HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ടാറ്റ മോട്ടോർസ് വരാനിരിക്കുന്ന പഞ്ച് മൈക്രോ എസ്‌യുവി ടീസർ ചിത്രങ്ങളിൽ അവതരിപ്പിച്ചു. ആഭ്യന്തര വാഹന നിർമാതാക്കളിൽ നിന്നുള്ള എസ്‌യുവികളുടെ പട്ടികയിൽ ടാറ്റ പഞ്ച് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും. ടാറ്റ പഞ്ച് ബ്രാൻഡിന്റെ മോഡൽ നിരയിൽ ടാറ്റ നെക്‌സോൺ കോംപാക്ട് എസ്‌യുവിക്ക് താഴെയായി സ്ഥാപിക്കും.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യ മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്. മാരുതി സുസുക്കി ഇഗ്നിസ്, ഹ്യുണ്ടായി കാസ്പർ, മഹീന്ദ്ര KUV100 തുടങ്ങിയ എതിരാളികളുമായി ഇത് മത്സരിക്കും.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

2020 ഓട്ടോ എക്സ്പോയിൽ വാഹന നിർമ്മാതാക്കൾ HBX എന്ന കൺസെപ്റ്റായിട്ടാണ് വാഹനം പ്രദർശിപ്പിച്ചത്, തുടർന്ന് ഹോൺബിൽ എന്ന രഹസ്യനാമം ടാറ്റ ഇതിന് നൽകി. ഈ കൺസെപ്റ്റാണ് വരാനിരിക്കുന്ന ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയെ സൃഷ്ടിച്ചത്.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

HBX കൺസെപ്റ്റ് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയായി മാറുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിലൂടെ ഞങ്ങൾ പങ്കുവെക്കുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ALFA-ARC പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നു

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ALFA-ARC പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ആർകിടെക്ച്ചറിൽ ഒരുങ്ങുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ കാറാണിത്. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ കാർ ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കായിരുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

HBX കൺസെപ്റ്റുമായുള്ള ഡിസൈൻ സാദൃശ്യങ്ങൾ

ഓട്ടോ എക്സ്പോ 2020 -ൽ പ്രദർശിപ്പിച്ചിരിക്കുന്ന HBX കൺസെപ്റ്റിന് സമാനമായ നിരവധി ഡിസൈൻ ഘടകങ്ങളാണ് ടാറ്റ പഞ്ച് മൈക്രോ-എസ്‌യുവിക്ക് ലഭിക്കുന്നത്. കാറിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽലൈറ്റുകളും ലഭിക്കുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ബോഡി ക്ലാഡിംഗ് ടാറ്റ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്, പക്ഷേ അത് HBX കൺസെപ്റ്റിൽ കാണിച്ചിരിക്കുന്നത്ര തീവ്രമല്ല. HBX കൺസെപ്റ്റിൽ അവതരിപ്പിച്ചിരുന്ന ഡ്യുവൽ-ടോൺ പെയിന്റ് തീമും പഞ്ചിന് ലഭിക്കുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ടാറ്റ പഞ്ചിൽ സ്കിഡ് പ്ലേറ്റുകൾ കാണാനില്ല

HBX കൺസെപ്റ്റ് മുന്നിലും പിന്നിലും വലുപ്പമുള്ളതും തിളങ്ങുന്നതുമായി സ്കിഡ് പ്ലേറ്റുകൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ടാറ്റ പഞ്ചിന് സ്കിഡ് പ്ലേറ്റുകൾ ലഭിക്കുന്നില്ല. വ്യക്തമായും, HBX കൺസെപ്റ്റ് ഒരു പരുക്കൻ മൈക്രോ ഓഫ്റോഡറായി സങ്കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മറുവശത്ത് ടാറ്റ പഞ്ച് അർബൻ റോഡുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള കൂടുതൽ പരിഷ്കൃത പതിപ്പാണ്.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ക്യാബിനുള്ളിൽ സമാനമായ സവിശേഷതകൾ ലഭ്യമാവാം

HBX കൺസെപ്റ്റിന് സമാനമായ ക്യാബിൻ ലേയൗട്ട് ടാറ്റ പഞ്ചിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡാഷ്‌ബോർഡിന്റെ മുകൾഭാഗത്ത് ഇരിക്കുന്ന ഒരു ഫ്ലോട്ടിംഗ് ഐലന്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ഇത് വരുമെന്ന് കരുതുന്നു. സീറ്റുകളും അപ്ഹോൾസ്റ്ററിയും HBX കൺസെപ്റ്റിന് സമാനമായ സ്റ്റൈലിംഗുമായി വരാൻ സാധ്യതയുണ്ട്.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ യൂട്ടിലിറ്റി വാഹനങ്ങൾക്കൊപ്പം തന്നെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയാണ്.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ഇതിന്റെ ഭാഗമായി അടുത്തിടെ പ്രാദേശിക നിർമ്മാതാക്കൾ പരിഷ്കരിച്ച 2021 ടിഗോർ ഇവി പുറത്തിറക്കി. നിർമ്മാതാക്കളുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന പുതിയ ടിഗോഡർ ഇവി ഫുൾ ചാർജിൽ 306 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

11.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് 2021 ടിഗോർ ഇവി ടാറ്റ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇത് കൂടാതെ ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി എക്സ്പ്രസ്-ടി എന്ന പേരിൽ മുൻതലമുറ ടിഗോർ ഇവിയുടെ അലപം പരിഷ്കരിച്ച പതിപ്പും നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചിരുന്നു. 9.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ഇവയ്ക്ക് പിന്നാലെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ മോട്ടോർസ് ഉടൻ തന്നെ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2020 ഓട്ടോ എക്സ്പോയിൽ ആൾട്രോസ് ഇവി കൺസെപ്റ്റ് ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.

HBX -ൽ നിന്ന് Punch വരെ; Tata മൈക്രോ എസ്‌യുവിയുടെ പരിണാമം ഇങ്ങനെ

ഇലക്ട്രിക് വിഭാഗം ശക്തിപ്പെടുത്തുന്നതിനൊപ്പം സിഎൻജി സെഗ്മെന്റിലേക്കും പ്രവേശിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു. അധികം താമസിയാതെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയോഗോയുടേയും കോംപാക്ട് സെഡാനായ ടിഗോറിന്റെയും സിഎൻജി പതിപ്പുകൾ ടാറ്റ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ ഉയർന്ന ഇന്ധന വിലയുടെ സാഹചര്യത്തിൽ സിഎൻജി കാറുകൾക്ക് പ്രചാരം ഏറി വരികയാണ്.

Most Read Articles

Malayalam
English summary
From hbx concept to punch transformation of tata micro suv
Story first published: Saturday, September 4, 2021, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X