നിർത്തി അങ്ങ് അപമാനിക്കുവാ! ടെസ്‌ലയെ വെട്ടി ഫ്രഞ്ച് സംരഭകൻ; ക്യാൻസൽ ചെയ്തത് 15 വണ്ടികൾ

ലോകത്തിലെ ഇവി ഭീമനായ ടെസ്‌ല പതിയെ ഓരോ രാജ്യങ്ങളിലും തങ്ങളുടെ ഇവികൾ കൊണ്ട് നിറയ്ക്കാനുളള തത്രപാടിലാണ്. ഇന്ത്യയിലേക്കുളള വരവിനും അധികം സമയമെടുക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. എന്നാൽ ഇവി ഭീമന് ഇപ്പോൾ ഫ്രഞ്ച് സംരഭകൻ്റെ കൈയിൽ നിന്നൊരു തിരിച്ചടിയും അപമാനവും ലഭിച്ചിരിക്കുകയാണ്. സംഭവം എന്താണെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. അമേരിക്കൻ വാഹനങ്ങൾ ബഹിഷ്കരിക്കാനുളള യൂറോപ്യൻ ഭരണകൂടത്തിൻ്റെ തീരുമാനവുമായി ബന്ധപ്പെട്ട് ഇ സംഭവത്തെ കാണാൻ സാധിക്കും. ഫ്രഞ്ച് കമ്പനിയായ റോയ് എനര്‍ജി ഗ്രൂപ്പിന്റെ സിഇഒ ആയ റൊമെയ്ന്‍ റോയ് എന്ന ബിസിനസുകാരൻ ടെസ്‌ല വാഹനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയത്.

അമേരിക്കൻ വാഹനങ്ങൾക്ക് പകരം യൂറോപ്യൻ വാഹനങ്ങൾ വാങ്ങാനാണ് റൊമെയ്ന്‍ റോയ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാൽ റോയിയുടെ കമ്പനി വർഷങ്ങളായി ടെസ്‌ലയുടെ വാഹനങ്ങളായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. പരിസ്ഥിതിയെ നശിപ്പിക്കുന്ന കമ്പനിക്ക് ഞാൻ ഒരു ഡോളർ പോലും നൽകില്ല എന്നാണ് റോയ് തൻ്റെ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. യുറോപ്യൻ വിപണിയിൽ ടെസ്‌ലയുടെ വിൽപ്പനയിൽ കുറവ് വരാനും സാധ്യതയുണ്ട്.

ഇന്ത്യയിലേക്കുളള ടെസ്‌ലയുടെ വരവിന് വലിയ താമസം ഇല്ലെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഡീലർഷിപ്പുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുകയാണിപ്പോൾ. പൂർണമായും വിദേശത്ത് നിർമിച്ച വാഹനങ്ങളായിരിക്കില്ല ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുക എന്നതാണ് ഏറ്റവും പുതിയ വാർത്ത. പകരം ഇവികൾ രാജ്യത്ത് തന്നെ പണികഴിപ്പിക്കാനാണ് ഇലോൺ മസ്ക്കിന്റെ തീരുമാനം.

ശതകോടീശ്വരനായ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇൻ‌കോർപ്പറേറ്റഡ് ഇന്ത്യയിൽ തങ്ങളുടെ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം തിരകയുകയാണിപ്പോൾ. 2021 ജനുവരിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗം ബെംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് അമേരിക്കൻ ബ്രാൻഡിന് പ്രവർത്തിക്കാൻ താത്പര്യമെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹീരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. തുടക്കത്തിൽ പറഞ്ഞതുപോലെ നിർമാണ പിന്തുണയ്ക്കായി ടെസ്‌ല ഇൻ‌കോർപ്പറേറ്റഡ് ടാറ്റ മോട്ടോർസുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Take a Poll

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റയ്ക്ക് വിതരണ ശൃംഖലയിലും ഘടക സ്രോതസ്സിംഗിലും കമ്പനിയെ സഹായിക്കാനാവും. ഇതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളിലും ടാറ്റ മോട്ടോർസിന് ടെസ്‌ലയെ സഹായിക്കാനാകും. എന്തായാലും ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 19, 2025, 13:13 [IST]
English summary
French entrepreneur cancels order to buy 15 tesla electric vehicles details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X