എഫ്1 കാറിന്റെ ഹോട്ടും കോള്‍ഡും
കാറുകള്‍ മനോഹരമായ ശില്‍പങ്ങളാണെന്നത് ആരും അംഗീകരിക്കും. ഡിസൈനില്‍ കലാപരമായ ഔന്നത്യം കൈവരിക്കുന്ന കാറുകളാണ് ക്ലാസിക് കാറുകളായി മാറാറുള്ളത്. ഇവിടെ കാറുമായി ബന്ധപ്പെട്ട ഒരു കലാവസ്തു പ്രദര്‍ശിപ്പിക്കുകയാണ്. ഇതൊരു ഫോര്‍മുല വണ്‍ റെഡ്ബുള്‍ കാറാണ്.
ഒരു റേസിങ് കാറിന്റെ ഏറ്റവും ചലനാത്മകമായ ഇടങ്ങളും അല്ലാത്ത ഇടങ്ങളും കൃത്യമായി വേര്‍ത്തിരിക്കുകയാണിവിടെ. കോള്‍ഡ്, ഹോട്ട് എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു ഇവയെ. കോള്‍ഡ് ആയ മേഖല നീല നിറത്തിലും ഹോട്ട് ആയ മേഖല ചുവപ്പുനിറത്തിലും കാണാം. ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഉപയോഗിച്ച് ചിത്രീകരിച്ചാണ് ഇത് സാധ്യമാക്കിയത്. വീഡിയോ കാണുക.


Click it and Unblock the Notifications








