Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രാൻഡാണ് ടാറ്റ. തങ്ങളുടെ മികവുറ്റ ബിൾഡ് ക്വാളിറ്റിയും മാന്യമായ ഫീച്ചർ ലിസ്റ്റും ഉപഭോക്താക്കളെ ആകർഷിക്കാൻ ടാറ്റയെ സഹായിച്ചു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

പ്രാദേശിക വാഹന നിർമ്മാതാക്കളുടെ മോഡലുകളെല്ലാം പാസഞ്ചർ സേഫ്റ്റിക്കും സുരക്ഷയ്ക്കും പെര് കേട്ടതാണ്. ഇന്ത്യൻ ജനത ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് സേഫ്റ്റിയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനാൽ ടാറ്റയ്ക്ക് വലിയ പ്ലസ് പോയിന്റാണിത്.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ കാർ വിപണിയിൽ മികച്ച വിൽപ്പന പ്രകടനമാണ് കാഴ്ചവെച്ചത്. വിൽപ്പന സംഖ്യകൾ മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പുവരുത്താൻ, പ്രാദേശിക നിർമ്മാതാക്കൾ ഉടൻ തന്നെ കുറച്ച് കാറുകൾ കൂടി തങ്ങളുടെ മോഡൽ നിരയിലേക്ക് ചേർക്കാൻ പദ്ധതിയിടുകയാണ്.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

ഭാവിയിൽ അധികം വിദൂരത്തിലല്ലാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന അഞ്ച് വരാനിരിക്കുന്ന ടാറ്റ വാഹനങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

1. ടാറ്റ പഞ്ച്

ടാറ്റ പുതിയ പഞ്ച് 2021 ഒക്ടോബർ 20 -ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോഞ്ചിംഗ് സമയത്ത് ഈ പുതിയ മൈക്രോ എസ്‌യുവിക്ക് 86 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് എന്ന ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

ട്രാൻസ്മിഷൻ ചോയ്‌സുകളുള്ള അഞ്ച്-സ്പീഡ് മാനുവൽ, അഞ്ച്-സ്പീഡ് AMT എന്നിവ ഉൾപ്പെടുന്നു. ഊഹാപോഹങ്ങൾ അനുസരിച്ച്, പഞ്ചിന്റെ ആരംഭ എക്സ്-ഷോറൂം വില 5.5 ലക്ഷം രൂപയോളം ആയിരിക്കും, ഇത് 8.0 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ട്.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

2. ടാറ്റ ടിയാഗോ സിഎൻജി

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ കാരണം കഴിഞ്ഞ വർഷം ടാറ്റ മോട്ടോർസിന് തങ്ങളുടെ കുറഞ്ഞ ശേഷിയുള്ള ഡീസൽ എഞ്ചിൻ (1.05 ലിറ്റർ എഞ്ചിൻ) നിർത്തേണ്ടതായി വന്നു. അതിന്റെ സ്ഥാനത്ത്, നിർമ്മാതാക്കൾ തങ്ങളുടെ ഏതാനും ചില വാഹനങ്ങളുടെ സിഎൻജി-പവർ പതിപ്പുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

ടിയാഗോ ഹാച്ച്ബാക്കിന്റെ സിഎൻജി എഡിഷൻ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് നിർമ്മാതാക്കൾ വിൽപ്പനയ്‌ക്കെത്തിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

3. ടാറ്റ ടിഗോർ സിഎൻജി

ടിയാഗോയ്ക്ക് പുറമെ, സിഎൻജി പവർട്രെയിൻ ഓപ്ഷൻ ടിഗോർ കോംപാക്ട് സെഡാനും ലഭിക്കുന്നു. സിഎൻജി എഞ്ചിൻ റെഗുലർ (പെട്രോൾ) പതിപ്പിന്റെ അതേ 1.2 ലിറ്റർ യൂണിറ്റായിരിക്കും ഉപയോഗിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു, ഒരു ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ഇതോടൊപ്പം ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

തീർച്ചയായും, പ്രകൃതിവാതകത്തിൽ പ്രവർത്തിക്കുമ്പോൾ വാഹനത്തിന്റെ പവർ ഉൽപാദനം അല്പം കുറയും. ടാറ്റ ടിഗോർ സി‌എൻ‌ജിയും ഇന്ത്യയിൽ കുറച്ച് തവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്, ഇത് ആസന്നമായ ഒരു ലോഞ്ചിനെ സൂചിപ്പിക്കുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

4. ടാറ്റ ആൾട്രോസ് ഇവി

ടാറ്റ മോട്ടോർസ് തങ്ങളുടെ നിരയിലേക്ക് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നു. ബ്രാൻഡിന്റെ അടുത്ത ഇലക്ട്രിക് വാഹനം ആൽട്രോസ് ഇവി ആയിരിക്കും. പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച്, നെക്‌സോൺ ഇവിയേക്കാൾ വലിയ ബാറ്ററി പായ്ക്ക് ആൾട്രോസ് ഇവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ ഇത് കൂടുതൽ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നും പ്രതീക്ഷിക്കുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

സ്റ്റൈലിംഗ് സാധാരണ ആൾട്രോസിനെപ്പോലെ തന്നെയായിരിക്കും, എന്നിരുന്നാലും ഇതൊരം ഇവി ആണെന്ന് സൂചിപ്പിക്കാൻ ചില ചെറിയ മാറ്റങ്ങൾ മാത്രം ഉണ്ടായിരിക്കും. വാഹനം ഓഫർ ചെയ്യുന്ന ഉപകരണങ്ങളും ഫീച്ചറുകളും സമാനമായിരിക്കും.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

5. ടാറ്റ പഞ്ച് സിഎൻജി

ലോഞ്ച് സമയത്ത് ടാറ്റ പഞ്ചിന് ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂവെങ്കിലും, പിന്നീടുള്ള തീയതിയിൽ കൂടുതൽ പവർട്രെയിനുകൾ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Punch മുതൽ Altroz ഇവി വരെ; ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന Tata കാറുകൾ

ബ്രാൻഡ് ടിഗോർ സിഎൻജിയുടെയും ടിയാഗോ സിഎൻജിയുടെയും അതേ സി‌എൻ‌ജി പവർട്രെയിൻ പഞ്ചിലും ചേർത്തേക്കാം, ഇത് കുറഞ്ഞ പ്രവർത്തനച്ചെലവ് ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും.

പഞ്ചിന് സിഎൻജി ഓപ്ഷന് പുറമേ ഒരു ഇലക്ട്രിക് പവർട്രെയിൽ കൂടെ നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിഎൻജിയ്ക്കൊപ്പം ഇവി കൂടെ ചേരുന്നത് വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ പ്രാദേശിക വാഹന നിർമ്മാതാക്കളെ സഹായിക്കും.

Most Read Articles

Malayalam
English summary
From tata punch to altroz ev upcoming tata cars in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X