അപകടത്തിൽപ്പെട്ടാൽ മൂന്ന് ദിവസത്തേക്ക് ചികിത്സ സൗജന്യമാണോ; സത്യാവസ്ഥ അറിയാൻ വായിക്കുക
വാഹനാപകടങ്ങളിൽപെടുമ്പോൾ പലർക്കു പണത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന അപൂർവം ചില കേസുകൾ നമ്മൾ കേട്ടിട്ടുണ്ടാവാം. എന്നാൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അപകടത്തിൽപ്പെടുന്നവർക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി നൽകാനുളള പദ്ധതി നടപ്പിലാക്കാൻ പോകുകയാണ്. കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.
പുതിയ മോട്ടോർ വാഹനനിയമത്തിൽ പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തര വൈദ്യസഹായം സൗജന്യമായി നൽകണമെന്ന് പറയുന്നുണ്ട്. ചികിത്സയ്ക്ക് വേണ്ടി വരുന്ന ചിലവ് അതാത് സംസ്ഥാനങ്ങളിലെ ഇൻഷുറൻസ് കമ്പനികളായിരിക്കും വഹിക്കുക. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും 2030-നുള്ളില്‍ അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അടുത്ത് നാല് മാസത്തിനുളളിൽ ഈ നിയമം നിലവിൽ വരുത്താനാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും കുടുംബക്ഷേമ മന്ത്രാലയവുമായി ശ്രമിക്കുന്നത്. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.
അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
കേരളത്തിൽ അത് കൊണ്ടാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായത്. 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.
നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം.
വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ. വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്.


Click it and Unblock the Notifications








