ഡീലര്‍ഷിപ്പിലെത്തി കാറിന്റെ ഡെലിവറി നിര്‍വഹിക്കുന്ന ഹെയ്ഡന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡെലിവറി സ്വീകരിച്ച കസ്റ്റമറോടൊപ്പം ഹെയ്ഡന്‍ റൈഡിനും പോയിരുന്നു. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലാണ് സ്‌കോര്‍പിയോ N. ഇതിനൊപ്പം സ്‌കോര്‍പിയോ ക്ലാസിക് എന്ന മോഡലും കമ്പനി വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഈ രണ്ട് മോഡലുകളും കൂടി ചേര്‍ന്ന് പോയ മാ റെക്കോഡ് വില്‍പ്പന നേടിയിരുന്നു.

matthew hayden mahindra scorpio-n

2023 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ രണ്ടാമതെത്താന്‍ സ്‌കോര്‍പിയോക്ക് സാധിച്ചിരുന്നു. സ്‌കോര്‍പിയോ N എസ്‌യുവിയുടെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷത്തിലേറെയാണ്. ശരിയായ 4×4 സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏക എസ്‌യുവിയായ സ്‌കോര്‍പിയോ 6, 7 സീറ്റര്‍ ലേഔട്ടുകളില്‍ വാങ്ങാം. മഹീന്ദ്ര സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് 2WD ഫോര്‍മാറ്റില്‍ മാത്രമേ ലഭ്യമാകുമ്പോള്‍ ഡീസല്‍ 2WD, 4×4 പതിപ്പുകളില്‍ വരുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ 2.2 ലിറ്റര്‍ എംഹോക് പെട്രോള്‍ എഞ്ചിനാണ് ഡീസല്‍ പതിപ്പില്‍ 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഉപയോഗിക്കുന്നത്.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ സ്‌കോര്‍പിയോ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ്. 13.26 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയടക്കമുള്ള കാറുകളോടാണ് മത്സരം.

More from DriveSpark

Article Published On: Wednesday, November 15, 2023, 18:00 [IST]
English summary
Former australian cricketer matthew hayden took delivery of his brand new mahindra scorpio n suv
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X