ടിവി ഷോ ചിത്രീകരണത്തിനിടെ വീണ്ടും കാറപകടം; മുന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രു ഫ്ലിന്റോഫ് ആശുപത്രിയില്‍

ബിബിസി ടെലിവിഷന്‍ ഷോയായ ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ കാര്‍ അപകടത്തില്‍പ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ ഫ്ലിന്റോഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് 45 കാരനായ ഫ്ലിന്റോഫിന് സംഭവസ്ഥലത്ത് വെച്ച് തന്നെ വൈദ്യസഹായം നല്‍കിയിരുന്നു.

അപകടത്തിലേറ്റ പരിക്കുകള്‍ ജീവന് ഭീഷണിയാണെന്ന് കരുതുന്നില്ലെന്ന് ബിബിസി ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് അവതാരകര്‍ കളംവിട്ട ശേഷം ബിബിസി ടോപ്പ് ഗിയറിന്റെ ജനപ്രിയതക്ക് ഇടിവ് സംഭവിച്ചിരുന്നു. എങ്കിലും ഷോ ഇപ്പോഴും വളരെ സജീവമാണ്. മുന്‍ ക്രിക്കറ്റ് താരമായ ആന്‍ഡ്രൂ ഫ്ലിന്റോഫാണ് നിലവില്‍ ഷോയുടെ അവതാരകനായി എത്തുന്നത്. ടോപ്പ് ഗിയറിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ആന്‍ഡ്രൂ ഫ്ലിന്റോഫിനെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ ചികിത്സക്കെത്തിക്കേണ്ടി വന്നത്.

ടിവി ഷോ ചിത്രീകരണത്തിനിടെ വീണ്ടും കാറപകടം; മുന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രു ഫ്ലിന്റോഫ് ആശുപത്രിയില്‍

45 കാരനായ അവതാരകന്‍ ചൊവ്വാഴ്ച രാവിലെ ഒരു ടോപ്പ് ഗിയര്‍ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. സറേയിലെ ഡണ്‍സ്‌ഫോള്‍ഡ് എയറോഡ്രോമിലെ ടെസ്റ്റ് ട്രാക്കിലാണ് സംഭവം. നിലവില്‍ മുന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവന് ഭീഷണിയില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ യഥാസമയം പങ്കിടുമെന്നും ബിബിസി വക്താവ് അറിയിച്ചു. 45-കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ കോറി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലിമെയിലിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഭാഗ്യം കൊണ്ട് അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്ന് 16-കാരനായ കോറി പറഞ്ഞു.

അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല. എങ്കിലും അമിത വേഗതയല്ല അപകട കാരണമെന്നാണ് അറിയാന്‍ സാധിക്കുന്നത്. 'ഇന്ന് രാവിലെ ടോപ്പ് ഗിയര്‍ ടെസ്റ്റ് ട്രാക്കില്‍ ഒരു അപകടത്തില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫിന് പരിക്കേറ്റു. ക്രൂവിനൊപ്പമുള്ള മെഡിക്കല്‍ സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വൈദ്യസഹായം നല്‍കി. കൂടുതല്‍ ചികിത്സക്കായി ആന്‍ഡ്രൂ ഫ്ലിന്റോഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം ഞങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്' ഒരു ബിബിസി വക്താവ് പറഞ്ഞു.

ടിവി ഷോ ചിത്രീകരണത്തിനിടെ വീണ്ടും കാറപകടം; മുന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രു ഫ്ലിന്റോഫ് ആശുപത്രിയില്‍

തങ്ങളുടെ പ്രാഥമിക പരിഗണന ഫ്രെഡിയുടെയും ടോപ്പ് ഗിയര്‍ ടീമിന്റെയും ക്ഷേമത്തിനായിരുന്നുവെന്നും എല്ലാ ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും സൈറ്റില്‍ പാലിച്ചിരുന്നതായും ബിബിസി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് പോളിസിക്കും പ്രയോഗത്തിനും അനുസൃതമായി സംഭവം ഇപ്പോള്‍ പൂര്‍ണ്ണമായി അന്വേഷിക്കുകയാണെന്നും ബിബിസി വ്യക്തമാക്കി. തനിക്ക് അപകടത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ജീവന് ഭീഷണിയില്ലാതെ അപകടത്തില്‍ പരിക്കുകളുമായി രക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ നന്ദിയുണ്ടെന്നും ഷോയില്‍ ഫ്ലിന്റോഫിനൊപ്പം പ്രത്യക്ഷപ്പെട്ട ഹാസ്യനടന്‍ ജേസണ്‍ മാന്‍ഫോര്‍ഡ് ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു.

മുമ്പ് 2019-ലും ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെ ഫ്ലിന്റോഫ് സമാനമായ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് പരിക്കുകളൊന്നും കൂടാതെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അന്ന് രക്ഷപ്പെട്ടിരുന്നു. 'ടോപ്പ് ഗിയര്‍ ഡ്രാഗ് റേസുകളില്‍ ഞാന്‍ പെര്‍ഫോം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ ഞാന്‍ കുറച്ച് ദൂരം പോയി. നിങ്ങള്‍ ഇത് ടിവിയില്‍ കാണുമ്പോള്‍ അപകടത്തേക്കാള്‍ പരിഹാസ്യമായി തോന്നാം' അപകടത്തിന് പിന്നാലെ ഫ്ലിന്റോഫിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

2006-ലും ഷോയുടെ ചിത്രീകരണത്തിനിടെ വന്‍ അപകടം ഉണ്ടായിരുന്നു. ജനപ്രിയ അവതാരകനായ റിച്ചാര്‍ഡ് ഹാമണ്ടിന് യോര്‍ക്കിലെ എല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ഷോയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാമായിരുന്നു. 370 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാമ്പയര്‍ ജെറ്റ് കാറാണ് 52 കാരനായ ഹാമണ്ട് ഓടിച്ചിരുന്നത്. ഹാമണ്ട് 320 മൈല്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ടയറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ഹാമണ്ട് രണ്ടാഴ്ച കോമയില്‍ കിടന്നു.

2017-ല്‍, റിമാക് ഇലക്ട്രിക് സൂപ്പര്‍കാര്‍ പ്രോട്ടോടൈപ്പിലെ മറ്റൊരു വന്‍ വാഹനാപകടത്തിലും ഹാമണ്ട് ഉള്‍പ്പെട്ടിരുന്നു. 'ഫ്രെഡി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഫ്ലിന്റോഫ്, 32 വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2009-ലായിരുന്നു വിരമിക്കല്‍. 141 ഏകദിനങ്ങളിലും ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞു. 2005-ലും 2009-ലും ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ജേതാക്കളാക്കുന്നതില്‍ ഫ്ലിന്റോഫ് വഹിച്ച പങ്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ഒരിക്കലും മറക്കില്ല.

More from DriveSpark

Article Published On: Thursday, December 15, 2022, 14:00 [IST]
English summary
Former england cricketer andrew flintoff airlifted to hospital after an accident on sets of tv show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X