YouTube

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

ഇന്ത്യയില്‍ ഓഫ്‌റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. പത്തു ലക്ഷം രൂപ മുടക്കിയാല്‍ മോശമല്ലാത്ത ഒരു ഓഫ്‌റോഡറെ കൈയ്യില്‍ കിട്ടും; ഈ ചിന്ത വെച്ചാണ് ഥാറിനെ മിക്കവരും തെരഞ്ഞെടുക്കുന്നത്. ഇക്കാലമത്രയും ഥാര്‍ ഉടമകളെ മഹീന്ദ്ര നിരാശരാക്കിയിട്ടില്ല.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

എന്നാല്‍ കമ്പനി നല്‍കുന്ന ഥാറായിരിക്കില്ല ഉടമകളുടെ കൈയ്യില്‍ കിട്ടിയാല്‍ കാണുക. 'സ്റ്റോക്ക്' പരിവേഷത്തിലുള്ള ഥാറുകള്‍ അത്യപൂര്‍വമാണ് നിരത്തില്‍. 'സീരിയസ് ഓഫ്‌റോഡറായാണ്' ഥാറിന്റെ അവതരണം; എന്നാല്‍ പൂര്‍ണ ഓഫ്‌റോഡിംഗ് പരിവേഷം ഥാറിന് മഹീന്ദ്ര നല്‍കുന്നുണ്ടോയെന്ന കാര്യം സംശയം.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

ഉടമകളുടെ കൈയ്യില്‍ കിട്ടുന്നപക്ഷം ഥാറുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതിന് പിന്നിലെ പൊരുള്‍ കൂടിയാണിത്. എന്തായാലും ഥാര്‍ കാഴ്ചവെക്കുന്ന ഓഫ്‌റോഡിംഗ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

2010 -ല്‍ എത്തിയ ഥാര്‍ ഇപ്പോഴും മാറ്റങ്ങില്ലാതെ വിപണിയില്‍ തുടരുകയാണ്. ഈ അവസരത്തില്‍ മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന പരാതികള്‍ പരിശോധിക്കാം —

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

പിറകിലെ നമ്പര്‍പ്ലേറ്റിന്റെ സ്ഥാനം

ഓഫ്‌റോഡിംഗിനാണ് ഥാര്‍; ഈ ആവേശത്തില്‍ കുന്നും മലയും കയറാനിറങ്ങുന്ന ഥാര്‍ ഉടമകള്‍ മിക്കപ്പോഴും കാണുന്നത് പിറകില്‍ ഇളകിയടര്‍ന്ന നമ്പര്‍ പ്ലേറ്റാണ്. ചെറിയ ഓഫ്‌റോഡ് യാത്രകളില്‍ പോലും ഥാറിന് പിറകിലെ നമ്പര്‍ പ്ലേറ്റിന് പെട്ടെന്ന് പരുക്കേല്‍ക്കും.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

വലതുവശത്ത് പിന്‍ബമ്പറിന് താഴെയാണ് നമ്പര്‍ പ്ലേറ്റിന് സ്ഥാനം. പറഞ്ഞുവരുമ്പോള്‍ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനമാണ് പ്രശ്‌നം. ചെരിവുള്ള പ്രതലങ്ങളിലൂടെ കടക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് നിലത്തു തട്ടും. അതുകൊണ്ടു ഥാര്‍ കിട്ടിയാലുടന്‍ ഉടമകള്‍ പിറകിലെ നമ്പര്‍ പ്ലേറ്റ് ബമ്പറിലോ, പിന്‍ ഡോറിലോ മാറ്റിസ്ഥാപിക്കാറാണ് പതിവ്.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

പിറകിലെ സീറ്റ് ഘടന

ആളുകളെ കയറ്റാനല്ല മഹീന്ദ്ര ഥാര്‍; രണ്ടു സീറ്റര്‍ പരിവേഷമാണ് മഹീന്ദ്ര ഥാറിന് അനുയോജ്യം. എന്നാലും പറഞ്ഞു വരുമ്പോള്‍ എട്ടു പേര്‍ക്കു വരെ യാത്ര ചെയ്യാന്‍ ഥാറില്‍ പറ്റും.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

മുഖാമുഖം നിലകൊള്ളുന്ന രണ്ടു പിന്‍ ബെഞ്ചു സീറ്റുകള്‍ക്കൊപ്പമാണ് മഹീന്ദ്ര ഥാറിനെ കമ്പനി നല്‍കുന്നത്. എന്നാല്‍ ഇതിലുള്ള യാത്ര അത്ര സുഖകരമല്ല. ഇതേകാരണം കൊണ്ടു തന്നെ ഥാറില്‍ മഹീന്ദ്ര നിശ്ചയിച്ചിട്ടുള്ള സീറ്റു ഘടന മിക്ക ഉടമകളും പൊളിച്ചെഴുതാറാണ് പതിവ്.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഘടനകളുടെ നിലവാരക്കുറവാണ് ഥാറില്‍ ഉടമകള്‍ ഉയര്‍ത്തുന്ന പ്രധാന പരിഭവം. ഡാഷ്‌ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്ക് തന്നെ ഇതിനുദ്ദാഹരണം. എസി വെന്റുകളിലും പ്ലാസ്റ്റിക് നിലവാരം അധഃപതിച്ചതായി കാണാം.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

പല ഥാറുകളിലും ഡോര്‍ ഹാന്‍ഡിലുകള്‍ പൊട്ടിവരുന്നതായും ഉടമകള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും വിപണിയില്‍ എത്തുന്ന പുതിയ ഥാറുകളില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചെന്നത് ഇവിടെ എടുത്തുപറയണം.

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍

ടയറുകള്‍

ഥാര്‍ ഓഫ്‌റോഡറാണെന്ന് മഹീന്ദ്ര പറയുന്നു; പക്ഷെ മോഡലില്‍ കമ്പനി നല്‍കുന്നതോ, സാധാരണ റോഡുപയോഗത്തിനുള്ള ടയറുകളും. ഥാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഓള്‍ ടെറെയ്ന്‍ ടയറുകളെ നല്‍കാന്‍ മഹീന്ദ്ര ഇന്നും കൂട്ടാക്കിയിട്ടില്ല. അതേസമയം നിലവില്‍ മഹീന്ദ്ര നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ടയറുകള്‍ ഥാറിന്റെ മൈലേജിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര ക്വാണ്ടോ

കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്.ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ. സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു. അപക്വമായ മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍ – ക്വാണ്ടോയില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര നുവോസ്‌പോര്‍ട്

ക്വാണ്ടോയില്‍ ഏറ്റ പരാജയത്തില്‍ നിന്നും മഹീന്ദ്ര ഒന്നും പഠിച്ചില്ലെന്ന് തെളിയിച്ചാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ടിനെ മഹീന്ദ്ര അണിനിരത്തിയത്. എന്നാല്‍ ഫലത്തില്‍ ഏറെക്കുറെ ക്വാണ്ടോ തന്നെയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്. ഉയര്‍ന്ന വിലയും കുറഞ്ഞ ഇന്ധനക്ഷമതയും നുവോസ്‌പോര്‍ടിന് വിനയായി മാറി.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മുഖഭാവത്തിലും ചാസിയിലും പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നുവോ സ്‌പോര്‍ട് ദാരുണമായി പരാജയപ്പെടുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാര്‍ കൂടിയാണ് നുവോസ്‌പോര്‍ട്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര വെരിറ്റോ വൈബ്

സബ്-4 മീറ്റര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ സമര്‍പ്പണം വെരിറ്റോ വൈബ്, കമ്പനി നേരിട്ട വമ്പന്‍ തിരിച്ചടികളില്‍ ഒന്നാണ്. ബൂട്ടില്‍ മഹീന്ദ്ര നടത്തിയ പരീക്ഷണമാണ് വെരിറ്റോ വൈബിന് വിനായായത്. കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെരിറ്റോ വൈബില്‍ ഒരുങ്ങിയെങ്കിലും ആകാരത്തിലെ പാകപ്പിഴവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര വൊയേജര്‍

മാരുതി ഒമ്നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

ഇന്ത്യയില്‍ എത്തിയ 'മിത്സുബിഷി ഡെലിക്ക'യാണ് മഹീന്ദ്ര വൊയേജര്‍. ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്പെയ്സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍. അഞ്ചു ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

സ്‌കോര്‍പിയോ ഗെറ്റ്എവെ

യഥാര്‍ത്ഥത്തില്‍ ട്വിന്‍ ക്യാബിന്‍ പിക്കപ്പ് ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജീവിതശൈലി ഇന്നും സജ്ജമായിട്ടില്ല. ഇതിനുത്തമ ഉദ്ദാഹരണമാണ് സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ പരാജയം. 120 bhp കരുത്തേകുന്ന mHAWK എഞ്ചിനും 4X4 ഓപ്ഷനും മോഡലില്‍ ഒരുങ്ങിയിട്ടും ഉപഭോക്താക്കളെ നേടാന്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ പെടാപാട് പെടുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Disadvantages (Cons) Of Mahindra Thar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X