കരുത്തിനൊപ്പം മൈലേജും! റെട്രോഫിറ്റ് CNG കിറ്റുമായി മഹീന്ദ്ര ഥാർ

രാജ്യത്തെ ഓഫ്-റോഡിംഗ് പ്രേമികൾക്കിടയിൽ മഹീന്ദ്ര ഥാറിന് എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. ടാഥില്ലാത്ത ഒരു ഓഫ് റോഡ് ഗ്രൂപ്പ് ഇന്ന് ഇല്ലെന്നു തന്നെ പറയാം. മഹീന്ദ്ര പുതിയ തലമുറ ഥാർ പുറത്തിറക്കിയതോടെ, ഇത്തരം ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി കൂടുതൽ കഴിവുള്ളതും ജനപ്രിയവുമായി മാറി.

വളരെ എക്സ്ട്രീമായ സാഹചര്യങ്ങളിലൂടെ ആളുകൾ മഹീന്ദ്ര ഥാറുമായി കടന്നു പോയ നിരവധി വീഡിയോകൾ നാം മുമ്പ് കണ്ടിട്ടുണ്ട്. ലുക്ക്സ് & കഴിവും നോക്കിയാണ് ഈ ഓഫ്റോഡർ ഭൂരിഭാഗം പേരും എടുക്കുന്നത്, വളരെ കുറച്ച് പേർ മാത്രമാണ് ഥാറിൽ മൈലേജ് എന്നത് ഒരു ഘടകമായി കണക്കാക്കുന്നത്. എന്നാൽ മൈലേജിനെക്കുറിച്ച് ഉത്കണ്ഠ ഉള്ളവർ എന്ത് ചെയ്യും?

വേറെ വണ്ടി നോക്കിക്കോ എന്ന് നമുക്ക് പറയാം, എന്നാൽ അതിനും ഒരു പ്രതിവിധിയുണ്ട്. മൈലേജിനായി ഒരു ഉപഭോക്താവ് തന്റെ ഥാറിൽ ഇൻസ്റ്റാൾ ചെയ്ത ഒരു ആഫ്റ്റർ മാർക്കറ്റ് CNG കിറ്റിനെക്കുറിച്ച് നമുക്ക് നോക്കാം. TakuliAutoTalks ആണ് വീഡിയോ അവരുടെ YouTube ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോയിൽ, വാഹനത്തിൽ CNG കിറ്റ് ഫിറ്റ് ചെയ്ത സ്ഥാപന ഉടമയേയും, ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ വർക്ക്ഷോപ്പ് അഭിമുഖീകരിച്ച വെല്ലുവിളികളും വീഡിയോ ചർച്ചചെയ്യുന്നു. ബൂട്ടിൽ CNG സിലിണ്ടറുള്ള മഹീന്ദ്ര ഥാർ ഒരു അസാധാരണ കാഴ്ച്ചയാണ്. ഥാറിന്റെ ബോണറ്റ് തുറന്ന് എഞ്ചിൻ ബേ വീഡിയോ വ്യക്തമാക്കുന്നു.

കരുത്തിനൊപ്പം മൈലേജും! റെട്രോഫിറ്റ് CNG കിറ്റുമായി ഥാർ

റിഡ്യൂസർ, ഹൈ പ്രഷർ ഗ്യാസ് പൈപ്പുകൾ, ഇൻജക്ടറുകൾ, ECU എന്നിവ നമുക്ക് വീഡിയോയിൽ കാണാം. വയറുകളും ഹോസുകളും ഹുഡിനുള്ളിൽ ഭംഗിയായി അറേഞ്ച് ചെയ്തിരിക്കുന്നു. ഇതൊരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായതിനാൽ, CNG കിറ്റ് ഇതിനോട് കംപാറ്റബിളാക്കാൻ വർക്ക് ഷോപ്പിന് കാര്യമായി പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ വർക്കിന്റെ കൃത്യമായ വിശദാംശങ്ങൾ അവതരിപ്പിച്ചിട്ടില്ല. 12 കിലോഗ്രാം CNG സിലിണ്ടർ വളരെ വൃത്തിയായി ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു, എന്നാൽ ഇതോടെ ലഗേജിന് ഒട്ടും ഇടമില്ല എന്നതാണ് സത്യം.

ഗ്യാസ് റീഫില്ലിംഗ് നോസൽ പെട്രോൾ ഫില്ലർ ക്യാപ്പിനോട് ചേർന്ന് വളരെ സൗകര്യപ്രദമായി സെറ്റ് ചെയ്തിരിക്കുന്നതായി നമുക്ക് കാണാം. ഡീസൽ പതിപ്പിൽ, ഈ സ്പെയ്സ് DPF ഫ്യുയിഡ് നോസലിനായി ഉപയോഗിക്കുന്നു. ഇതൊരു പെട്രോൾ മോഡൽ ആയതിനാൽ DPF ആവശ്യമില്ല, അടുകൊണ്ട് CNG ഫില്ലിംഗിന് ആവശ്യത്തിനായി ഈ സ്പെയ്സ് ഉപയോഗിക്കുന്നു.

കരുത്തിനൊപ്പം മൈലേജും! റെട്രോഫിറ്റ് CNG കിറ്റുമായി ഥാർ

വാഹനത്തിന്റെ എക്സ്റ്റീരിയർ ഷോക്കേസ് ചെയ്തതിന് ശേഷം, മഹീന്ദ്ര ഥാർ CNG ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമാണ്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എസ്‌യുവി 4×4 ഓഫ്-റോഡ് മോഡിൽ പെർഫോമെൻസ് ടെസ്റ്റ് ചെയ്യുന്നു. ഓട്ടോമാറ്റിക് പെട്രോൾ ഥാർ 4H മോഡിൽ എൻഗേജ് ചെയ്തതിന് ശേഷം നന്നായി പെർഫോം ചെയ്യുന്നു.

വാഹനത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. കുറച്ചുനേരം ഥാർ ഗ്രൗണ്ടിൽ ഓടിച്ചതിന് ശേഷം, ഡ്രൈവർ എസ്‌യുവി റോഡിലേക്ക് ഇറക്കി 4H മോഡ ഡിസ്‌എൻഗേജ് ചെയ്യുന്നു. ലാഗ് ഒന്നുമില്ലാതെ വാഹനം അതിന്റെ പെർഫോമെൻസ് അനായാസമായി നിലനിർത്തുന്നുവെന്ന് വ്ലോഗർ അഭിപ്രായപ്പെടുന്നു. CNG മോഡിൽ എസ്‌യുവി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിന്നതും വീഡിയോയിൽ കാണാം.

ഈ എസ്‌യുവിയിൽ വരുത്തിയ കസ്റ്റമൈസേഷനുകളും പരിഷ്‌ക്കരണങ്ങളും വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. കാറിൽ ഒരു CNG കിറ്റ് റെട്രോ ഫിറ്റ് ചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, RTO-അംഗീകൃത CNG കിറ്റുകൾ വിൽക്കുന്ന പരിചയസമ്പന്നനായ ഒരു സ്ഥാപനത്തിൽ നിന്ന് വാങ്ങാൻ ഞങ്ങൾ ശിപാർശ ചെയ്യുന്നു. അതല്ലെങ്കിൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി വരുന്ന ഒരു വാഹനം വാങ്ങുന്നതും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, May 23, 2023, 15:13 [IST]
English summary
Fuel efficient mahindra thar with retrofitted cng kit
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X