Tiago CNG മുതൽ Mini SE വരെ; ഇന്ത്യൻ വിപണിയിൽ ഉടനടി പുറത്തിറങ്ങാനൊരുങ്ങുന്ന ഹാച്ച്ബാക്ക് മോഡലുകൾ
മിക്കവാറും എല്ലാ നിർമ്മാതാക്കളും നിലവിൽ പുതിയ എസ്‌യുവികൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം ഹൈ-റൈഡിംഗ് വാഹനങ്ങൾ ആഗോളതലത്തിൽ ഏറ്റവും ഹോട്ടസ്റ്റ് ട്രെൻഡാണ്.

എന്നിരുന്നാലും, ഇന്ത്യൻ വിപണി ഹാച്ച്ബാക്കുകൾക്ക് ഇതേ പ്രാധാന്യം നൽകുന്നത് തുടരുന്നു. ഹാച്ച്ബാക്കുകൾ താങ്ങാനാവുന്ന വില മാത്രമല്ല, വലിപ്പത്തിലും ഒതുക്കമുള്ളവയാണ്, അതിനാൽ നഗര സാഹചര്യങ്ങളിൽ ഡ്രൈവിബിലിറ്റി വളരെ എളുപ്പവും സമാനതകളില്ലാത്തതുമാണ്.

പുതിയ ഹാച്ച്ബാക്കുകളുടെ ഒരു ശ്രേണി ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്, അവയിൽ ഏറ്റവും മികച്ച ഏഴ് മോഡലുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

1. ന്യൂ-ജെൻ മാരുതി സുസുക്കി സെലേറിയോ
2014 -ലാണ് മാരുതി സെലേറിയോ ആദ്യം പുറത്തിറക്കിയത്, ഇപ്പോൾ, നിർമ്മാതാക്കൾ ഒടുവിൽ ഒരു തലമുറ മാറ്റം നൽകാൻ ഒരുങ്ങുകയാണ്. അടുത്ത തലമുറ സെലേറിയോ നവംബർ മൂന്നാം വാരത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

ഊഹങ്ങൾ അനുസരിച്ച്, 67 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ യൂണിറ്റ്, 83 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

2. മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്
ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാനും മാരുതി പദ്ധതിയിടുന്നുണ്ട്, മിക്കവാറും 2022 -ന്റെ തുടക്കത്തിൽ വാഹനം വിപണിയിൽ എത്തും. പുതുക്കിയ മോഡലിൽ, റീസ്റ്റൈൽ ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതിയ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകൾ എന്നിങ്ങനെയുള്ള ചില ബാഹ്യ മാറ്റങ്ങൾ ഈ മോർൽ അവതരിപ്പിക്കും.

റീസ്റ്റൈൽ ചെയ്‌ത ഡാഷ്‌ബോർഡും പുതിയ ഫ്ലോട്ടിംഗ്-ടൈപ്പ് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനും പോലെ ഇന്റീരിയറിൽ ചില പ്രധാന മാറ്റങ്ങളും കാണാം. നിലവിലെ പതിപ്പിലെ അതേ പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

3. സിട്രൺ C3
നിർമ്മാതാക്കൾ "ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്" എന്ന് വിശേഷിപ്പിക്കുന്ന സിട്രൺ C3 2022 -ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ അതിന്റെ ഏറ്റവും അടുത്ത എതിരാളികൾ മാരുതി വിറ്റാര ബ്രെസ, കിയ സോനെറ്റ്, നിസ്സാൻ മാഗ്നൈറ്റ്, ഹ്യുണ്ടായി വെന്യു പോലെയുള്ള നാല് മീറ്റർ എസ്‌യുവികളായിരിക്കും. 1.2-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ C3 -ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ബ്രാൻഡ് ഇതിൽ വാഗ്ദാനം ചെയ്യും.

4. മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജി
ഇന്ത്യയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാർ ശ്രേണി വിപുലീകരിക്കാൻ മാരുതി പദ്ധതിയിടുന്നു, സ്വിഫ്റ്റ് സിഎൻജി അടുത്തതായി ഈ നിരയിൽ എത്തുമെന്ന് (ഡിസയർ സിഎൻജിക്കൊപ്പം) പ്രതീക്ഷിക്കുന്നു.

ചോർന്ന രേഖകൾ പ്രകാരം, സ്വിഫ്റ്റ് സിഎൻജിക്ക് 1.2 ലിറ്റർ എഞ്ചിനാവും കരുത്ത് പകരുന്നത്, ഇത് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 83 bhp കരുത്തും സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ 72 bhp -യും വികസിപ്പിക്കും. മാരുതിയുടെ ശ്രേണിയിലെ മറ്റ് സിഎൻജി കാറുകളെപ്പോലെ അഞ്ച്-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ സിഎൻജി വേരിയന്റുകൾ ലഭ്യമാകൂ.

5. ടാറ്റ ടിയാഗോ സിഎൻജി
ടാറ്റ മോട്ടോർസ് വളരെക്കാലമായി തങ്ങളുടെ വാഹനങ്ങൾക്കായി സിഎൻജി പവർട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ടിയാഗോ സിഎൻജി ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് പിന്നാലെ ടിഗോർ സിഎൻജിയും വിപണിയിൽ എത്തും.

സ്റ്റാൻഡേർഡ് ടിയാഗോയുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ സിഎൻജി പവർട്രെയിനിൽ ഉൾപ്പെടും. ഇതിൽ ഫാക്ടറിയിൽ ഫിറ്റഡ് സിഎൻജി കിറ്റുമായി വരും. ടിയാഗോ സിഎൻജിയിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ലഭ്യമാകൂ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, AMT ഓപ്ഷൻ പെട്രോൾ വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

6. മിനി ഇലക്ട്രിക്
മിനി ഇന്ത്യ അടുത്തിടെ മിനി ഇലക്‌ട്രിക്കിന്റെ ഒരു ടീസർ പുറത്തിറക്കിയിരുന്നു, പുതിയ ഇവി രാജ്യത്ത് ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 135 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 32.6 kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് നൽകുന്നത്.

ഒറ്റ ചാർജിൽ ഏകദേശം 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് (WLTP സൈക്കിൾ) നൽകാൻ ഇതിന് കഴിയും, കൂടാതെ 50 kW DC ഫാസ്റ്റ് ചാർജറിന് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 36 മിനിറ്റ് മാത്രമേ എടുക്കൂ. ഒരു സാധാരണ ഹൗസ് ഔട്ട്‌ലെറ്റ് വഴി ചാർജ് ചെയ്യുന്നതിന് ഏകദേശം 12 മണിക്കൂർ സമയമെടുക്കും.

7. മെർസിഡസ് AMG A45 S
2019 -ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ അനാച്ഛാദനം ചെയ്ത മെർസിഡസ് AMG A45 S, യഥാക്രമം 421 bhp കരുത്തും, 500 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി ലഭ്യമാകും. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സ് മുഖേനയാണ് നാല് വീലുകളിലേക്കും പവർ കൈമാറുക. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്ക് ആയിരിക്കും AMG A45 S.


Click it and Unblock the Notifications








