പ്രഷറുമില്ല, ടാർജറ്റുമില്ല ഇനി ഡെലിവറി മാത്രം; മുൻപ് ഗൂഗിളിൽ, ഇപ്പോൾ ജോലി ഊബറിൽ

ബെംഗളൂരുവിലെ യൂബർ റൈഡർ ഹൈദരാബാദിലെ മുൻ ഗൂഗിൾ ജീവനക്കാരനാണെന്ന് ഒരു യാത്രക്കാരൻ പോസ്റ്റ് ചെയ്തത് മുതൽ അദ്ദേഹം വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങളും വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

ഒരു സ്ഥലത്തേക്ക് പോകാൻ വേണ്ടി ബുക്ക് ചെയ്തപ്പോൾ ഡ്രോപ്പ് ചെയ്യാൻ വന്ന വ്യക്തി ഗൂഗിളിൽ മുൻപ് ജോലി ചെയ്തിരുന്ന ആളാണ് എന്ന് @GmRaghav പോസ്റ്റ് ചെയ്തപ്പോഴാണ് വീഡിയോ വൈറലായത്. വലിയ വലിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന പലരും കോവിഡിന് ശേഷം ജോലിയിൽ പ്രതിസന്ധികളുണ്ടായത് കൊണ്ട് ഊബറിൽ ജോലി ചെയ്യേണ്ടി വന്ന പലരുമുണ്ട്.

പ്രഷറുമില്ല, ടാർജറ്റുമില്ല ഇനി ഡെലിവറി മാത്രം; മുൻപ് ഗൂഗിളിൽ, ഇപ്പോൾ ജോലി ഊബറിൽ

കഴിഞ്ഞ ദിവസവും ഇതിനെക്കുറിച്ച് നമ്മൾ ഒരു വാർത്ത ചെയ്തിരുന്നു. നഗരത്തിലെ കുപ്രസിദ്ധിയാര്‍ജിച്ച ട്രാഫിക്കിനിടെ ലാപ് ഓണാക്കി ജോലി ചെയ്യുക, ഭക്ഷണം കഴിക്കുക, പച്ചക്കറി അരിയുക എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ചെയ്യുന്ന നഗരവാസികളുടെ ടൈം മാനേജ്‌മെന്റ് അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അതുപോലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നയാളുകള്‍ വരെ അധിക വരുമാനത്തിനായി മറ്റ് സൈഡ് ബിസിനസുകള്‍ ചെയ്യുന്നതും വാര്‍ത്തയാകാറുണ്ട്.

യാത്രക്കാരനെ റൈഡിന് പിക്കപ്പ് ചെയ്യാനായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ വന്ന ഒരു റാപിഡോ ഡ്രൈവറുടെ വരെ ഇത്തരത്തില്‍ 'പീക്ക് ബെംഗളൂരു മൊമന്റ്‌സില്‍' ഉള്‍പ്പെടുന്നവയാണ്. ഇക്കഴിഞ്ഞ ദിവസം മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സില്‍ മനസ്വി സക്സേന എന്ന ഉപഭോക്താവ് പങ്കുവെച്ച അത്തരമൊരു സംഭവമാണിപ്പോള്‍ വൈറലായത്. ഊബര്‍ ഓട്ടോ ബുക്ക് ചെയ്തപ്പോള്‍ തന്റെ ഡ്രൈവറായി എത്തിയത് ഫിന്‍ടെക് സ്ഥാപനത്തിന്റെ ചീഫ് ഗ്രോത്ത് ഓഫീസറാണെന്നാണ് മാനസ്വി എക്‌സില്‍ കുറിച്ചത്.

മോമണി എന്ന മൊബൈല്‍ പേയ്മെന്റ് ആപ്പിന്റെ സഹസ്ഥാപകനാണ് മാനസ്വി സക്സേന. നമ്മുടെ യാത്രിക്കായി യൂസര്‍ റിസര്‍ച്ച് നടത്തുകയായിരുന്നു ജസ്‌പേ പേയ്‌മെന്റ് ആപ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ എന്നാണ് സക്‌സേന പറയുന്നത്. യാ്രതക്കിടെ ഫിന്‍ടെക് സ്ഥാപനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ താനുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും സക്‌സേന പോസ്റ്റിന്റെ താഴെ കമന്റ് ബോക്‌സില്‍ വിവരിക്കുന്നുണ്ട്.

അദ്ദേഹം സംസാരിക്കുന്നത് കേട്ടാല്‍ ഒരു ഉപഭോക്താവിനെ അഭിമുഖം നടത്തുകയാണെന്ന് തോന്നുന്നുണ്ടായിരുന്നില്ലെന്നും നല്ല ഒഴുക്കോടെ ഔപചാകരികതയില്ലാത്ത സംഭാഷണമായിരുന്നുവെന്നും സക്‌സേന പറഞ്ഞു. എന്നിരുന്നാലും അദ്ദേഹം എല്ലാ ചോദ്യങ്ങളും ശരിയായി കൃത്യമായി ചോദിച്ചുവെന്നും വളരെ സ്പഷ്ടമായ വാക്കുകള്‍ ആയതിനാല്‍ മാത്രമാണ് തനിക്ക് സംശയം തോന്നിയതെന്നും സക്‌സേന പറഞ്ഞു.

ഒക്ടോബര്‍ 10-ന് പങ്കുവെച്ച പോസ്റ്റിന് ഇതിനോടകം 68,000-ത്തോളം കാഴ്ചക്കാരെ നേടി. ആയിരക്കണക്കിനാളുകള്‍ വിവിധ തലക്കെട്ടുകളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. സക്‌സോനയുടെ പോസ്റ്റിന് കീഴില്‍ നിരവധി നെറ്റിസണ്‍സ് തങ്ങളുടെ സംശയങ്ങളുമായി എത്തി. ഒരാള്‍ക്ക് ഈ ഗ്രോത്ത് ഓഫീസറുടെ നമ്പര്‍ ലഭിച്ചോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. മറ്റൊരാള്‍ റൈഡ് തുടങ്ങുന്നതിന് മുമ്പ് ഈ പറഞ്ഞ ഉദ്യോഗസ്ഥന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നോ എന്നറിയാനായിരുന്നു താല്‍പര്യം.

കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. കാര്‍പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ദൈനംദിന യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുകയും നഗരവാസികള്‍ക്ക് ഒരു ശല്യമായി മാറിയ കനത്ത ട്രാഫിക് ജാമുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവേ ബെംഗളൂരുവില്‍ വസിക്കുന്നവര്‍ പറയുന്നത്.

മാത്രമല്ല ദൈനംദിന യാത്രകള്‍ക്കായി ചെലവഴിക്കുന്ന പണം ലാഭിക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് ഏറുന്ന സാഹചര്യത്തില്‍ ദൈനംദനിന യാത്രക്കാരെ ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. ക്വിക്ക് റൈഡ്, സൂം തുടങ്ങിയ കാര്‍പൂളിംഗ് ആപ്പുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ വസിക്കുന്നുണ്ട്. നഗരത്തിലെ വാഹന ഉടമകളില്‍ ഭൂരിഭാഗവും ദിവസേന ഓഫീസില്‍ പോകുന്നവരാണ്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനും യാത്ര സുഖമമാക്കാനും പണം ലാഭിക്കാനും വേണ്ടിയാണ് ബെംഗളൂരു നിവാസികള്‍ കാര്‍ പൂളിംഗിനെ ആശ്രയിക്കുന്നത്. കാര്‍ പൂളിംഗ് ക്യാബ് ഡ്രൈവര്‍മാരുടെ കഞ്ഞികുടി മുട്ടിക്കുമെന്നത് തെറ്റായ വാദമെന്നാണ് ക്വിക്ക് റൈഡ് പറയുന്നത്.

More from DriveSpark

Article Published On: Thursday, October 26, 2023, 17:01 [IST]
English summary
Former google employee is now riding uber video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X