ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റില്‍ ഫ്രീലാന്‍സ് ലേഖകരെ ആവശ്യമുണ്ട്

Written By: Staff

വാഹനലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? വാര്‍ത്തകളും വിശേഷങ്ങളും രസം ചോരാതെ എഴുതാനുള്ള കഴിവ് ഉണ്ടെങ്കില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് അവസരം!

ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റില്‍ ഫ്രീലാന്‍സ് ലേഖകരെ ആവശ്യമുണ്ട്

ഫ്രീലാന്‍സ് ലേഖകരെ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം തിരയുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവും മലയാള ഭാഷയില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിലേക്ക് ലേഖനങ്ങള്‍ അയക്കാം.

ലേഖനങ്ങള്‍ അയക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ലേഖനങ്ങള്‍ വിജ്ഞാനം നല്‍കുന്നവയാകണം

അയച്ചു തരുന്ന ലേഖനങ്ങള്‍ വായനക്കാർക്ക് വിജ്ഞാനപ്രദമായിരിക്കണം. ആകര്‍ഷകമായ തലക്കെട്ടുകള്‍, അര്‍ത്ഥവത്തായ ഉള്ളടക്കം എന്നിവ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അക്ഷരപിശകുകളോ വ്യാകരണപിശകുകളോ ഇല്ലാത്ത ലേഖനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

പകര്‍ത്തി എഴുത്ത് വേണ്ട

വാര്‍ത്തകളും ലേഖനങ്ങളും മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും അതേപടി പകര്‍ത്തിയാണ് നല്‍കുന്നതെങ്കില്‍ മുന്നറിയിപ്പ് കൂടാതെ തള്ളപ്പെടും.

ലേഖനങ്ങളുടെ ഘടന

അഞ്ഞൂറു വാക്കുകളില്‍ കുറയാത്ത ലേഖനങ്ങളാണ് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റില്‍ സ്വീകരിക്കുക. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/വിഷയത്തിന്മേല്‍ ലേഖനങ്ങള്‍ അയച്ചു നല്‍കേണ്ടതില്ല. എഴുതുന്നതിന് മുമ്പ് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സന്ദര്‍ശിച്ചു ഇക്കാര്യം ഉറപ്പ് വരുത്തുക.

എന്തിനു ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന് വേണ്ടി എഴുതണം?

ഭേദപ്പെട്ട വരുമാനം നേടാനുള്ള അവസരമാണ് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം നിങ്ങള്‍ക്ക് തുറന്നു നല്‍കുന്നത്. നിങ്ങള്‍ സമര്‍പ്പിക്കുന്ന ലേഖനങ്ങള്‍ക്ക് പ്രചാരമേറുന്നുവെങ്കില്‍ മറ്റു പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കാം.

ബന്ധപ്പെടേണ്ട വിലാസം: www.lekhaka.com

കൂടുതല്‍... #auto news
English summary
DriveSpark Malayalam Is Hiring Freelance Writers. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark