കടുവയെ പിടിച്ച കിടുവയോ! എംവിഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, സൂക്ഷിച്ചാൽ ദുഖിക്കേണ്ട

കേരളത്തിലെ മോട്ടോർ വാഹന വകുപ്പാണ് വാഹന സംബന്ധവും ലൈസൻസ് എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നിങ്ങൾ ട്രാഫിക് നിയമം ലംഘിച്ചാൽ ചലാൻ ലഭിക്കുന്നതും മോട്ടോർ വാഹന വകുപ്പ് വഴിയാണ്. പുതിയ ടെക്നോളജി ഒക്കെ ആയത് കൊണ്ട് നിങ്ങൾ ഏതെങ്കിലും ട്രാഫിക് നിമയം ലംഘിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് പരിവാഹൻ സൈറ്റിൽ കയറി നോക്കിയാൽ വിവരങ്ങൾ ലഭിക്കും. ഇപ്പോഴിതാ എംവിഡിയുടെ പേരിൽ നിരവധി പേർക്ക് വ്യാജ സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വാഹനത്തിൻ്റെ നമ്പർ ഉൾപ്പടെയാണ് സന്ദേശങ്ങൾ ലഭിക്കുന്നത്.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഒരിക്കലും നിങ്ങളുടെ വാട്സാപ്പിലേയ്ക്ക് ട്രാഫിക് നിയമലംഘനത്തിൻ്റെ ചലാൻ അടയ്ക്കണമെന്ന് സന്ദേശം അയക്കില്ല. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. നിങ്ങൾക്ക് വാട്സാപ്പിലൂടെ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടും. ഇപ്പോൾ തന്നെ നിരവധി പരാതികൾ എംവിഡിക്ക് ലഭിക്കുന്നുണ്ട്.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.

ഒരു പേയ്മെൻ്റ് ലിങ്ക് ആപ്പ് നിങ്ങളുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്റ്ററി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേയ്ക്ക് ഇല്ല. ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുകയും അതോടൊപ്പം തന്നെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ ഫോണിൽ വന്ന സന്ദേശം ഡീലീറ്റ് ചെയ്യുകയും വേണം.

സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.

ഇത്തരക്കാര്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് പിഴ ഈടാക്കുന്നത്. നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും ഇന്ന് സംവിധാനമുണ്ട്. 'പരിവാഹന്‍' വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പിഴ ഉണ്ടോ എന്ന് നോക്കി അവ തീര്‍പ്പാക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങളുടെ വാഹനം ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ എങ്ങനെ ഓണ്‍ലൈനായി പിഴ അടക്കാമെന്ന കാര്യം നമുക്ക് നോക്കാം.

ഇത് മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ ഒരുമിനിറ്റില്‍ ഇക്കാര്യം ചെയ്യാവുന്നതാണ്. ഇന്ന് ഏല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഉള്ളതിനാല്‍ ആദ്യം തന്നെ ഫോണ്‍ എടുത്ത് https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം.

ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 20, 2025, 15:41 [IST]
English summary
Fraudulent messages sent in the name of the motor vehicles department all details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X