പ്രളയത്തിന് പോലും തകർക്കാൻ പറ്റാത്ത സൗഹൃദം; ഒലിച്ചു പോയ ട്രാവലറിന് പകരം റെജിന് പുത്തൻ വാഹനം
ശക്തമായി മഴ പെയ്യുമ്പോൾ ഒരു ചായ ഒക്കെ കുടിച്ച് മഴ ആസ്വദിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ മാനം കറുത്ത് തുടങ്ങുമ്പോൾ കണ്ണുകളിൽ പ്രളയ ഭീതി തെളിയുന്ന ആളുകളുമുണ്ട് എന്ന് അറിയണം. മഴ കനക്കുമ്പോൾ പ്രളയം വരികയും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. വീട്ടുസാധനങ്ങളും, ഉപകരണങ്ങളും എന്തിനേറെ പറയുന്നു പ്രിയപ്പെട്ടവരെ വരെ പ്രളയം കൊണ്ടുപോകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നേക്കാം. അടുത്തിടെ അത്തരമൊരു കാഴ്ച്ച കണ്ടത് ഒക്ടോബർ 18-നാണ്. മഴവെള്ളപ്പാച്ചിലില്‍ ഇടുക്കി കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഫോഴ്സ് ട്രാവലർ ഒഴുക്കിൽപ്പെട്ട ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒഴുക്കിൽപ്പെട്ട വാഹനം കണ്ടെത്തിയത് കിലോമീറ്ററുകൾക്കപ്പുറമായിരുന്നു, കുറച്ച് ഇരുമ്പ് കഷ്ണങ്ങൾ മാത്രമായിരുന്നു മിച്ചം ലഭിച്ചത്. ആകെയുള്ള വരുമാനമാർഗം പ്രളയം കൊണ്ടുപോയപ്പോൾ കണ്ണുനിറഞ്ഞ് നിൽക്കാനെ ഉമയായ റെജിന് സാധിച്ചുളളു. എന്നാൽ സ്വന്തം സുഹൃത്തിൻ്റെ കണ്ണുനിറഞ്ഞാൽ അത് കൂട്ടുകാരുടെ ചങ്ക് തകർക്കും. വിനായക് എന്ന് പേരുളള നഷ്ടപ്പെട്ട ട്രാവലറിന് പകരം മറ്റൊരു വാഹനം അതേ പേരിൽ തന്നെ റെജിന് കൈമാറിയിരിക്കുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ.

റെജിമോന്റെ സുഹൃത്തുക്കളും ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. നഷ്ടപ്പെട്ട 17 സീറ്റർ വാഹനത്തിന് പകരം 19 സീറ്റർ വാഹനമാണ് സുഹൃത്തുക്കൾ റെജിന് സമ്മാനിച്ചത്. ഡ്രൈവറായെത്തിയുള്ള പരിചയമാണ് ഇവരുമായെന്നും അത് മുന്നോട്ട് ദൃഡമായെന്നുമാണ് സമ്മാനത്തിന് കടപ്പാട് പറഞ്ഞുകൊണ്ട് റെജിമോന്‍ സന്തോഷത്തോടെ പങ്കുവച്ചത്.
ഫോഴ്സ് ട്രാവലറിലേക്ക് നോക്കിയാൽ ഇന്ത്യയിലെ കൊമേഴ്ഷ്യൽ പാസഞ്ചർ വാഹനങ്ങളുടെ ലോകത്ത് ഫോഴ്‌സ് ട്രാവലർ എന്ന പേര് വിശ്വാസത്തിന്റെയും കരുത്തിന്റെയും പര്യായമാണ് എന്ന് തന്നെ പറയാം. സ്കൂൾ ബസ്സുകൾ മുതൽ ടൂറിസ്റ്റ് വാഹനങ്ങൾ, ആംബുലൻസ് മുതൽ സ്റ്റാഫ് കാറുകൾ വരെ അങ്ങനെ നിരവധി റോളുകൾ ഏറ്റെടുക്കുന്നതിൽ മിടുക്കനാണ് ട്രാവലർ.

ഫോഴ്‌സ് ട്രാവലറിന്റെ പ്രധാന ആകർഷണം അതിന്റെ കരുത്തുറ്റ എഞ്ചിനാണ്. 91hp പരമാവധി പവറും 250 Nm വരെ പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 2.6L FM 2.6 CR ED BS6 ഡീസൽ എഞ്ചിൻ ആണ് വാഹനത്തിൻ്റെ ഹൃദയം. മികച്ച ഇന്ധനക്ഷമതയും ലോഡിംഗ് ശേഷിയും ദീർഘദൂര യാത്രകൾക്കും എത്ര കഠിനമായ റോഡ് സാഹചര്യങ്ങളിലും ട്രാവലർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നതാണ് വാഹനത്തെ പ്രിയപ്പെട്ടതാക്കുന്നു.
9, 12, 13, 17, 20, 26 എന്നിങ്ങനെ ആറ് വ്യത്യസ്ത സീറ്റിങ്ങ് മോഡലുകളാണ് ലഭിക്കുന്നത്. പുതിയ ട്രാവലർ മോഡലുകളിൽ ABS, EBD, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഫയർ റിട്ടാർഡന്റ് ഇൻടീരിയർ, എന്നിങ്ങനെ മികച്ച ഫീച്ചറുകൾ വാഹനത്തിൽ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം, സെമി-റിക്ലൈനിംഗ് സീറ്റുകൾ, മികച്ച ലെഗ് സ്പേസ്, AC വെന്റിലേഷൻ എന്നിവയും ട്രാവലറിലെ യാത്ര കൂടുതൽ സുഖപ്രദമാക്കുന്നു.

നിങ്ങൾ വാഹനത്തിൽ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കുക. കാർ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാൽ ഡോറുകൾ ജാം ആകുകയും വാഹനത്തിൽ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








