2000 രൂപ നോട്ട് കൊടുത്തു; സ്കൂട്ടറിലടിച്ച പെട്രോള്‍ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ 2000 രൂപ കൈവശമുള്ളവര്‍ വെപ്രാളപ്പെടേണ്ട കാര്യമില്ല. നിലവില്‍ നിങ്ങളുടെ പക്കലുള്ള 2000 രൂപ നോട്ടിന് ഈ വരുന്ന സെപ്റ്റംബര്‍ 30 വരെ സാധുതയുണ്ട്.

സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി വാങ്ങാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല അന്നേ ദിവസം വരെ 2000 രൂപ നോട്ടുകള്‍ മറ്റ് ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ പറ്റും. നോട്ട് നിരോധന സമയത്ത് പഠിച്ച പാഠങ്ങള്‍ മനസ്സില്‍ വെച്ച് പലരും ബാങ്കിന്റെ പടി കയറേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ മറ്റ് ഇടപാടുകള്‍ നടത്താനായി 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

petrol pump attendant retrieves fuel

നോട്ടുനിരോധന കാലത്തെന്ന പോലെ തന്നെ ബാങ്കില്‍ പോകുന്നതിനേക്കാള്‍ എളുപ്പം പെട്രോള്‍ പമ്പില്‍ പോകുന്നതാണെന്ന് പലരും മനസ്സിലാക്കി. വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനൊപ്പം നോട്ടും മാറിക്കിട്ടും. രണ്ട് കാര്യങ്ങള്‍ ഒറ്റ വരവില്‍ നടക്കുന്നതിനാല്‍ പലരും ഈ ഐഡിയ പ്രയോഗിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ചില്ലറ ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

100, 200 രൂപക്ക് പെട്രോളോ ഡീസലോ നിറക്കാന്‍ വരുന്നവര്‍ വരെ 2000 രൂപ നോട്ട് വെച്ച് നീട്ടുമ്പോള്‍ തങ്ങള്‍ നിസ്സഹായരായിപ്പോകുന്നതായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നു. ചില്ലറ ക്ഷാമം പലപ്പോഴും ഉപഭോക്താക്കളും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ കൈയ്യാങ്കളിയില്‍ ഏര്‍പ്പെടുന്ന സാഹചര്യം വരെയുണ്ടാക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് പിന്‍വലിച്ചത് വഴി പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഒരു പമ്പില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അടുത്തിടെ ഉത്തര്‍പ്രദേശിലെ ജലൂണിലുള്ള പെട്രോള്‍ പമ്പില്‍ തന്റെ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ഒരു ഉപഭോക്താവ് 2000 രൂപയുടെ നോട്ട് നല്‍കി. ഇതില്‍ പ്രകോപിതനായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ സ്‌കൂട്ടറില്‍ നിറച്ച പെട്രോള്‍ ഊറ്റിയെടുക്കുന്നതിന്റെ വീഡിയോ ആണ് വൈറലായത്.

2000 രൂപ നോട്ട് കാരണം പെട്രോള്‍ പമ്പുകളിലുണ്ടാവുന്ന പൊല്ലാപ്പുകള്‍ എത്രത്തോളമാണെന്നതിന്റെ ഒരു നേര്‍സാക്ഷ്യമാണ് ഈ സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ നടപടി ശരിയായില്ലെന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. സംഗതി വാര്‍ത്തയായതോടെ പൊലീസും വിഷയത്തില്‍ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനം നിറക്കുന്നതിന് മുമ്പ് ഫ്യുവല്‍ സ്‌റ്റേഷന്‍ ജീവനക്കാരന്‍ ഉപഭോക്താവിനോട് ചില്ലറയില്ലെന്ന കാര്യം ഉണര്‍ത്തിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. ഏതായാലും ചില്ലറയില്ലെന്ന കാരണം കൊണ്ട് നിറച്ച പെട്രോള്‍ ഊറ്റിയെടുത്ത നടപടിയെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. വാഹനം ഉള്ള ആളുകള്‍ തീര്‍ച്ചയായും വാഹനത്തില്‍ ഇന്ധനം നിറക്കണം. ഇന്ന് ഒട്ടുമിക്ക ആളുകളും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരാണ്. എന്നാല്‍ അത് ചിലവേള പരാജയപ്പെടാന്‍ സാധ്യതയുണ്ട്.

അത്തരം സാഹചര്യത്തില്‍ കൈയ്യില്‍ ചില്ലറയുണ്ടെങ്കില്‍ രക്ഷയാകും. അതുപോലെ നേരെ തിരിച്ചും. നിങ്ങള്‍ നോട്ട് കൊടുത്തിട്ട് ചില്ലറയില്ലെന്ന് പറഞ്ഞാല്‍ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താം. 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട് ഇനിയും ഇത്തരത്തില്‍ രസകരമായ സംഭവങ്ങളുണ്ടാകും. ഇവിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തിയെ കുറിച്ച് നിങ്ങളുടെ പ്രതികരണം എന്താണ്. കമന്റ് ബോക്‌സ് വഴി രോഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Tuesday, May 23, 2023, 17:35 [IST]
English summary
Fuel pump attendant drains out petrol from scooter after getting rs 2000 note viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X