റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തകാലത്ത് ഇന്ത്യൻ വിപണിയിൽ മാന്യമായ അളവിൽ വിജയം ആസ്വദിക്കുന്നു. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനായി, ജാപ്പനീസ് കാർ ഭീമൻ നമ്മുടെ രാജ്യത്ത് ഏതാനും പുതിയ വാഹനങ്ങൾ, മാരുതിയുടെ നിലവിലുള്ള കാറുകളുടെ കുറച്ച് റീബഡ്ജ് ചെയ്ത പതിപ്പുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ മോഡൽ നിരയിലേക്ക് വിപുലീകരിക്കാൻ പദ്ധതിയിടുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

രാജ്യത്ത് വരാനിരിക്കുന്ന അഞ്ച് ടൊയോട്ട കാറുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, ഇത് സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും:

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

1. ടൊയോട്ട റീബാഡ്ജ്ഡ് മാരുതി എർട്ടിഗ

ടൊയോട്ട അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ റൂമിയൻ എംപിവി (റീബാഡ്ജ് മാരുതി എർട്ടിഗ) പുറത്തിറക്കിയിരുന്നു. കാർ നിർമ്മാതാക്കൾ ഈ മോഡൽ മിക്കവാറും ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

മറ്റ് റീബാഡ്ജ് ചെയ്ത മാരുതി കാറുകളെപ്പോലെ, ടൊയോട്ടയുടെ പുതിയ എംപിവി മെക്കാനിക്കലായി എർട്ടിഗയ്ക്ക് സമാനമായിരിക്കും, ഇന്ത്യൻ വിപണിയിൽ ഓഫർ ചെയ്യുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ (ഓപ്ഷണൽ CNG കിറ്റിനൊപ്പം) വാഹനം വാഗ്ദാനം ചെയ്യും.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

2. ടൊയോട്ട റീബാഡ്ജ്ഡ് മാരുതി സിയാസ്

ഇപ്പോൾ ബ്രാൻഡ് നിർത്തലാക്കിയ യാരിസിന് പകരമായി, ഒരു പുതിയ സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഈ പുതിയ മോഡൽ മാരുതി സിയാസിന്റെ പുനർനിർമ്മിച്ച പതിപ്പായിരിക്കും.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

ഇതിന് 'ബെൽറ്റ' എന്ന് പേരിടാൻ കമ്പനി ഒരുങ്ങുന്നു. സിയാസിന്റെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ബെൽറ്റയ്ക്ക് കരുത്തേകുക, ഓഫറിലെ സവിശേഷതകളും അതുപോലെ തന്നെ ആയിരിക്കും.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

3. ന്യൂ-ജെൻ ടൊയോട്ട അർബൻ ക്രൂസർ

മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കോംപാക്ട് എസ്‌യുവി വികസിപ്പിക്കുന്നു. വരാനിരിക്കുന്ന ഈ മോഡൽ വിറ്റാര ബ്രെസ്സ/അർബൻ ക്രൂയിസറിന്റെ അടുത്ത തലമുറ പതിപ്പായി പ്രവർത്തിക്കാം.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

ഊഹാപോഹങ്ങൾ അനുസരിച്ച്, ഈ പുതിയ എസ്‌യുവിക്ക് ഇലക്ട്രിക് സൺറൂഫ്, ഒരു വലിയ ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ എന്നിങ്ങനെ ധാരാളം പുതിയ സവിശേഷതകൾ ലഭിക്കും.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

4. പുതിയ ഇടത്തരം എസ്‌യുവി

ടൊയോട്ടയും മാരുതി സുസുക്കിയും ഇന്ത്യയ്‌ക്കായി ഒരു ഇടത്തരം എസ്‌യുവിയും വികസിപ്പിക്കുന്നു. ഈ പുതിയ മോഡൽ ഡൈഹത്സു ന്യൂ ജനറേഷൻ ആർക്കിടെക്ചറിനെ (DNGA) അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബിഡാഡിയിലെ ടൊയോട്ടയുടെ ഉത്പാദന കേന്ദ്രത്തിലാവും നിർമ്മിക്കുന്നത്.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

മന്ദം മന്ദം വിൽക്കുന്ന എസ്-ക്രോസിന് പകരമായി, ടൊയോട്ടയ്ക്ക് മുമ്പ് മാരുതി സുസുക്കി ഈ എസ്‌യുവിയെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

5. ടൊയോട്ട ലാൻഡ് ക്രൂസർ 300 (LC300)

ടൊയോട്ട പുതിയ തലമുറ ലാൻഡ് ക്രൂസർ (300 സീരീസ്) ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ്, ഒരു CBU ഇറക്കുമതിയായി എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

എന്നിരുന്നാലും, ആഗോള സെമികണ്ടക്ടർ ക്ഷാമം കാരണം, LC300 -ന്റെ ഉത്പാദനം തകരാറിലായി, കാത്തിരിപ്പ് കാലാവധി നിലവിൽ നാല് വർഷം വരെയാണെന്നാണ് ജപ്പാനിൽ നിന്നുള്ള റിപ്പോർട്ടുകൾ! അതുപോലെ, സെമി കണ്ടക്ടർ പ്രതിസന്ധി നിയന്ത്രണവിധേയമാകുമ്പോൾ പുതിയ തലമുറ ലാൻഡ് ക്രൂസർ അടുത്ത വർഷം ഇന്ത്യൻ തീരങ്ങളിൽ എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

പുതുക്കിയ മോഡൽ നിര വളരെ മികച്ചതായി കാണപ്പെടുന്നു, എങ്കിലും ഒറിജിനൽ ടൊയോട്ട മോഡലുകളുടെ അഭാവം വിപണിയിൽ ചെറിയ തോതിൽ ആശങ്കകൾ ഉയർത്തുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

ടൊയോട്ടയുടെ യഥാർഥ മോഡലുകൾക്ക് പകരം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന റീ-ബാഡ്ജ്ഡ് മോഡലുകളിൽ ഒരു നൂനപക്ഷം ആളുകൾ എങ്കിലും വിയോജിപ്പുള്ളവരാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്ച്യൂണർ എന്നിങ്ങനെ രണ്ട് മോഡലുകൾ മാത്രമേ ഒറിജിനൽ ടൊയോട്ട കാറുകളായി വിൽപ്പനയ്ക്ക് എത്തുന്നുള്ളൂ.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

2000 -ൽ ക്വാളിസ് എംപിവിയുമായി ഇന്ത്യൻ വിപണിയിൽ എത്തിയ ടൊയോട്ടയ്ക്ക് വൻ വരവേൽപ്പും സ്വീകാര്യതയുമാണ് രാജ്യത്ത് ലഭിച്ചത്. അതിന് ശേഷം ക്വാളിസിനെ മാറ്റി സ്ഥാപിച്ച് എത്തിയ ഇന്നോവയും വൻ ഹിറ്റായിരുന്നു.

റീബാഡ്ജ്ഡ് Ertiga മുതൽ Land Cruiser വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന Toyota മോഡലുകൾ

മികച്ച ബിൾഡ് ക്വാളിറ്റിക്കും, സർവ്വീസിനും പേര് കേട്ടിരുന്ന ടൊയോട്ടയുടെ ഇപ്പോഴത്തെ ഈ റീബാഡ്ജ്ഡ് സമീപനം പല ഉപഭോക്താക്കളേയും അസംപ്തൃപ്ത്തരാക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
From rebadged ciaz to land cruiser lc300 list of upcoming toyota models in indian market
Story first published: Wednesday, October 13, 2021, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X