വാനിനെ വീടാക്കിമാറ്റി നിങ്ങൾക്കും ചിലവ് ചുരുക്കാം
ജീവിതത്തിലെ ഒരു തീരാതലവേദന തന്നെയാണ് വീട്ടുവാടകയെന്നത്. മാസംതോറും ഏവരേയും അലട്ടുന്ന പ്രശ്നമാണിത് പ്രത്യേകിച്ച് വീദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരെ. അല്പം ആഡംബരതയുള്ള വീടാണെങ്കിൽ പിന്നെ പറയും വേണ്ട.
പിച്ചക്കാരന് ഓഡി ആയാലെന്താ പുളിക്കുമോ
ഇതിനെങ്ങനെയാണൊരു പരിഹാരം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയിരിക്കുകയാണ് മുൻ പട്ടാളക്കാരനായ ജാമി വാഡിംഗ്ടൺ.

മാസംതോറും 800പൗണ്ട് വാടകയായി നൽകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പട്ടാളക്കാരൻ സ്വന്തമായി ഒരു വാൻ വാങ്ങി വീടാക്കി രൂപാന്തരപ്പെടുത്തിയത്.

ഇതിനായി ക്യാമ്പെർവാൻ വാങ്ങാനുള്ള ഉദ്ദേശത്തിലായിരുന്നു, എന്നാൽ അല്പം ചിലവേറിയതിനാൽ പഴയ എൽഡിവി കോൺവോയിലൊതുക്കി തന്റെ ആഗ്രഹം.

750 പൗണ്ടാണ് ഈ വാനിനായി ചിലവഴിച്ചത്. വാടക ഒഴിവായത് കൊണ്ട് തന്നെ വളരെ തുച്ഛമായ സംഖ്യയെ മാസചിലവായി ആകുന്നുള്ളൂവെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

ഗൃഹോപകരണങ്ങൾ എല്ലാംതന്നെ മരംകൊണ്ട് പണിതിട്ടുള്ളതാണ്. സ്കൈലൈറ്റ്, കാർപെറ്റുകൾ എന്നിവകൊണ്ട് അലംകൃതമാക്കിയിട്ടുണ്ട്.

കൂടാതെ ഭക്ഷണം പാകംചെയ്യാൻ മനോഹരമായ അടുക്കളയും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടത്തിനായി സോഫയും മടക്കിവെക്കാൻ പറ്റുന്നതരത്തിലുള്ള കിടക്കയും ഉൾപ്പെടുത്തി വീടിന്റെ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.

അഗ്നിശമനത്തിനുള്ള യന്ത്രവും ഈ വാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം കൊണ്ടും ചിലവ്കുറഞ്ഞ രീതിയിലുള്ള താമസസൗകര്യമാണ് ജാമി ഒരുക്കിയിട്ടുള്ളത്.

ടോയ്‌ലെറ്റ് ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ള ഒറ്റെയൊരു പോരായ്മ മാത്രമെ ഇതിനുള്ളൂ.

പബ്ലിക്ക് ടോയിലെറ്റുകൾ ഉപയോഗിച്ചും മറ്റാള്ളുകളുടെ ഔദ്യാരത്താൽ അവരുടെ ടോയ്‌ലെറ്റും ഉപയോഗിച്ചാണ് പരിഹാരം കണ്ടെത്തുന്നതെന്ന് ജാമി പറയുന്നു.

ഇതുവരെ യോർക്ക്ഷെയർ, വെയിൽസ്, ബ്രിസ്റ്റോൾ എന്നിവടങ്ങളിലാണ് ജാമി വാനുമായി സഞ്ചരിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ പരിചയമുള്ളവരുമായി ചിലവിടാനുള്ള സമയവും കണ്ടെത്താറുണ്ട്.

കൈയിൽ കാശ് തീരുന്നത് വരെക്കും ഇത്തരത്തിലുള്ള വാസം മടുപ്പിക്കുന്നത് വരേക്കും ഈ നിലയിൽ തുടരാനാണ് തന്റെ ആഗ്രഹമെന്ന് ജാമി പറഞ്ഞു.

ചിലവ് ചുരുക്കി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്കും ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്.

കാണൂ മഹീന്ദ്ര എക്സ്‌യുവി 500നെ പുത്തൻ വേഷപകർച്ചയിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം


Click it and Unblock the Notifications








